പ്രതീക്ഷിച്ചതിൽ നിന്നും, ഒരുപക്ഷേ ആഗ്രഹിച്ചതിൽ നിന്നും വ്യത്യസ്തമല്ല തിരഞ്ഞെടുപ്പ് ഫലം. പത്തു വർഷം ഉറങ്ങിയ നേതൃത്വത്തിനും, വാഗ്ദാനം ആകുമെന്ന് പറഞ്ഞിരുന്ന പുതിയ ബ്രാൻഡ് ചോക്ലേറ്റനും അർഹിക്കുന്ന അടി തന്നെ ജനം കൊടുത്തു. പുത്തൻ ചൂലുകൾ കൊണ്ട് മെല്ലെ അടിച്ചാൽ വൃത്തിയാകില്ല എന്ന് ജനം മനസ്സിലാക്കി. അവിടെയും ഇവിടെയും ചിന്നി ചിതറിക്കിടക്കുന്ന മൂന്നാം മുന്നണിയുടെ കെട്ടുറപ്പിൽ ആർക്കെങ്കിലും വിശ്വാസം ഉണ്ടായിരുന്നു എങ്കിൽ, അത് അതിൽ ചിലർക്ക് മാത്രം ആണ്.സമാന്ന്യം ഭേദപ്പെട്ട ഒരു പ്രതീക്ഷ ജനം അർപ്പിച്ചിരിക്കുന്നത് നരേന്ദ്ര മോഡി എന്ന ശക്തനായ നേതാവിൽ ആണ്. അദ്ദേഹത്തിന് അത് നിറവേറ്റാൻ കഴിയട്ടെ . ഇടതു പക്ഷം ഇനിയും അവരുടെ ശരിയായ സ്ഥാനം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ആശയം, പ്രവൃത്തിയിലെക്കും, ജീവിതത്തിലേക്കും, സംസാര രീതിയിലേക്കും മാറിയാൽ മാത്രം നിലനിൽക്കാവുന്ന ഒന്നാണ് അത് എന്ന് ഇനിയെങ്കിലും നേതൃത്വം മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു.
Friday, May 16, 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment