Sunday, February 1, 2009

എന്നെ മടുപ്പിച്ച നഗരജീവിതം!!

അങ്ങിനെ രണ്ടു മാസ്സത്തെ വിരസമായ നഗര ജീവിതം വിട്ടു ഞാന്‍ ഇന്നു എന്റെ സൗഹൃദം തുളുമ്പുന്ന ഗ്രാമീണ ജീവിതത്തിലേക്ക് കുടിയേറുകയാണ്‌.. കഴിഞ്ഞ രണ്ടു മാസ്സമായി ഒരു ലക്ഷത്തോളം വരുന്ന മാലെ' (Male') ജനസംഗ്യയുടെ ഒരു ഭാഗമായി കഴിയികയയിരുന്നൂ... മാലിദ്വീപ് ചെറു ചെറു ദ്വീപുകള്‍ ( അങ്ങിനെ പറയാമോ എന്നറിയില്ല . എന്തെന്നാല്‍ അത്രയക്ക്‌ ചെറുതാണ് ഓരോ ദ്വീപും ) ചേര്ന്ന ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമാണ്.. അതിലെ ഏറ്റവും വലിയ ദ്വീപാണ് തലസ്ഥാനമായ മാലെ'. ഏകദേശം രണ്ടു കിലോമീറ്റര്‍ വിസ്തീര്‍ണം മാത്രമുള്ള ഇവിടെ ഞാന്‍ വളരെ ഏകാന്തത അനുഭവിക്കുന്നു.. എനിക്ക് കൂട്ടായി എന്റെ ഏകാന്തത മാത്രം....ഞാന്‍ ജോലിചെയ്യേണ്ട ദ്വീപില്‍ എനിക്ക് അത്യാവശ്യം സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ട് എനിക്ക് സൗമ്യ സുന്ദരമായ ആ കൊച്ചു ഗ്രാമീണ ദ്വീപാണ് ഇഷ്ടം... ഇവിടെ ഈ മഹാനഗരത്തില്‍ സൌഹൃതങ്ങള്‍ക്കായ്‌ ഞാന്‍ ശ്രമിക്കാതിരുന്നില്ല.. ഇവിടെ പക്ഷേ സൌഹൃതങ്ങള്‍ പോലും അളന്നും തൂക്കിയുമാണ്കയ്മാരുന്നത് . സൂക്ഷിച്ചു , സംശയ ദൃഷ്ടിയോടെ മാത്രം ആള്‍ക്കാര്‍ ഇടപഴുകുന്നു... ഒരിക്കല്‍ അല്ല പല തവണ ഞാന്‍ ശ്രമിച്ചെങ്കിലും, കാത്തുസൂക്ഷിക്കാനുള്ള ഒരു സൌഹൃതം പോലും എനിക്ക് ഈ നഗരം തന്നില്ല... ഉള്ളു തുറന്നൊന്നു ചിരിക്കാന്‍ , സംസാരിക്കാന്‍ കൊതിച്ച ദിവസ്സങ്ങള്‍ അനവധിയാണ് ... ഇപ്പോളിതാ എന്റെ സ്നേഹസംപുഷ്ടമായ ഗ്രാമം എന്നെ വരവേല്‍ക്കാന്‍ തയ്യാറായി നില്ക്കുന്നു... എന്റെ സുഹൃത്തുക്കള്‍ എന്നെ കാത്തിരിക്കുന്നൂ...എന്റെ ബ്ലോഗ് സുഹൃത്തുക്കളെ ഒരു ചെറിയ ഇടവേള ഞാന്‍ എടുക്കുകയാണ്... എന്റെ പുതിയ ഓഫീസില്‍ ഇന്റര്നെറ്റ് കന്നെക്ഷന്‍ കിട്ടുന്നത് വരെ .......

3 comments: