Tuesday, December 16, 2014

കള്ളന് കള്ള് വാറ്റും
കാക്കിയും ഖദറും കൂടി
കഞ്ഞിയും കുടിലും
ചോദിക്കുന്നഹങ്കാരികളെ
കൈകാര്യം ചെയ്യാൻ കാട് കയറി..
കുഞ്ഞാടുകൾ
നിറം കാണിച്ചും കുറിതൊട്ടും
ഭാവമേതെന്നറിയിക്കാതെ
കലമ്പിക്കൊണ്ടിരുന്നു..
കാടിളക്കി കൊലവിളി നടത്തവേ,
അശരീരി മുഴങ്ങി കേട്ടു!
"കുബേരന് കള്ളക്കണക്കോതുന്ന,
കള്ളന് കള്ള് വാറ്റുന്ന കാക്കി,
കാണുന്നു കേൾക്കുന്നു നിൻറെ
കള്ളക്കളികളെല്ലാം"
കലിയിളകി, വെറിപൂണ്ട ചെങ്കോൽ,
ഞെളിഞ്ഞിരുന്നൊരു ഇണ്ടാസിറക്കി
"കാണരുത്, കേൾക്കരുത്‌
കണ്ടാൽ പറയരുത്
ഇത് നാട് ഭരിപ്പോൻറെ
നീതിശാസ്ത്രം"
വ്യവസ്ഥിതിയെ സംരക്ഷിക്കാൻ,
കോലം കെട്ടിയ കാലത്തിനു മുന്നിൽ
കുലംകുത്തികൾ കുന്തിച്ചിരുന്നു
ഉളുപ്പില്ലാതെ ചർച്ച ചെയതു..
കഴുതയപ്പോളും
കരഞ്ഞ് കൊണ്ട് കീ ജെയ് വിളിച്ചു



Monday, December 8, 2014

അജ്ഞത നിറഞ്ഞൊരന്തപ്പുരത്തിൽ
അഹങ്കരിച്ചു വാണിടുവാനെന്തു സുഖം