Sunday, February 8, 2009

രണ്ടു രൂപയുടെ വില.....

രണ്ടു രൂപയ്ക്ക് ഇത്രമാത്രം വിലയുണ്ടെന്ന് എനിക്ക് അന്നാണ് മനസ്സിലായത്...കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ബിരുദാനന്ദര ബിരുദത്തിനു പഠിയ്ക്കുന്ന കാലം... ഞങ്ങളുടെ കാമ്പസ് ഫൈന്‍ ആര്‍ട്സ് ഹാളിനു സമീപമുള്ളതാണ്... പ്രധാന കാമ്പസ്സായ കളമശ്ശേരിയില്‍ യുവജനോല്‍സ്സവം നടക്കുന്നു.. അതിനായി ഞങ്ങള്‍ മറൈന്‍ കാമ്പസ്സില്‍ ഉള്ളവര്‍ പ്രധാന കാമ്പസ്സില്‍ പോയി..യുവജോനോല്‍സ്സവം കഴിഞ്ഞു ഓരോരുതര് പിരിഞ്ഞു..  

ഞാന്‍ ചെറായി ബീച്ചിലുള്ള എന്റെ വീട്ടിലേക്ക് പുറപ്പെട്ടു..കഷ്ടിച്ച് വണ്ടികൂലി കയ്യിലുണ്ട് .. പറവൂര്‍ എത്തി... പതിമൂന്നു രൂപ ബാക്കിയുണ്ട് ..കലശലായ വിശപ്പ്‌ ...അടുത്തുള്ള ഹോട്ടല്‍ എന്നെ മാടിവിളിച്ചു ...കയറി .. വിലവിവര പട്ടിക നോക്കി . മസ്സാലദോശ പത്തു രൂപ ...ഒരു മസ്സാല ദോശ കഴിച്ചു വിശപ്പടക്കാന്‍ തീരുമാനിച്ചു.ചായയ്ക്ക് കാശില്ലാത്തതുകൊണ്ട്‌ ചൂടുവെള്ളം കുടിക്കാൻ തീരുമാനിച്ചു ..കൂടെയുള്ള വടയും പത്തു രൂപയില്‍ പെടുമെന്ന് ഞാന്‍ കരുതിയത്‌ തെറ്റി...പന്ത്രണ്ടു രൂപ ആയി..ബാക്കിയുള്ള ഒരു രൂപയ്ക്ക് എനിക്ക് ബസ്സില്‍ കയറാന്‍ ഒക്കില്ല...ഞാന്‍ കുറച്ചു നേരം ബസ്സ് സ്റ്റാന്‍ഡില്‍ കറങ്ങി തിരിഞ്ഞു .. ആരെയെന്കിലും പരിചയക്കാരെ കണ്ടെന്കില്‍ പറഞ്ഞു വണ്ടികൂലി വാങ്ങാമെന്നു കരുതി...ബസ്സ് കാരോട് സത്യം പറഞ്ഞാല്‍ ചിലപ്പോള്‍ വിശ്വസ്സിചില്ലെന്നു വരും..  

പരിചയക്കാരെ ആരെയും കാണാതായപ്പോള്‍ ഞാന്‍ നടക്കാന്‍ തീരുമാനിച്ചു... ഏകദേശം രണ്ടു കിലോമീറ്റര്‍ നടന്നപ്പോള്‍ ക്ഷീണം തോന്നി...ഒരു ബസ് സ്റ്റോപ്പില്‍ കുറച്ചു നേരം നിന്ന് ക്ഷീണം  വിചാരിച്ചു..ക്ഷീണം കാരണം തുടർന്ന് നടക്കാനുള്ള താല്പ്പര്യം കുറഞ്ഞു.. ചുറ്റും കണ്ണോടിച്ചു..പരിചയമുള്ള മുഖം ഒന്നും ഇല്ല. കാഴ്ച്ചയിൽ ദാനശീലൻ എന്ന് തോന്നുന്ന ഒരാളോട് സങ്കോചത്തോടെ കാര്യം പറഞ്ഞു. വിശ്വാസം ആയില്ലെന്ന് മനസ്സിലായി. പിന്മാറാൻ തളര്ച്ച അനുവദിക്കാത്തത് കൊണ്ട് രണ്ടു രൂപ തരുമോ എന്ന് ചോദിച്ചു..ഒന്നാലോചിച്ചിട്ട് അദ്ദേഹം രണ്ടു രൂപ എടുത്തു നീട്ടി. അന്നേരത്തെ അദ്ദേഹത്തിന്റെ മുഖഭാവം നോക്കാൻ എനിക്ക് വല്ലാത്ത ചമ്മൽ ആയിരുന്നു. അടുത്ത ബസിൽ കയറി യാത്ര തുടർന്നപ്പോൾ അദ്ദേഹത്തോട് നന്ദി പറഞ്ഞോ എന്ന് ഞാൻ ഓര്ക്കുന്നില്ല..
മൂന്ന് രൂപയ്ക്ക് ചെറായി വരെ എത്തിയ ഞാൻ അവിടെ ഇന്നും ഇറങ്ങി വീണ്ടും നടന്നു. മൂന്നര കിലോമീറ്റർ ദൂരെയുള്ള എന്റെ വീടിലേക്ക്‌..നടക്കുന്നതിനിടയിൽ എനിക്ക് രണ്ടു രൂപതന്നു സഹായിച്ച അദ്ദേഹത്തിന്റെ മുഖം ഒര്ക്കാൻ ഞാൻ ശ്രമിച്ചു..കഴിഞ്ഞില്ല..രണ്ടുരൂപയ്ക്ക് പകരം അഞ്ചു രൂപ ചോദിയ്ക്കാൻ തോന്നാത്തതിൽ എപ്പോളോ മനസ്സ് അത്യാഗ്രഹിയായി .. അഞ്ചു രൂപ വാങ്ങിയിരുന്നെങ്കിൽ എനിക്ക് പിന്നെ ഒന്നര കിലോമീറ്റർ നടന്നാൽ മതിയായിരുന്നു...എന്നെ അറിയാത്ത , ഞാൻ ഒര്ക്കാത്ത ആ മഹാമാനസ്കനെ ഞാൻ ഇന്നും മനസ്സോടെ നമിക്കുന്നു... 

No comments:

Post a Comment