പ്രിയേ വരൂ,
തനിച്ചിരുന്നു നമുക്ക് കുറച്ചു സംസാരിക്കാം..
ചന്ദനം മണക്കുന്ന നിന്റെ നെറ്റിത്തടത്തിൽ
അലസമായി വാർന്നുകിടക്കുന്ന കാർക്കൂന്തൽ
മന്ദമാരുതനാലെൻ മുഖത്ത് പതിക്കട്ടെ..
അസ്തമയ സൂര്യന്റെ ചുവപ്പ് നിന്റെ കവിളിൽ തെളിയട്ടെ
ഇരുൾ മൂടുമ്പോൾ,
നിന്റെ കണ്ണിന്റെ തിളക്കം നമുക്ക് വെളിച്ചം പകരും
കാറ്റിൻ തണുപ്പിൽ നിൻ ചുടുനിശ്വാസം പുതപ്പാകും
ഒരു കരസ്പർശനത്താൽ നിനക്ക് സാന്ത്വനമേകാൻ കഴിയട്ടെ..
വാക്കുകൾ മൃദുലവും ശ്രവണ മധുരവും ആകട്ടെ
നിശ്ശബ്ദതപോലും വാചാലമാകട്ടെ നമുക്കിടയിൽ
പറയാതെ, കേൾക്കാതെയും സംവദിക്കാം നമുക്ക്
നിന്റെ ഹൃത്തിൻ താളം തൊട്ടറിയാൻ കഴിയും വിധം
എന്റെ പഞ്ചേന്ദ്രിയങ്ങളും നിന്നെ ആവഹിക്കട്ടെ..
വരൂ പ്രിയേ, നമുക്ക് നമ്മളിൽ താതാത്മ്യം പ്രാപിക്കാം..

No comments:
Post a Comment