കൂട്ടിയും കുറച്ചും കണക്ക് പെരുക്കി വീമ്പിളക്കി കാരണവർ
അരയിൽ താക്കോൽക്കൂട്ടവുമയി ചിറ്റമ്മ
അനുസരണാ ശീലമുള്ള ഒരുപറ്റം മാമന്മാർ
കൂട്ടുകുടുംബ വ്യവസ്ഥിതിയെങ്കിലും
അതിരുകൾ നിശ്ചയിച്ചിട്ടുണ്ട്, ഭാഗപത്രത്തിൽ
എങ്കിലുമുണ്ട് മുറുമുറുപ്പുകൾ പലതും
പാരമ്പര്യത്തിൻ കളവു പറഞൊതുക്കുന്നു പലതും
പറ്റാത്തവയെ ഇനം, കുലം തിരിച്ചു പങ്കിടുന്നു
കലഹം മൂത്ത് പോയൊരു രക്തം,
രക്തം ചീറ്റി, രക്തത്താൽ നിലനിൽക്കുന്നൊരു ശത്രു
അതിരിൽനിന്നും മണ്ണും കല്ലും വാരിക്കൂട്ടി വേലിയിളക്കും
ഇടയ്ക്കിടയ്ക്ക്തോണ്ടുന്നു, വെടിപൊട്ടിക്കുന്നു
കണ്ണുകൾ ചൂഴ്ന്നെടുക്കുന്നു, കൊന്നു രസിക്കുന്നു
പ്രതിഷേധത്തിൻ പ്രതിധ്വനിയാലെ
വീടിൻ മോന്തായം ഞെട്ടിപ്പോട്ടുന്നു
വിക്കിവിറച്ചമ്മാവൻ നൽകും താക്കീതിൽ
പേടിചെല്ലാരും പൊട്ടിച്ചിരിക്കുന്നു
സൗമ്യരാണ് ഞങ്ങൾ, പേരുകേട്ട സമാധാന പ്രിയർ
കയ്യെടുത്തുയർത്താൻ വേണം നൂറനുവാദം
നോക്കണം മഹിമയും, ഭാവിയും, മറ്റു ബന്ധങ്ങളും
തറവാടിൻ മഹിമ പെരപ്പുറത്ത് തൂക്കി
നാണം കെട്ട് ജീവിക്കുന്നു ഞങ്ങൾ

No comments:
Post a Comment