ഭരണ കൂടത്തെയും, വ്യവസ്ഥാപിത സമര രീതികളെയും, സമരത്തിൻറെ കുത്തക അവകാശികളെയും, ചുംബിക്കാൻ ആവേശം കൊള്ളുന്ന യുവത്വത്തെയും മൂന്നാറിലെ പെണ്ണുങ്ങളും , മാമാങ്കലത്തെ കുട്ടികളും നാണിപ്പിക്കുന്നു എങ്കിൽ, അതാണ് ഈ വിഭാഗങ്ങൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല ഷോക്ക് ട്രീറ്റ്മെൻറ്. അതിലെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്ന സങ്കുചിത താത്പര്യങ്ങൾ ഒരിക്കലും ആശാസ്യം അല്ല.
Wednesday, September 23, 2015
Tuesday, September 22, 2015
ഒരു കൊച്ചി പാട്ട്
ഞങ്ങ ഭരിക്കും നാട്ടിൽ,
ഞങ്ങ മുടിക്കും നാട്ടിൽ
ഞങ്ങടെ കൂട്ടർ കക്കും
അത്, ഞങ്ങടെ കൂട്ടർ പൊക്കും
പിന്നത് ഞങ്ങടെ കൂട്ടർ മുക്കും!
അതിൽ നിങ്ങ വന്നിടങ്കോലിട്ടാൽ
ഞങ്ങടെ കൂട്ടർ നോക്കും
"പൊടിപോലുമില്ല കണ്ടു പിടിക്കാൻ"
എന്നൊരു തീർപ്പാക്കി തള്ളും.
കൂട്ടത്തിൽ കുനിഷ്ടന്മാർ
പൊടി തട്ടി കൂട്ടി കുന്നാക്കിയാൽ,
കുഞ്ചിക്ക് പിടിച്ച് കൂട്ടിലൊതുക്കും,
പിന്നത് ഞങ്ങ തന്നെ നിരത്തും!
ഞങ്ങ മുടിക്കും നാട്ടിൽ
ഞങ്ങടെ കൂട്ടർ കക്കും
അത്, ഞങ്ങടെ കൂട്ടർ പൊക്കും
പിന്നത് ഞങ്ങടെ കൂട്ടർ മുക്കും!
അതിൽ നിങ്ങ വന്നിടങ്കോലിട്ടാൽ
ഞങ്ങടെ കൂട്ടർ നോക്കും
"പൊടിപോലുമില്ല കണ്ടു പിടിക്കാൻ"
എന്നൊരു തീർപ്പാക്കി തള്ളും.
കൂട്ടത്തിൽ കുനിഷ്ടന്മാർ
പൊടി തട്ടി കൂട്ടി കുന്നാക്കിയാൽ,
കുഞ്ചിക്ക് പിടിച്ച് കൂട്ടിലൊതുക്കും,
പിന്നത് ഞങ്ങ തന്നെ നിരത്തും!
Monday, September 21, 2015
ഞാനൊരു ശ്രീ നാരായണീയൻ
കേരളം കണ്ടത്തിൽ വെച്ച് ഏറ്റവും മഹത്തരം ആയ സാമൂഹ്യ പരിഷ്കരണം ആണ് ശ്രീ നാരായണ ഗുരു മുന്നോട്ട് വെച്ച ആശയം എന്ന് ഞാൻ വിശ്വസിക്കുന്നു. അന്നത്തെ സാമൂഹിക - സാംസ്കാരിക - സാമുദായിക - സാംസ്‌കാരിക അന്തരീക്ഷത്തിൽ അത്രയും ശക്തമായ ഒരു ആശയം മുന്നോട്ട് വെക്കാനും, അതിൻറെ സാക്ഷാത്കാരത്തിന് വേണ്ടി സമൂഹത്തിൻറെ വിവിധ തുറയിൽ ഉള്ളവരുടെ പിന്തുണ ഉറപ്പ് വരുത്താൻ കഴിഞ്ഞതും അദ്ദേഹത്തിൻറെയും, ആശയത്തിന്റെയും വിശാലതയും ശുദ്ധിയും കൊണ്ടാണ്.
ശ്രീ നാരായണ ഗുരു മുന്നോട്ട് വെച്ചത് സാമുദായിക സമത്വത്തിലൂടെ ഉള്ള സാമൂഹ്യ നീതി ആണ്. അതിനെ കീഴാള സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പരിശ്രമം ആയി ചുരുക്കി കണ്ടത്തിൽ നിന്നും തുടങ്ങുന്നു ആ മുന്നേറ്റത്തിന്റെ സാമുദായിക കേന്ദ്രീകരണം. മലയാള മനസ്സിൻറെ ആഴത്തിൽ വേരൂന്നിയിട്ടുള്ള ഫ്യൂഡൽ ചിന്തകൾ, കീഴാളരിൽ നിന്നും ഒരു പറ്റം മേലാളർ വളർന്ന് വരാനും, ശ്രീ നാരായണ പ്രസ്ഥാനം കൂടുതൽ സാമുദായിക കേന്ദ്രീകൃതം ആക്കുകയും ചെയ്തു. ഇതിനിടയിൽ വളർന്ന് വന്ന കമ്മ്യൂണിസ്റ്റ് ആശയം, കേരളത്തിൽ ശ്രീ നാരായണ ആശയത്തോട് ചേർന്ന് നിൽക്കുന്ന നിലപാടുകളും, പ്രവർത്തനങ്ങളും നടത്തിയത് കൊണ്ട്, ശ്രീ നാരായണ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന നല്ലൊരു ശതമാനം ജനങ്ങൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായി, അതിൻറെ ഭാഗമാവുകയായിരുന്നു.
ഒരു പരിധിവരെ, സാമുദായിക നീതി വെച്ച് പുലർത്താൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു എങ്കിലും, കാലക്രമത്തിൽ ആ കൂട്ടം ഇളക്കം തട്ടാത്ത ഒരു വോട്ട് ബാങ്ക് ആണെന്ന ധാരണ പരക്കുകയും, അധികാരത്തിൻറെ അപ്പം നുണയാൻ പുതിയ മേച്ചിൽ പുറങ്ങൾ തേടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് സി.പി.എം, ചലിക്കാൻ തുടങ്ങിയപ്പോൾ, മലയാളി മനസ്സിൽ ആഴ്ന്നിറങ്ങിയിട്ടുള്ള സാമുദായിക ചിന്തകൾ മനസ്സിലാക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടു എന്ന് പറയാം. കക്ഷത്തിലിരിക്കുന്നത് പോകില്ല എന്ന മൂഡധാരണയിൽ, ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ നടത്തിയ ശ്രമങ്ങൾ രണ്ടും നഷ്ടപ്പെടുന്നതിലേക്ക് ചെന്നെത്തി എന്ന് മനസ്സിലാക്കാൻ, എല്ലാത്തിലും എന്നത് പോലെ കാലം കുറച്ചെടുത്തു പാർട്ടിക്ക്.
ശ്രീ നാരായണ പ്രസ്ഥാനത്തെ സ്ഥാപന വാത്കരിച്ചത്തിലൂടെ, മൂലധന കേന്ദ്രീകരണവും, അധികാരത്തിൻറെ പങ്ക് പറ്റിയുള്ള സൗകര്യങ്ങൾ കൈക്കലാക്കലും ആരംഭിച്ചു. വെള്ളാപ്പള്ളി നടേശൻ നേതൃത്വം ഏറ്റെടുത്തതോടെ, അത്തരം നേട്ടങ്ങൾ എല്ലാം സമുദായത്തിൻറെ മൊത്തത്തിലുള്ള ഉന്നമനത്തിന് വേണ്ടിയുള്ളതാണ് എന്ന് ഭൂരിഭാഗത്തെയും തെറ്റിദ്ധരിപ്പിക്കാൻ കഴിയുകയും, സാമുദായികമായ കേന്ദ്രീകരണം കേഡർ പാർട്ടികളെ വെല്ലുന്ന തരത്തിൽ വളരുകയും ചെയ്തു എന്ന് കാണാം. ഇതെല്ലാം കാണാനും, പ്രതിരോധിക്കാനും കഴിയാത്ത വിധം, പ്രവർത്തന രീതിയിൽ, ആശയങ്ങളിൽ പാപ്പരത്തം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് സംഭവിച്ച് കഴിഞ്ഞിരുന്നു.
മറ്റു സമുദായങ്ങളുടെ പേരിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തങ്ങളും, സംഘ പരിവാർ ശക്തികളുടെ കുടില രാഷ്ട്രീയ തന്ത്രങ്ങളും ഇത്തരം കേന്ദ്രീകരണത്തിന് ആക്കം കൂട്ടി. മുസ്ലീം ലീഗ് നേതൃത്വത്തിന്, ആ സമുദായത്തിൻറെ ( സമുദായത്തിൻറെ തലപ്പത്തിരിക്കുന്നവരുടെ മാത്രം ) താത്പര്യം അല്ലാതെ വേറെ എന്തെങ്കിലും സാമൂഹ്യ കാഴ്ചപ്പാടുകൾ ഉള്ളതായി ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ക്രിസ്ത്യൻ സമുദായം ഉൾപ്പെടുന്ന മലയോര കർഷകരുടെ ( ലത്തീൻ സമുദായം ഇതിൽ തഴയപ്പെടുന്നുണ്ട് എന്ന് കാണാം ) പ്രശ്നങ്ങൾ അല്ലാതെ, വേറെ എന്തെങ്കിലും കാര്യങ്ങളിൽ കേരള കോണ്‍ഗ്രസ്സുകളും ഇടപെടുന്നതായി കാണാൻ കഴിയില്ല. ഇത്തരം രാഷ്ട്രീയ പാർട്ടികളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്നതിലൂടെ കോണ്‍ഗ്രസ്സും, ഇടയ്ക്കെല്ലാം അതിനെല്ലാം ശ്രമിച്ചതിലൂടെ ഇടത് പക്ഷവും ഇത്തരം കേന്ദ്രീകരണത്തിനു അവസരം കൊടുത്ത് എന്ന് പറയാം.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ പോലും ജാതി തിരിച്ചുള്ള കണക്കെടുപ്പുകളും, പങ്ക് വെയ്ക്കലുകളും വന്നതും, മാധ്യമങ്ങൾ തുറന്ന സാമുദായിക ചർച്ചകൾ ആരംഭിച്ചതും എല്ലാം ഇത്തരം നീക്കങ്ങൾക്ക് ആക്കം കൂട്ടി എന്നതിൽ സംശയം ഇല്ല. ഇത്തരം നീക്കങ്ങളെ എതിർക്കുന്നതോടൊപ്പം, എല്ലാ മേഖലയിൽ ഉള്ളവരും ഒരു പുനർ ചിന്തനം നടത്തുന്നത് നന്നായിരിക്കും. അതുപോലെ, ശ്രീ നാരായണ ഗുരുവിൻറെ ആശയങ്ങളെ കൂട്ട് പിടിച്ച്, അത് ഒരു സമുദായത്തിൻറെ ഉന്നമനത്തിന് മാത്രം ആണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്നത്, അദ്ദേഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും. അത് ഹിറ്റ്ലർ അഹിംസയെ കുറിച്ച് സംസാരിക്കുന്നതു പോലെയും, മഹാത്മാ ഗാന്ധിയുടെ പേരിൽ കൊള്ള സംഘം നടത്തുന്നത് പോലെയും അപഹാസ്യമായിരിക്കും. ഒരു സാമുദായിക കേന്ദ്രീകരണം/ ശാക്തീകരണം ആവശ്യമാണെങ്കിൽ, ദയവ് ചെയ്ത് ശ്രീ നാരായണ ഗുരുവിനെ അതിൽ നിന്നും സ്വതന്ത്രൻ ആക്കിയാലും.

Saturday, September 19, 2015
കൈക്കൂലി ചങ്ങലകൾ
നമ്മൾ എല്ലാവരും അറിയാതെയും അറിഞ്ഞും ഈ ചങ്ങലയുടെ ഭാഗമാവുന്നുണ്ട്. അധിക സേവനത്തിന് , അല്ലെങ്കിൽ ശരിയായ സേവനത്തിന്, അല്ലെങ്കിൽ ചട്ടം മറികടന്നുള്ള സേവനത്തിന് എല്ലാം കൊടുക്കുന്ന ഓരോ നാണയവും കൈക്കൂലി ആണ് എന്ന് നമ്മളിൽ എത്രപേർ മനസ്സിലാക്കുന്നുണ്ട്? വീട്ടിൽ ഫ്യൂസ് കെട്ടാൻ വരുന്ന ലൈൻമാന് കൊടുക്കുന്ന അൻപത് രൂപ മുതൽ, സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കും, നേഴ്സിനും, കമ്പോണ്ടർക്കും കൊടുക്കുന്നതും, സ്ഥലം അളവിന് വരുന്ന വില്ലേജ് ഓഫീസർക്ക് കൊടുക്കുന്നതും എല്ലാം കൈക്കൂലി ആണെന്ന് മനസ്സിലാക്കാതെ ആണ് നമ്മൾ ചെയ്യുന്നത്. ഒരു സേവനത്തിന്, മറിച്ചൊരു കൈമടക്ക് എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കഴിഞ്ഞു. അങ്ങിനെ ചെയ്തില്ലെങ്കിൽ അതൊരു പാതകം ആണ്, അല്ലെങ്കിൽ പിശുക്ക് ആയി കരുതും എന്ന ചിന്താഗതി വെച്ച് പുലർത്തുന്നവരാണ് നമ്മൾ. ഈ മാനസികാവസ്ഥ പല നീതി നിഷേധങ്ങൾക്ക് മുൻപിലും കണ്ണടയ്ക്കാനും, വലിയ അഴിമതികളോട് സന്ധി ചെയ്യാനും നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയിരിക്കുന്നു. ഈ പൊതു ധാരണ, ഉദ്യോഗസ്ഥ തലത്തിലും, ഭരണ തലത്തിലും, ഇപ്പോളിതാ അവസാനം നീതിന്ന്യായ വ്യവസ്ഥയിലും വ്യാപിച്ചിരിക്കുന്നു എന്നത് ലജ്ജാകരം ആണ്. അങ്ങിനെ, നമ്മുടെ നീതിന്ന്യായ വ്യവസ്ഥ തന്നെ കൈക്കൂലിയെ "ചോദിച്ചു വാങ്ങിക്കുന്നത് മാത്രം" എന്ന തലക്കെട്ടിൽ ചുരുക്കി കെട്ടുന്ന തരത്തിൽ ഉള്ള വിധി പ്രസ്താവങ്ങൾ നടത്തുന്നു.നാം ഉൾപ്പെടുന്ന സമൂഹം കൊടുക്കുന്ന നികുതിപ്പണം കൊണ്ടും, നമ്മുടെ നാടിൻറെ വിഭവങ്ങൾ കൊണ്ടും ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന
ഉദ്യോഗസ്ഥരിൽ നിന്നും, ഭരണ കർത്താക്കളിൽ നിന്നും ശരിയായ സേവനം കിട്ടേണ്ടത്
നമ്മുടെ അവകാശം ആണെന്ന ബോധം വന്നാൽ മാത്രമേ ഇത് മാറുകയൊള്ളൂ.
ശ്രീമാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്, കെടുകാര്യസ്ഥതയ്ക്കും, സങ്കുചിത താൽപര്യങ്ങൾക്കും ഒരു പൊൻതൂവൽ കൂടി !! ഫയർ ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നും ജേക്കബ് തോമസ്സിനെ നീക്കം ചെയ്തതിനെ ന്യായീകരിക്കുന്ന ഭരണ നേതൃത്വം മുന്നോട്ട് വെക്കുന്ന നിയമ നടത്തിപ്പിലെ പ്രായോഗിക വശം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നിയമം തെറ്റിക്കൽ, എന്നതിലെ ഗുരുതരാവസ്ഥ മനസ്സിലാക്കാൻ ഉള്ള വിവേകം രാഷ്ട്രീയ നേതൃത്വത്തിന് ഇല്ല എന്നതിൽ നമ്മുടെ നാട്ടിലെ രീതി അനുസരിച്ച് കുറ്റം പറയാൻ കഴിയില്ല. എന്നാൽ, ഉദ്യോഗസ്ഥൻ സർക്കാർ നയങ്ങൾ നടപ്പാക്കാനും, ഭരണ നിർവ്വഹണത്തിനും ഉള്ള ഉപകരണം മാത്രം ആണെന്ന വിധമുള്ള നല്ല കൊമ്പുള്ള സിവിൽ സർവീസുകാരും, മാധ്യമ പ്രവർത്തകരും പറയുന്നത് കേട്ടപ്പോൾ സ്ഥിതി ദയനീയം എന്ന് പറയാതെ വയ്യ. നിയമ വശങ്ങൾ നോക്കി, നടപ്പിലാക്കി ഭരണ നിർവ്വഹണത്തിൽ പങ്കാളികൾ ആവുക എന്നതാണ് ഉദ്യോഗസ്ഥൻറെ കർത്തവ്യം.
സുരക്ഷിതത്വം, ഏറ്റവും അവഗണിക്കുന്ന ഒരു സമൂഹം ആണ് കേരളീയർ എന്ന് പറയേണ്ടി വരും. അപകടങ്ങൾ ഉണ്ടാകില്ല, അല്ലെങ്കിൽ വല്ലപ്പോളും മാത്രം ഉണ്ടാകുന്ന ഒന്നാണ് എന്ന കാഴ്ചപ്പാടോടെ ആണ് പല സുരക്ഷ നിർദ്ദേശങ്ങളും കാറ്റിൽ പറത്തി, ഇഷ്ടമുള്ള പോലെ കാര്യങ്ങൾ ചെയ്യാനും, ജീവിക്കാനും നമ്മൾ തയ്യാറാവുന്നത്. ഈ നിഷേധ ഭാവം ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, തുടങ്ങി പൊതു സ്ഥലത്തും, കെട്ടിടങ്ങളിലും പുലർത്തേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന കാര്യത്തിൽ മലയാളി മനസ്സ് ഒറ്റക്കെട്ടാണ്. അവയെല്ലാം നടപ്പാക്കാതിരിക്കാനുള്ള കുറുക്കു വഴികളോ, പ്രായോഗിക വശങ്ങളോ കണ്ടെത്തി അങ്ങിനെ ഉള്ള എല്ലാ നീക്കങ്ങളെയും എതിർത്ത് തോൽപ്പിക്കാൻ നമുക്ക് എന്നും കഴിഞ്ഞിട്ടുണ്ട്.
ഓണാഘോഷത്തിന്, റോഡിൽ വെള്ളം ചീറ്റിച്ച്, മദിച്ചുല്ലസിക്കാൻ ഫയർ ഫോഴ്സ് വാഹനം വിട്ട് കൊടുക്കാൻ വുപ്പുള്ള നാട്ടിൽ, ആയിരങ്ങൾ താമസിക്കുന്ന കെട്ടിടനിർമ്മാണത്തിൽ വെച്ച് പുലർത്തേണ്ട സുരക്ഷാ മനദണ്ഡങ്ങൾ പാലിക്കേണ്ടതില്ല എന്ന "പ്രായോഗിക" ന്യായം വിജയിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനൊള്ളൂ. രാഷ്ട്രീയ നേതൃത്വത്തിന് ഓശാന പാടാനറിയാത്ത, ഒരു സർക്കാരുദ്യോഗസ്ഥനും പ്രായോഗിക വാദിയല്ല എന്നും അറിഞ്ഞിരിക്കുക

Subscribe to:
Comments (Atom)