വിരസമായ ചുറ്റുപാടുകളിൽ നിന്നും ഒരു മോചനം, നാടുകൾ കാണുക, പലതരം സംസ്കൃതികൾ മനസിലാക്കുക, ജീവിതങ്ങൾ കാണുക - ഇതെല്ലാം ആണ് കുഞ്ഞൻ തത്തയെ ഒരു ദേശാടനത്തെ കുറിച്ച് ചിന്തിപ്പിച്ചത്. കാലം കുറെ ആയി ഈ ഒരു മരത്തിൽ തന്നെ കഴിച്ചുകൂട്ടുന്നു. വർഷംതോറും കൂട് പുതുക്കിയും, മുറതെറ്റാതെ വരുന്ന കാറ്റും മഴയും വെയിലും മാറിമാറി അനുഭവിച്ചു ഒരു മടുപ്പനുഭവപ്പെട്ടു. ഒരു മാറ്റം ചിലപ്പോൾ ജീവിതത്തിനു കുറച്ചുകൂടി ആസ്വാദനം തരും.
അങ്ങിനെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. എവിടെയെല്ലാം പോകുമെന്ന് നിശ്ചയിക്കാൻ കഴിഞ്ഞില്ല. എത്രദൂരം പറക്കാൻ കഴിയുമെന്നറിയില്ല. ചിറകിനു ശക്തിയുണ്ടോ? മാറ്റങ്ങളെ താങ്ങാൻ മനസ്സിനും ശരീരത്തിനും ശരീരത്തിനും കഴിയുമോ? തിരിച്ചു വരുമ്പോൾ ഈ മരവും കൂടും ഇവിടെത്തന്നെ ഉണ്ടാകുമോ? ഒന്നും നിശ്ചയമില്ല. എല്ലാം നിശ്ചയം വേണമെന്ന് എന്തിനാ ഇത്ര വാശി. ഒരുങ്ങുക തന്നെ. പറന്നു പരിശീലനം തുടങ്ങി. ദേശങ്ങളെക്കുറിച്ചും ഭാഷാവ്യതിയാനങ്ങളെക്കുറിച്ചും പഠിച്ചു. ശബ്ദവും സംസാര രീതിയും പാകപ്പെടുത്തി.
യാത്ര തുടങ്ങി. കുറെ പറന്നു ഇതുവരെ കാണാത്ത ഒരു മരം കണ്ടപ്പോൾ, അതിൻ കൊമ്പിലിരുന്നു. പുതിയ തരം കാഴ്ചകൾ കണ്ടു. അവിടെ ഒരു കൂട് കൂട്ടി. ആ ദേശത്തിന് പറ്റിയ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. ആ സംസാരം കേൾക്കാൻ കുറച്ചു പേർ കൂടി. അവരിൽ ചിലർ തിരിച്ചും അതേ രീതിയിൽ സംസാരിക്കാൻ ശ്രമിച്ചു. ചിലർ കേൾവിക്കാർ മാത്രം ആയി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആൾക്കാർ ഓരോന്നായി പിരിഞ്ഞു പോയി തുടങ്ങി. കേൾവിക്കാർ ഉറങ്ങി തുടങ്ങി. കുറച്ചു നാൾ കൂടി അവിടെ കഴിച്ചു കൂട്ടി. കൂട്ടത്തിൽ, തുടർന്നുള്ള യാത്രയ്ക്കുള്ള ധാന്ന്യങ്ങൾ ശേഖിച്ചു. വിവിധ തരം ധാന്ന്യങ്ങൾ. പിന്നെ ആ കൂടു വിട്ടു പറന്നു.
അലസമായി കുറെ പറന്നു കഴിഞ്ഞപ്പോൾ എവിടെയെങ്കിലും ഒന്ന് വിശ്രമിക്കണം എന്ന് തോന്നി. പറ്റിയ ഒരു മരം അന്വേഷിച്ചു അലഞ്ഞു. ആദ്യം കൂട് കൂട്ടിയ മരം ഇഷ്ടപെടാതെ വീണ്ടും പറന്നു നടന്നു. അങ്ങിനെ ഒരു കാട്ടിലെത്തി. കൂട് കൂട്ടാതെ പറന്നു നടന്നു എല്ലാം കണ്ടു ആനന്ദിച്ചു. പലതരം ജീവികൾ. കുഞ്ഞൻ തത്തയ്ക്ക് അതെല്ലാം അത്ഭുതം ആയിരുന്നു. അവൻ ഇത് വരെ കാണാത്ത ഒരു ലോകം. എങ്കിലും ആരോടും ഒന്നും സംസാരിക്കാതെ, ഇടയ്ക്ക് ആത്മഗതം പറഞ്ഞു ദിനങ്ങൾ നീക്കി.
കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഒരു മയിൽ വന്നു കുശലം പറഞ്ഞു. കുറച്ചു കഥകൾ പറഞ്ഞു കൊടുത്തു. കവിതകൾ ചൊല്ലിക്കൊടുത്തു. എല്ലാം താൽപ്പര്യപൂർവ്വം കേട്ടിരുന്നു. ഇടയ്ക്ക് എന്തൊക്കെയോ പറയാൻ തുടങ്ങി. ഒരു ദിവസം മയിൽ ആ കാട്ടിൽ തന്നെ ഉള്ള വേറൊരു ദിക്കിലേക്ക് കൊണ്ട് പോയി. അതൊരു പുതിയ അനുഭവം ആയിരുന്നു. ഒരു രാത്രിയിൽ ആണ് അവരവിടെ എത്തിപ്പെട്ടത്. ഒരു മരക്കൊമ്പിൽ ഇരുന്നു വിശ്രമിക്കാൻ പറഞ്ഞിട്ട് മയിൽ തിരിച്ചു പോയി. ആ രാത്രി കുഞ്ഞൻ തത്ത ഉറങ്ങിയില്ല. ആകെ ബഹളം. കഥ പറച്ചിലുകൾ, ചർച്ചകൾ, കവിതകൾ, പൊട്ടിച്ചിരികൾ, കരച്ചിലുകൾ, തേങ്ങലുകൾ. കൂട്ടത്തിൽ ചില ശബ്ദങ്ങൾ കുഞ്ഞൻ തത്ത ശ്രദ്ധിച്ചു. വേറിട്ട ശബ്ദങ്ങൾ. അങ്ങിനെ ഇരുന്നു ഉറങ്ങി പോയി. നേരം വെളുത്തു. കുഞ്ഞൻ തത്തയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവനു ചുറ്റും കുറെ പക്ഷികൾ. വർണ്ണ ചിറകുള്ളവ, പാടുന്നവ, കഥപറയുന്നവ, കളിചിരി നടത്തുന്നവ. അവനു ആ ദേശം ഇഷ്ടപ്പെട്ടു. അവൻ സംസാരിച്ചു തുടങ്ങി. അത് കേൾക്കാൻ കിളികൾ വട്ടം കൂടി. അവൻ ഇടയ്ക്ക് മൂളി. അവരതിനു താളം പിടിച്ചു. അവനും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിച്ചു. അവർ പാടുന്നത് കേട്ടു. ചിലതിനെല്ലാം താളം പിടിച്ചു. ഇടയ്ക്ക്, ശേഖരിച്ചു വച്ചിരുന്ന ധാന്ന്യങ്ങൾ പാകം ചെയ്തു കൂടെയുള്ളവർക്ക് വിളമ്പി. ചിലതെല്ലാം അവർക്കിഷ്ടപ്പെട്ടു. ആ സൗഹൃതങ്ങൾ അവൻ ആസ്വദിച്ച് തുടങ്ങി. മടുപ്പുളവാകും വരെ അവിടെ തുടരാൻ തീരുമാനിച്ചു.

No comments:
Post a Comment