ഭാഷ ഉണ്ടായ കാലങ്ങൾക്ക് മുൻപ് തന്നെ മനുഷ്യൻറെ ആശയ വിനിമയത്തിൽ സർഗ്ഗസൃഷ്ടികൾ ഇടം നേടിയിരുന്നു. അതിനെ പ്രാകൃത രൂപത്തിൽ ഉള്ള സൃഷ്ടികൾ ആയിട്ടു പിന്നീട് വിവക്ഷിക്കപ്പെട്ടു. വാമൊഴികളിലൂടെ അവ സംവേദനം ചെയ്യപ്പെടുകയായിരുന്നു. പിന്നീട് ലിഖിതഭാഷ ഉണ്ടായപ്പോൾ പകർത്തിവയ്ക്കപ്പെടുന്ന സൃഷ്ടികൾ ഉണ്ടാവുകയുണ്ടായി. ശിലായുഗത്തിൽ നിന്നും ലോഹയുഗത്തിലൂടെ ആധുനിക യുകത്തിൽ എത്തിപ്പെട്ടപ്പോൾ കാലങ്ങൾക്കനുസരിച്ചുള്ള മാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടു. ആധുനീക യുഗത്തിന്റെ സാങ്കേതിക വളർച്ച പേപ്പർ താളുകളിൽ നിന്നും അക്ഷരങ്ങളെയും പുതു മാധ്യമത്തിലേക്കു കൊണ്ട് വന്നു. ഇവിടെ എല്ലായിടത്തും സർഗ്ഗവാസനകൾ രൂപപ്പെടുന്നത് സൃഷ്ടികർത്താവിന്റെ മനസ്സിൽ ആണ്. അത് പകർത്തപ്പെടുന്ന മാധ്യമം അനുസരിച്ച് വലുതും ചെറുതും ആയി കാണാൻ കഴിയില്ല എന്ന് സാരം.
ഇവിടെയാണ് സൈബർ സാഹിത്യം ഒരു രണ്ടാം കിട സാഹിത്യ ശാഖ എന്ന മോശം എന്ന് പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ രംഗപ്രവേശനം ചെയ്യുന്നത്. സാഹിത്യം കുറച്ചു പേർക്ക് മാത്രം എഴുതാനുള്ളതും ബഹുഭൂരിപക്ഷവും വായിക്കാനുള്ളതും എന്ന ഒരു അലിഘിത രീതി നിലനിന്നിരുന്ന ഒരു കാലം. പുസ്തകങ്ങളെ മാത്രം ആശ്രയിച്ചു വായനയും രചകളും വളർന്നു . എന്തെങ്കിലുമൊക്കെ എഴുതാൻ കഴിയുന്നവനൊന്നും അത് വെളിച്ചം കാണിക്കാനുള്ള അവസരമോ, ആത്മവിശ്വാസമോ ഇല്ലാതെ ഒതുക്കിവയ്ക്കപ്പെട്ടിരുന്ന ഒത്തിരി സർഗ്ഗസൃഷ്ടികൾ, സൈബർ ലോകത്തിൽ അവയുടെ ഇടം കണ്ടെത്താൻ ശ്രമിച്ചു. അവയിൽ പലതും നല്ല രീതിയിൽ വായിക്കപ്പെട്ടു. വായനാ ശീലം മനസ്സിൽ ഉള്ളവരെല്ലാം പുതിയ രീതികൾ പരീക്ഷിക്കാൻ തുടങ്ങി. നല്ലതും ചീത്തയും ആയി ഒരുപാടു രചനകൾ ദിനം പ്രതി അനുവാചക ഹൃദയങ്ങളിലേക്ക് ഒഴുകി. വായനാ ശീലം പുതിയ മാർഗ്ഗതിലൂടെ പ്രചരിക്കപ്പെട്ടു തുടങ്ങി. പഴയതും പുതിയതും ആയ രചനകൾ , മഹാൻ മാരുടെ രചനകൾ പോലും സൈബർ സാഹിത്യ ശാഖയിലൂടെ പ്രചരിപ്പിക്കപ്പെട്ടു. പഴമയെ അംഗീകരിച്ചുകൊണ്ട് തന്നെ പുതുമയെ വരവേൽക്കാൻ ഉള്ള സഹിഷ്ണുത ഉണ്ടെങ്കിൽ ഒന്നും വെവ്വേറെ തരം തിരിക്കേണ്ടതില്ല

No comments:
Post a Comment