തീരത്തണഞൊരു കൃഷ്ണശില,
കാറ്റും മഴയും വെയിലുമേറ്റ്
കാലാന്തരത്തിൽ ദൈവരൂപം പൂണ്ടു.
നിശ്ചല, നിർജ്ജീവമാസ്വരൂപത്തിൽ
ചൈതന്ന്യ സഞ്ചലനമാവേശിച്ചു.
ഭക്തർ, സ്തുതിപാടകർ ചുറ്റും കൂടി
കച്ചവട സാദ്ധ്യത തിട്ടപ്പെടുത്തി.
ഉദിച്ചുയർന്നു ആശ്രമ സഞ്ചയം,
പടർന്നു പന്തലിച്ചു കീർത്തിയെങ്ങും,
കൊഴുത്തു സാമ്രാജ്യം,
വളർന്നു അഭിനവ പ്രബോധകർ.
കെട്ടിയെഴുന്നെള്ളിച്ചു,
പുഷ്പ വർഷം, ധാര, ഭജനം..
സ്വരൂപം വെടിഞ്ഞു മോക്ഷപ്രാപ്തിക്കായ്
കൊതിക്കുമാത്മാവ് ശിലയിൽ തളച്ചിടപ്പെട്ടു.
കാറ്റും മഴയും വെയിലുമേറ്റ്
കാലാന്തരത്തിൽ ദൈവരൂപം പൂണ്ടു.
നിശ്ചല, നിർജ്ജീവമാസ്വരൂപത്തിൽ
ചൈതന്ന്യ സഞ്ചലനമാവേശിച്ചു.
ഭക്തർ, സ്തുതിപാടകർ ചുറ്റും കൂടി
കച്ചവട സാദ്ധ്യത തിട്ടപ്പെടുത്തി.
ഉദിച്ചുയർന്നു ആശ്രമ സഞ്ചയം,
പടർന്നു പന്തലിച്ചു കീർത്തിയെങ്ങും,
കൊഴുത്തു സാമ്രാജ്യം,
വളർന്നു അഭിനവ പ്രബോധകർ.
കെട്ടിയെഴുന്നെള്ളിച്ചു,
പുഷ്പ വർഷം, ധാര, ഭജനം..
സ്വരൂപം വെടിഞ്ഞു മോക്ഷപ്രാപ്തിക്കായ്
കൊതിക്കുമാത്മാവ് ശിലയിൽ തളച്ചിടപ്പെട്ടു.
No comments:
Post a Comment