Sunday, November 17, 2013

ചില പിറന്നാൾ ചിന്തകൾ

ഈ പിറന്നാളിന് എനിക്ക് ഒരുപാടു ആശംസകൾ കിട്ടി.മുഖ പുസ്തകത്തിൽ കുറച്ചു നാൾ സജീവം ആയതിന്റെ ആണ്. എങ്കിലും ഈ സ്നേഹത്തിൽ ഞാൻ കുറച്ചു അഹങ്കരിക്കാതിരിക്കുന്നില്ല. പലരുടെയും ഇതുപോലുള്ള പ്രധാനപ്പെട്ട ദിവസങ്ങൾ പലതും ഞാൻ ശ്രദ്ധിക്കാറില്ല, ആശംസകൾ അറിയിക്കാറില്ല എന്ന ജാള്യത മറച്ചു വയ്ക്കാനും കഴിയുന്നില്ല.

ഈയൊരവസരത്തിൽ, ഓർമ്മയിൽ ആദ്യമായി ആഘോഷിക്കപ്പെട്ട പിറന്നാളിനെ കുറിച്ച് ഓർക്കാതിരിക്കാൻ കഴിയില്ല. അന്ന് ഞാന്‍ ആലുവായില്‍Union Christian College ല്‍ ബിരുദത്തിനു പഠിക്കുന്നു. അതുവരെ പിറന്നാള്‍ ആഘോഷിച്ചിട്ടില്ലാത്ത എനിക്കുവേണ്ടി എന്റെ ക്ലാസ്സിലെ ആണ്‍കുട്ടികള്‍ മുന്നിട്ടിറങ്ങി ഒരു പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നു. അത് അവര്‍ എല്ലാവരും ആയി ചര്‍ച്ച ചെയ്തുതീര്‍പാക്കുന്നു.. അങ്ങിനെ നവംബര്‍ പതിനാറാം തിയതി ബോട്ടണി വിഭാഗം മുഴുവനും അലങ്കരിച്ച്, വലിയ ഒരു കേക്ക് വാങ്ങി , എന്നെ ഒരു തൊപ്പിയൊക്കെ വച്ചു അലങ്കരിച്ച് , department head വന്നു കേക്ക് മുറിച്ചു, അത് എല്ലാവര്‍ക്കും വിതരണം ചെയ്തു.. എന്നെ തൊപ്പിവയ്പിച്ചു തന്നെ അവര്‍ Zoology department ല്‍ കൊണ്ടു പോയി .. എല്ലാവര്‍ക്കും അതിശയവും , തമാശയും... കുറച്ചു കോമാളിത്തരം ആയിരുന്നെങ്കിലും മറക്കാന്‍ പറ്റാത്ത, ആഘോഷിച്ച എന്റെ ആദ്യത്തെ പിറന്നാള്‍ ആയിരുന്നു അത്.... അന്നെനിക്ക് വേറൊരു രീതിയിലും പ്രിയപെട്ടതാണ് .. നാട്ടിലെ ക്ഷേത്രത്തില്‍ അരങ്ങേറിയ നാടകത്തിൽ ഒരു ചെറു വേഷവും ചെയ്യാൻ കഴിഞ്ഞു. ആ വേഷം സാമാന്ന്യം ഭേദപ്പെട്ട പ്രശംസ പിടിച്ചുപറ്റി  എന്ന്  തെറ്റിദ്ധരിച്ച്  കുറച്ചു നാളത്തേയ്ക്ക് അതിന്റെ ഗര്‍വ്വ് എന്റെ നടത്തത്തിലും , ഭാവത്തിലും ഉണ്ടായിരുന്നത് കാലം മായ്ച്ചു കളഞ്ഞു .. 

No comments:

Post a Comment