Saturday, January 17, 2009

പിറന്നാള്‍ ചിന്തകള്‍...

ഇന്നലെ എന്റെ മോന്‍ ( മകന്‍ ) നന്ദുവിന് നാല് വയസ്സായി. .. ഞാന്‍ കൂടെ ഇല്ലാത്ത ആദ്യത്തെ പിറന്നാള്‍ ആഘോഷം .. പതിവുപോലെ പ്രാര്‍ത്ഥനയും, ആചാരങ്ങളും, ആദര്‍ശങ്ങളും ഒക്കെ ആയി ഇത്തവണയും വളരെ നല്ല രീതിയില്‍ നടന്നു... ദൈവത്തിനു നന്ദി ... നാട്ടില്‍ ആഘോചിച്ച ആദ്യത്തെ പിറന്നാള്‍ അതുകൊണ്ട് തന്നെ പതിവിലും നന്നായെന്നു സിനി ( എന്റെ ഭാര്യ ) പറഞ്ഞു...
പിറന്നാളിനേ കുറിച്ചു ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സിലേയ്ക്‌ ഓടിയെത്തുന്നത് എന്റെ ഇരുപതാം പിറന്നാള്‍ ആഘോഷമാണ്‌ . അന്ന് ഞാന്‍ ആലുവായില്‍Union Christian College ല്‍ ബിരുദത്തിനു പഠിക്കുന്നു. അതുവരെ പിറന്നാള്‍ ആഘോഷിച്ചിട്ടില്ലാത്ത എനിക്കുവേണ്ടി എന്റെ ക്ലാസ്സിലെ ആണ്‍കുട്ടികള്‍ മുന്നിട്ടിറങ്ങി ഒരു പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നു. അത് അവര്‍ എല്ലാവരും ആയി ചര്‍ച്ച ചെയ്തുതീര്‍പാക്കുന്നു.. അങ്ങിനെ നവംബര്‍ പതിനാറാം തിയതി ബോട്ടണി വിഭാഗം മുഴുവനും അലങ്കരിച്ച്, വലിയ ഒരു കേക്ക് വാങ്ങി , എന്നെ ഒരു തൊപ്പിയൊക്കെ വച്ചു അലങ്കരിച്ച് , department head വന്നു കേക്ക് മുറിച്ചു, അത് എല്ലാവര്‍ക്കും വിതരണം ചെയ്തു.. എന്നെ തൊപ്പിവയ്പിച്ചു തന്നെ അവര്‍ Zoology department ല്‍ കൊണ്ടു പോയി .. എല്ലാവര്‍ക്കും അതിശയവും , തമാശയും... കുറച്ചു കോമാളിത്തരം ആയിരുന്നെങ്കിലും മറക്കാന്‍ പറ്റാത്ത, ആഘോഷിച്ച എന്റെ ആദ്യത്തെ പിറന്നാള്‍ ആയിരുന്നു അത്.... അന്നെനിക്ക് വേറൊരു രീതിയിലും പ്രിയപെട്ടതാണ് .. അന്ന് നാട്ടിലെ ക്ഷേത്രത്തില്‍ ഞങ്ങള്‍ അവതരിപ്പിച്ച നാടകത്തിലെ എന്റെ വേഷം സാമാന്ന്യം ഭേദപ്പെട്ട പ്രശംസ്സ പിടിച്ചുപറ്റിയിരുന്നു.... ( കുറച്ചു നാളത്തേയ്ക്ക് അതിന്റെ ഗര്‍വ്വ് എന്റെ നടത്തത്തിലും , ഭാവത്തിലും ഉണ്ടായിരുന്നത് കാലം മായ്ച്ചു കളഞ്ഞു .. )

1 comment:

  1. നന്ദുവിന് നാലാം പിറന്നാള്‍ ആശംസകള്‍

    ReplyDelete