അങ്ങകലെ,
പ്രണയപീയൂഷവുമായ്
നിന്നധരങ്ങളെന്നെ
മാടി വിളിക്കുമ്പോൾ
കാത്തിരിപ്പിൻറെ
ഓരോ നിമിഷങ്ങൾക്കും
യുഗാന്തരങ്ങളോളം ദൈർഘ്യം..
പറന്നു വന്നു,
നിൻ ചൊടികളിലൊളിപ്പിച്ചിരിക്കുന്ന
രാഗതന്ത്രികൾ മീട്ടി
അനുരാഗ സംഗീതം
ശ്രവിക്കുവാൻ മോഹം..
മൃദു ചുംബനങ്ങളാൽ
നിൻ മൃദുല വികാരങ്ങൾ
തഴുകിയുണർത്തുമ്പോൾ,
അറിയാതെ പൊഴിക്കും
തേൻ കണങ്ങളൊക്കെയും
അമൃതായ് നുകരുവാൻ മോഹം..
അതിവേഗം പടരുമാ
രതിലോല വല്ലിയിൽ
ചുറ്റി പടർന്ന് മത്സരിക്കുവാൻ,
ചുറ്റിപുണരുമാ ആവേശ മൂർച്ചയിൽ
അലിഞ്ഞൊന്നാകുവാൻ ,
പിന്നെ, അയഞ്ഞു, തളർന്ന്
അയവിറക്കും മേനിയിൽ
അനുരാഗ ചിത്രം വരയ്ക്കുവാൻ മോഹം..