എന്തൊരു മാറ്റമാണ് അവന്റെ രൂപത്തിലും, ഭാവത്തിലും കാലം വരുത്തിയിരിക്കുന്നത് ! വിധി ആശകളിൽ നടത്തിയ കടന്നാക്രമണം ഇത്രയും ക്രൂരമാകരുതായിരുന്നു..
ക്യാൻവാസിൽ പകർത്തിയ പ്രകൃതിയുടെ പ്രശാന്തതയും , ആധുനീകതയുടെ കരാള ഹസ്തങ്ങളാൽ വരിഞ്ഞു മുറുക്കപ്പെട്ട മലയാണ്മയും , സംസ്കാരം എന്ന പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടത്തുന്ന നാകരിക ദുശാസ്സനനും , തെരുവ് തെണ്ടിയുടെ ദൈന്ന്യവും , കൊലചെയ്യപ്പെടുന്ന അച്ഛനെ രക്ഷിക്കാൻ കൊലയാളിയുടെ കാൽക്കൽ വീണു കേഴുന്ന പിഞ്ചു ബാലനും..അങ്ങിനെ ഹൃദയസ്പൃക്കായ ചിത്രങ്ങൾ കണ്ടു നീങ്ങുമ്പോൾ ആണ് ഒരു ചിത്രത്തിൽ ദൃഷ്ടി പതിഞ്ഞത്. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ , ചാണകം മെഴുകിയ തിണ്ണയിൽ കമിഴ്ന്നു കിടന്നു എഴുതുന്ന ഒരു കുട്ടിയുടെ ചിത്രം. ആ ചിത്രം തന്നെ ചൂഴ്ന്നു നിന്നുരുന്ന ഭൂതകാലം തൻറെ വേഷങ്ങളെ വലിച്ചു കീറി പുറത്തു കൊണ്ട് വന്നു.
തന്റെ തോളിൽ വന്നു പതിച്ച മുരടിച്ച കൈത്തലമാണ് തന്നെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. ക്രൂരമായ യാഥാർത്ഥ്യങ്ങൾ !! തിരിഞ്ഞു നോക്കിയപ്പോൾ കണ്ട പ്രാകൃത രൂപം തെല്ലോന്നമ്പരപ്പിച്ചു. വലിയ ചുവന്ന കണ്ണുകളും, നീട്ടി വളർത്തി ഒതുക്കില്ലാതെ കിടക്കുന്ന തലമുടിയും, ദീക്ഷയും , ഇറക്കമുള്ള കൈത്തറി ജൂബ്ബയിൽ ഒളിച്ചു വച്ചിരിക്കുന്ന മെലിഞ്ഞു നീണ്ട രൂപം. തന്റെ ആകൃതിയിൽ തൃപ്തനല്ല എന്നാ ഭാവത്തിൽ കിടക്കുന്ന തുണി സഞ്ചി തോളിൽ കിടന്നു ശ്വാസം മുട്ടുന്നു.
ആരാണിയാൾ ? തന്റെ കുലീനമായ വേഷം കണ്ടിട്ടും, ഇത്ര ധൈര്യമായി തന്റെ തോളിൽ കൈവെച്ച ഇവൻ ആരാണ് ? ബീഡിക്കറ വീണു മഞ്ഞളിച്ച പല്ലുകാട്ടി അവൻ അത്ഭുതവും സന്തോഷവും പ്രകടിപ്പിച്ചപ്പോളും തന്റെ അന്ധാളിപ്പ് മാറിയിരുന്നില്ല
"എടാ സനാതനാ...നിനക്കെന്നെ മനസ്സിലായില്ലേ ? ഇത് ഞാനാടാ മനോഹരൻ ". ആ വാക്കുകൾക്കു ശബ്ദം കുറവായിരുന്നെങ്കിലും , ഒരു ഇടിമുഴക്കമായിട്ടാണ് തന്റെ കാതിൽ പതിച്ചത്. മനോഹരൻ !!! അവന്റെ നോട്ടം തന്നെ വിവസ്ത്രനാക്കി , മുഷിഞ്ഞു കോളർ കീറിയ ഷർട്ടും , ചെളിപുരണ്ട ഒറ്റമുണ്ടും ഉടുപ്പിച്ചു..
ഒരു ദീർഘ നിശ്വാസത്തോടെ മനോഹരൻ പറഞ്ഞു തുടങ്ങിയപ്പോൾ, പകച്ചു നിൽക്കുകയായിരുന്നു . തന്റെ ഭാവങ്ങളോ , ഭാവപ്പകർച്ചയോ മനോഹരൻ ശ്രദ്ധിച്ചില്ല . താൻ ശ്രദ്ധിക്കുന്നുണ്ടോ എന്നു പോലും നോക്കാതെ അവൻ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർക്കുകയായിരുന്നു.
അടുക്കും ചിട്ടയുമില്ലാത്ത വിവരണങ്ങളിൽ നിന്നും ഇത്രമാത്രം മനസ്സിലായി : അച്ഛൻ ഗൾഫിൽ വച്ച് ഒരു ചതിയിൽ പെട്ട് ജയിലിൽ ആയി. തളർന്നു കിടക്കുന്ന അമ്മയ്ക്ക് മരുന്ന് വാങ്ങാൻ വേണ്ടിയാണു അവനിപ്പോൾ വരയ്ക്കുന്നത്. വിൽക്കാതെ മാറ്റി വച്ചിരുന്ന ചിത്രമാണ് ഇപ്പോൾ വിൽക്കാൻ വച്ചിരിക്കുന്നത്. താൻ നോക്കി നിന്നിരുന്ന ചിത്രത്തെ കുറിച്ചാണ് അവൻ പറയുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ ഒരു മിന്നൽ പിണർ തലച്ചോറിലുടെ കടന്നു പോയി. ചിത്രത്തിന്റെ താഴെ മൂലയിൽ ഒഴുക്കനായി മനോഹരൻ എന്നെഴുതിയിരിക്കുന്നത് അവ്യക്തമായി മനസ്സിലേക്ക് തെളിഞ്ഞു വന്നു.
ആ ചിത്രത്തിൽ ഒരിക്കൽ കൂടി നോക്കാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ല. മനോഹരന്റെ മുഖത്ത് നോക്കാൻ ഭയം തോന്നി. താൻ പിടിക്കപ്പെട്ടിരിക്കുന്നു!!
മനോഹരൻ പറഞ്ഞു തീർന്നപ്പോൾ അത്യാവശ്യം ഉപചാര വാക്കുകൾ പറഞ്ഞു ഓടി പോരുകയായിരുന്നു . അവൻറെ ദുരവസ്ഥയിൽ വാക്കുകളാൽ പോലും സഹതപിച്ചോ എന്ന് സംശയം ആണ്. വളരെ നാളുകൾക്ക് ശേഷം കണ്ട തൻറെ സതീർത്ധ്യനെ ഒന്ന് ആശ്വസിപ്പിച്ചോ താൻ? പരാക്രമത്തിൽ ഓടി മറയാനുള്ള ബദ്ധപ്പാട് ആയിരുന്നു.
"ലൈറ്റ് അണചോട്ടെ?" സൂര്യയുടെ ചോദ്യം ചിന്തകളെ ഇടമുറിച്ചു.
" മണി പതിനൊന്ന് ആയി" എന്നുകൂടി പറഞ്ഞപ്പോൾ അറിയാതെ പറഞ്ഞു പോയി "അണച്ചോളു". സൂര്യ മുറിയിൽ വന്നതോ, കിടന്നതോ ഞാൻ അറിഞ്ഞിരുന്നില്ല. എൻറെ ചിന്തകളെ മുറിച്ചതിൽ ഒരു സോറി പറഞ്ഞെന്നു തോന്നുന്നു. ഞങ്ങളുടെ സന്തുലിത ജീവിതത്തിൽ എന്നും ഔപചാരികതകൾ ആയിരുന്നല്ലോ. പൊതുമരാമത്ത് വകുപ്പിൽ ചീഫ് എഞ്ചിനീയർ ആയ തന്നെ സൂര്യയിലൂടെ വിലക്കെടുക്കുകയായിരുന്നല്ലോ കോണ്‍ട്രാക്ടർ പരമേശ്വരൻ. ആദ്യമൊക്കെ പരസ്പരം അറിയാനും മാറാനും ശ്രമിച്ചു. മാറ്റങ്ങൾക്കു വിധേയമാകാത്ത സ്ഥായീഭാവം ജീവിതത്തെ പിടിച്ചു ഉലച്ചു തുടങ്ങിയപ്പോൾ അവരവരുടെ ധ്രുവങ്ങളിലേക്കു ഒതുങ്ങി കൂടുകയായിരുന്നു. വനിതാ സംഘടനകളും, പുഷ്പ പ്രദർശനവും, ക്ലബ്ബും ഒക്കെ ആയി സൂര്യ കഴിച്ചു കൂട്ടിയപ്പോൾ, തനിക്കാശ്രയം തൊഴിലും, വല്ലപ്പോളും വീണു കിട്ടാറുള്ള ഒഴിവു വേളകളിലെ പ്രദർശനങ്ങളും , സിനിമയും ഒക്കെ ആയിരുന്നു. ഈ സന്തുലിത ജീവിതത്തിലേക്ക് ഒരു കുട്ടി ജനിക്കാതിരുന്നത് ആശ്വാസം എന്ന് പലപ്പോളും തോന്നിയിട്ടുണ്ട്.
ശയന മുറിയിലെ മനോഹരമായ വാൾക്ലോക്ക് ചിലച്ചു കൊണ്ട് ഓർമ്മിപ്പിച്ചു " ടൈം ഈസ് ടുവൽവ്". ചെരിഞ്ഞു നോക്കിയപ്പോൾ സൂര്യ നല്ല ഉറക്കത്തിൽ ആണ്. ഉറക്കത്തിൽ പോലുമുള്ള അവളുടെ പ്രൗഡിയും, ഗർവ്വും അയാളിൽ അപകർഷതാ ബോധം വളർത്തി. ഈ അപകർഷതാ ബോധം ആണ് തന്റെ ജീവിതം കൈപ്പിടിയിൽ നിന്നും പോകാൻ കാരണം എന്ന് പലപ്പോളും ഓർത്തിട്ടുണ്ട് . അതിനെല്ലാം കാരണങ്ങൾ ജീവിത സാഹചര്യങ്ങളിൽ കണ്ടെത്തി നിർദോഷിയാകാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഫ്രിഡ്ജിൽനിന്നും ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചിട്ട് അയാൾ പോർട്ടിക്കോവിലേക്ക് നടന്നു. തെളിഞ്ഞ ആകാശം. നിലാവെളിച്ചത്തിൽ കായലിലെ കുഞ്ഞോളങ്ങൾ മിന്നി തിളങ്ങി. മനസ്സിന് ഒരു കുളിർമ തോന്നി. സൂര്യക്ക് നിർബന്ധമായിരുന്നു ഈ ഫ്ലാറ്റ് തന്നെ വാങ്ങണം എന്ന്. പോർട്ടിക്കോവിൽ നിന്നാൽ സൂര്യാസ്തമയം കാണാം. അതിനാണോ ഇത് തന്നെ വാങ്ങണം എന്ന് വാശി പിടിച്ചത് എന്ന് സംശയം ആണ്. നഗരം ഉറക്കച്ചടവിൽ കൊട്ടുവായിട്ടത് പോലെ ഒരു ഇളം തെന്നൽ അയാളുടെ മുഖത്ത് തലോടി.
അയാളുടെ ചിന്തകൾ വീണ്ടും മനോഹരൻ കവർന്നെടുത്തു. ഹൈ സ്കൂൾ പഠന കാലത്തെ സഹപാഠി. മനോഹരന് എന്നും സുഗന്ധമായിരുന്നു. അഴകുള്ള വേഷങ്ങൾ മാത്രം ധരിക്കുന്ന അവനോടു അടുക്കാൻ തെല്ലു വൈമനസ്സ്യം ഉണ്ടായിരുന്നു. ഞങൾ കുറച്ചു പേർ പൊക്കത്തിൽ ക്ലാസ്സിൽ മുൻപന്തിയിൽ ആയിരുന്നത് കൊണ്ട്, തുടക്കം മുതലേ പിൻബെഞ്ചിലേക്ക് തള്ളപ്പെട്ടു. പഴയ കഞ്ഞി വെള്ളത്തിന്റെ മണവും, പടർന്ന സൂപ്പർവൈറ്റും, വിയർപ്പിന്റെ നാറ്റവും ഉള്ള തൻറെ കുപ്പായത്തിലേക്ക് അവനിലെ സുഗന്ധം പടർന്നപ്പോൾ അറിയാതെ ഒരു സുഖം തോന്നിയിരുന്നു. മനോഹരൻ പഠനത്തിൽ മോശമായിരുന്നു. പഠനകാര്യങ്ങളിൽ ഞാനായി അവൻറെ സഹായി. നല്ല കയ്യക്ഷരം ഉള്ള അവൻ തന്നെ നന്നായി എഴുതാൻ പഠിപ്പിച്ചു, വരയ്ക്കാൻ പഠിപ്പിച്ചു. മറ്റാരെക്കൊണ്ടും തൊടീക്കാത്ത വിലപിടിപ്പുള്ള ഇൻസ്ട്രുമെന്റ് ബോക്സ് തൊടാൻ അനുവദിച്ചു. അവന്റെ അച്ഛൻ ഗൾഫിൽ നിന്നും കൊണ്ട് വന്നു കൊടുത്തതാണ്. ജ്യാമിതീയ ഉപകരണങ്ങളും, പേനയും, വിവിധതരം പെൻസിലുകളും, ചായക്കൂട്ടുകളും,സുഗന്ധം ഉള്ള റബ്ബറും എല്ലാം ഉള്ള ബോക്സ്. സ്വന്തമായി ഇതൊന്നും ഇല്ലാത്ത തനിക്കു അത് വലിയ ആശ്വാസം ആയിരുന്നു. അങ്ങിനെയുള്ള ഒന്നിലധികം പെട്ടികൾ അവന്റെ കൈവശം ഉണ്ടായിരുന്നു.
പത്താംതരം മോഡൽ പരീക്ഷ നടക്കുന്നു. പരീക്ഷ കഴിഞ്ഞു പുറത്തു കടന്നു അടുത്ത ദിവസത്തേക്കുള്ള പരീക്ഷയ്ക്കുള്ള പേപ്പർ വാങ്ങാൻ കടയിൽ കയറി. പേപ്പർ വാങ്ങി തിരിച്ചു നടന്നപ്പോൾ പിന്നിൽ നിന്നും കടക്കാരന്റെ വിളി. "മോനെ, മോന്റെ ബോക്സ് ". കയ്യിലേക്കെടുത്തു നീട്ടിയ ബോക്സ്, വേഗം വാങ്ങി പുസ്തകങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക് കവറിൽ പൂഴ്ത്തി.
പരീക്ഷയെല്ലാം കഴിഞ്ഞു എല്ലാവരും യാത്ര പറഞ്ഞു പിരിയുന്ന ദിവസം, അവന്റെ പുതിയ ഒരു ബോക്സ് കളഞ്ഞു പോയെന്നു മനോഹരൻ വളരെ ലാഘവത്തോടെ പറഞ്ഞപ്പോൾ തന്റെ ഹൃദയമിടിപ്പ് പെട്ടെന്ന് കൂടിയിരുന്നു. ആ ബോക്സ് വച്ച് വരച്ചു, വരച്ചു ഞാൻ ഒരുപാടു വളർന്നു. പിന്നീട് ആരും കാണാതെ അത് ഉപേക്ഷിച്ചു, തന്റെ പഴയകാല ബന്ധങ്ങൾ ഉപേക്ഷിക്കുന്നതിന്റെ കൂട്ടത്തിൽ .

No comments:
Post a Comment