Monday, May 25, 2015

എവിടെയാണർത്ഥം പിരിക്കേണ്ടതെന്നറിയിക്കാതെ
സത്യം വരികൾക്കുള്ളിലൊളിച്ചിരുന്നു.
അർത്ഥമില്ലാത്താശ്ചര്യവർഷങ്ങളിലോ?
അപൂർണ്ണമായറിയലിൻ അർദ്ധവിരാമങ്ങളിലോ?
മൗനത്തിനും വാചാലതയ്ക്കും ഇടയ്ക്കുള്ള
നിർവ്വികാര രേഖാഖണ്‌ഡങ്ങളിലോ?
എവിടെയോ, സത്യം വരികൾക്കുള്ളിലൊളിച്ചിരുന്നു.

Tuesday, May 19, 2015

ഈ ഇരുണ്ട തടവറയിൽ
ഒരിറ്റു വെളിച്ചവും, ഒരു കണ്ണാടിയും തരുമോ ?
എനിക്ക് ഞാനെങ്കിലും കൂട്ടാകുമല്ലോ !!
ഈ പ്രതലങ്ങൾ കുറച്ച് മിനുസപ്പെടുത്തുമോ
പ്രതിധ്വനിയെങ്കിലുമെന്നോട് സംവദിക്കട്ടെ !!