തെളിഞ്ഞ ആകാശത്തിൽ വെളിച്ചത്തിന് ശക്തി കുറഞ്ഞു താഴേക്ക് പതിക്കുന്ന സൂര്യനെ കണ്ടുകൊണ്ടാണ് ഞാനിന്നു തീരത്തിലേക്ക് ചെന്നത്. മുഖാമുഖം ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ, അവിടെനിന്നോ കടന്നു വന്ന മേഘക്കൂട്ടങ്ങൾക്കിടയിലേക്ക് ആ മുഖം ഊളിയിട്ടതോ, മേഘക്കൂട്ടം മറച്ചതോ. അരിച്ചിറങ്ങുന്ന ഓരോ പ്രകാശകണത്തിനും ഒരുപാടു തിളക്കമായിരുന്നു. പഴുതിലൂടെ അരിച്ചിറങ്ങുന്ന പ്രകാശം നോക്കി ഞാൻ നിന്നു. റഫീഖ് അഹമ്മദിൻറെ വരികളിലൂടെ ഞാൻ ആ വെളിച്ചത്തെ എന്നിൽ പിടിച്ചു നിർത്തൻ ശ്രമിച്ചു.. "മരണമെത്തുന്ന നേരത്ത് നീയെൻറെയരികിൽ ഇത്തിരി നേരം ഇരിക്കണേ..." കടലിന്റെ നിറം നീലയിൽ നിന്നും പച്ചയിലെക്കും പിന്നെ കറുപ്പിലേക്കും സംക്രമിച്ചു. ഒരു തണുത്ത നിശ്വാസമായി കുളിർകാറ്റ് ആശ്വസിപ്പിക്കാനെത്തി. അപ്പോളേക്കും ചുറ്റും ഇരുൾ വ്യാപിച്ചിരുന്നു.
Wednesday, November 19, 2014
Subscribe to:
Post Comments (Atom)

No comments:
Post a Comment