നമ്മൾ എല്ലാവരും അറിയാതെയും അറിഞ്ഞും ഈ ചങ്ങലയുടെ ഭാഗമാവുന്നുണ്ട്. അധിക സേവനത്തിന് , അല്ലെങ്കിൽ ശരിയായ സേവനത്തിന്, അല്ലെങ്കിൽ ചട്ടം മറികടന്നുള്ള സേവനത്തിന് എല്ലാം കൊടുക്കുന്ന ഓരോ നാണയവും കൈക്കൂലി ആണ് എന്ന് നമ്മളിൽ എത്രപേർ മനസ്സിലാക്കുന്നുണ്ട്? വീട്ടിൽ ഫ്യൂസ് കെട്ടാൻ വരുന്ന ലൈൻമാന് കൊടുക്കുന്ന അൻപത് രൂപ മുതൽ, സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കും, നേഴ്സിനും, കമ്പോണ്ടർക്കും കൊടുക്കുന്നതും, സ്ഥലം അളവിന് വരുന്ന വില്ലേജ് ഓഫീസർക്ക് കൊടുക്കുന്നതും എല്ലാം കൈക്കൂലി ആണെന്ന് മനസ്സിലാക്കാതെ ആണ് നമ്മൾ ചെയ്യുന്നത്. ഒരു സേവനത്തിന്, മറിച്ചൊരു കൈമടക്ക് എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കഴിഞ്ഞു. അങ്ങിനെ ചെയ്തില്ലെങ്കിൽ അതൊരു പാതകം ആണ്, അല്ലെങ്കിൽ പിശുക്ക് ആയി കരുതും എന്ന ചിന്താഗതി വെച്ച് പുലർത്തുന്നവരാണ് നമ്മൾ. ഈ മാനസികാവസ്ഥ പല നീതി നിഷേധങ്ങൾക്ക് മുൻപിലും കണ്ണടയ്ക്കാനും, വലിയ അഴിമതികളോട് സന്ധി ചെയ്യാനും നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയിരിക്കുന്നു. ഈ പൊതു ധാരണ, ഉദ്യോഗസ്ഥ തലത്തിലും, ഭരണ തലത്തിലും, ഇപ്പോളിതാ അവസാനം നീതിന്ന്യായ വ്യവസ്ഥയിലും വ്യാപിച്ചിരിക്കുന്നു എന്നത് ലജ്ജാകരം ആണ്. അങ്ങിനെ, നമ്മുടെ നീതിന്ന്യായ വ്യവസ്ഥ തന്നെ കൈക്കൂലിയെ "ചോദിച്ചു വാങ്ങിക്കുന്നത് മാത്രം" എന്ന തലക്കെട്ടിൽ ചുരുക്കി കെട്ടുന്ന തരത്തിൽ ഉള്ള വിധി പ്രസ്താവങ്ങൾ നടത്തുന്നു.നാം ഉൾപ്പെടുന്ന സമൂഹം കൊടുക്കുന്ന നികുതിപ്പണം കൊണ്ടും, നമ്മുടെ നാടിൻറെ വിഭവങ്ങൾ കൊണ്ടും ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന
ഉദ്യോഗസ്ഥരിൽ നിന്നും, ഭരണ കർത്താക്കളിൽ നിന്നും ശരിയായ സേവനം കിട്ടേണ്ടത്
നമ്മുടെ അവകാശം ആണെന്ന ബോധം വന്നാൽ മാത്രമേ ഇത് മാറുകയൊള്ളൂ.
Saturday, September 19, 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment