Thursday, July 30, 2015

ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന അടിക്കുറിപ്പോടെ തന്നെ, 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി യാക്കൂബ് മേമൻറെ വധശിക്ഷ നടപ്പിലാക്കിയതിനെ അനുകൂലിക്കേണ്ടിയിരിക്കുന്നു. ഈ വധ ശിക്ഷയെ എതിർക്കുന്നവർ തടസ വാദങ്ങൾ മുന്നോട്ട് വെച്ചപ്പോൾ, ആ സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ട 257 പേരുടെ ജീവന് വില കൽപ്പിച്ചിരുന്നൊ എന്ന് സംശയം ആണ്. സുതാര്യമായ നിയമ നടപടിയിലൂടെ നടപ്പാക്കിയ ശിക്ഷാ വിധി ഇത്രമാത്രം വിവാദങ്ങൾക്ക് ഉപയോഗിച്ചതിന് പിന്നിൽ ഉള്ള രാഷ്ട്രീയവും, അരാഷ്ട്രീയവും അംഗീകരിക്കാൻ സാധിക്കുന്നതല്ല.  

No comments:

Post a Comment