അലഹബാദ് ഹൈ കോടതിയുടെ ഒരു വിധിയുടെ പശ്ചാത്തലത്തിൽ ആണ് ഇങ്ങനെ ഒരു കുറിപ്പിന് മുതിരുന്നത്. സുപ്രധാന വിധിയിലൂടെ ഉത്തർപ്രദേശിൽ, സർക്കാർ ജോലിക്കാരും, രാഷ്ട്രീയക്കാരും, നിയമ പലകരും ഉൾപ്പെടെ സർക്കാർ ശമ്പളമോ, ആനുകൂല്യങ്ങളോ പറ്റുന്ന എല്ലാവരും അവരുടെ കുട്ടികളെ സർക്കാർ സ്കൂളുകളിൽ അയക്കുന്നു എന്ന് ഉറപ്പ് വരുത്താൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒറ്റയടിക്ക് അപ്രായോഗികം എന്ന് തോന്നാവുന്ന ഒരു വിധി ആണ് ഇതെങ്കിലും, ആ വിധിയുടെ അന്തസത്ത വായിച്ചെടുത്ത്, അതിനനുസരിച്ച് സർക്കാർ സംവിധാനങ്ങളും, ഉദ്യോഗസ്ഥരും, പൊതുജനങ്ങളും പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
സാമൂഹിക, സാമ്പത്തിക വളർച്ചയുടെ ഭാഗമായി, സർക്കാർ സ്കൂളുകളിലും, ആശുപത്രികളിലും എത്തുന്നതിൽ ഭൂരിപക്ഷവും സമൂഹത്തിൻറെ താഴെ തട്ടിൽ ഉള്ളവരും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ആയി മാറിക്കൊണ്ടിരിക്കുകയാണ്. മെച്ചപ്പെട്ട ജീവിത, തൊഴിൽ സാഹചര്യങ്ങൾ അനുഭവിക്കുന്നവർ തങ്ങളുടെ കുട്ടികൾ നല്ല നിലവാരത്തിൽ ഉള്ള വിദ്യഭ്യാസം, നല്ല സാഹചര്യത്തിൽ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണ്. ഇത് തന്നെ ആണ്, ആശുപത്രികളുടെ കാര്യത്തിലും. സർക്കാർ സ്കൂളുകളിലെയും, ആശുപത്രികളിലെയും നിലവാരം സ്വകാര്യ രംഗത്തെ നിലവാരവുമായി ശരിയായ താരതമ്യം പലപ്പോളും നടക്കുന്നില്ല എങ്കിലും, സർക്കാർ സംവിധാനങ്ങളിൽ ജനങ്ങൾക്കുള്ള തൃപ്തി ഇല്ലായ്മയും, വിശ്വാസമില്ലായ്മയും ശരിയായ അർത്ഥത്തിൽ പരിഗണിക്കുന്നില്ല എന്ന് പറയാതെ വയ്യ.
സ്വകാര്യ മേഖലയിലേക്ക് ജനം പോകുന്നത്, പണം ഉള്ളതുകൊണ്ട് മാത്രം അല്ല. സർക്കാർ സംവിധാനത്തിന് മെച്ചപ്പെട്ട നിലവാരം നിലനിർത്താൻ കഴിയാത്തത് കൊണ്ട് കൂടിയാണ്. സ്വകാര്യ മേഖലയുടെ അനിയന്ത്രിതമായ ചൂഷണത്തിലൂടെ ജനം പാപ്പരാകുമ്പോളും, പൊതുമേഖലയ സംരക്ഷിക്കാനുള്ള ഒരു ശ്രമവും നടക്കുന്നില്ല എന്നത് ഖേദകരം ആണ്. സ്വകാര്യ മേഖലയിൽ മുടക്കുന്ന പണത്തിൻറെ പകുതി ഗുണഭോക്താക്കളിൽ നിന്നും തന്നെ ഈടാക്കി , പൊതുമേഖലയുടെ നിലവാരം ഉയർത്താൻ ഉപയോഗിച്ചാൽ അത് മതിയാകും ഇന്നത്തെ ഈ ശോചനീയാവസ്ഥ മാറ്റാൻ . ഇത് സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന അടിസ്ഥാന സൗകര്യ വികസനം മുതൽ, ശുചിത്വം, സേവനത്തിൻറെ ഗുണ നിലവാരം, കസ്റ്റമർ കെയർ , പ്രൊഫഷണലിസം തുടങ്ങി എല്ലാ രംഗത്തും വേണം.
പൊതു മേഖലയുടെ നിലവാരം ഉയർത്താനുള്ള ശ്രമം സർക്കാരിൻറെ ഭാഗത്ത് നിന്നും, ജീവനക്കാരുടെ ഭാഗത്ത് നിന്നും, സർക്കാർ ശമ്പളം പറ്റുന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെങ്കിൽ, അവിടുത്തെ സേവനം തന്നെ ആണ് അവർക്കും കിട്ടുക എന്ന നില വരണം. അങ്ങിനെ വന്നാൽ പൊതുമേഖല എല്ലാവരാലും അവഗണിക്കപ്പെട്ടു കിടക്കുന്ന പട്ടിണി പാവങ്ങൾക്ക് മാത്രം ഉള്ള നിലവാരം ഇല്ലാത്ത ഒരിടം ആയി മാറില്ല. നിലവാരം ഉള്ള സേവനം മിതമായ ചിലവിലും, പാവപ്പെട്ടവർക്ക് സൗജന്യമായും ഏർപ്പെടുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.

No comments:
Post a Comment