പിഞ്ചു കുഞ്ഞിനാൽ പോലും ത്രസിക്കുന്ന ലിംഗങ്ങളുടെ കണക്കെടുത്ത് നിർവ്വികാരരായി രാഷ്ട്രീയം പറയുന്ന നിൻറെയൊക്കെ മുഖത്ത് കാർക്കിച്ചു തുപ്പുന്നു !!!!
Saturday, October 17, 2015
Monday, October 5, 2015
കേരളത്തിലെ പൊതു പ്രവർത്തകരും, രാഷ്ട്രീയക്കാരും, കലാകാരന്മാരും,
സാഹിത്യകാരന്മാരും എല്ലാം ജാതി വിളിച്ചു പറഞ്ഞ് അവരവരുടെ "സ്ഥാനം"
ഉറപ്പിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇനി പറയാൻ മടിയുള്ളവർ
ഉണ്ടെങ്കിൽ, ആ കൃത്യം നിർവ്വഹിക്കാൻ മഹത്തായ "മാധ്യമ ധർമ്മം" പാലിക്കുന്ന
"investigative journalism" ഉണ്ട്. "നമ്മടെ ആളാണ്" എന്നറിയുമ്പോൾ ഉള്ള ആ
ഒരു "ഉൾപ്പുളകം" ഉണ്ടല്ലോ, അതാ ഞങ്ങൾ മലയാളികൾക്ക് ഇപ്പോൾ ഏറ്റവും നല്ല
ലഹരി.
നവോത്ഥാനം ഉഴുതു മറിച്ചൊരു കേരള മനസ്സിൽ
അടരറ്റു കിടന്നിരുന്ന ജാതി വിഷവിത്തുക്കൾ
വിദ്വേഷ മഴ കാത്തു കിടന്നിരുന്നു, തളിർക്കാൻ
വിഷ ശിഖിരത്തിനായ് കാത്തിരുന്നു, പടർന്നു പന്തലിക്കാൻ.
ചരിത്രം വർത്തമാനത്തിലേക്ക് നടന്നു നീങ്ങിയപ്പോൾ,
ഇരുട്ടറയിൽ അടയ്ക്കപ്പെട്ട ഗുരുചരന്മാർക്ക് ശ്വാസം മുട്ടുന്നു.
ഉഴുതുമറിച്ചിവിടെ നന്മ വിത്തുകൾ വിതറാൻ
ഇനിയൊരു കാഹള ഭേരി മുഴങ്ങുവതെവിടെ ?

Sunday, October 4, 2015
ഒരിടത്തൊരിടത്ത് ഒരു കൊച്ചു ദേശം. അവിടെ മുൻപ് കുടുംബ രാജഭരണവും, പിന്നീട് പ്രജാരാജ ഭരണവും നിലവിൽ വന്നു. പ്രജാരാജഭരണ കാലത്ത്, ഒരു പുതിയ ആചാരം തുടങ്ങി വെച്ചു. വർഷത്തിൽ ഒരിക്കൽ, പത്തായത്തിലെ ധാന്യങ്ങളും, പഴങ്ങളും, പച്ചക്കറികളും ഉപയോഗിച്ചുള്ള ഒരു സമൂഹ സദ്യ. പിരിഞ്ഞു പോകുമ്പോൾ, കൂട്ടത്തിൽ കേമന്മാർക്ക് രാജാവിൻറെയും പരിവാരങ്ങളുടെയും വകയെന്ന വ്യാജേന സമ്മാനപ്പൊതികൾ നൽകി വന്നു. കാലക്രമത്തിൽ, പന്തിയിൽ പക്ഷഭേദവും, അടുപ്പക്കാർക്കുള്ള പൊതികൾക്ക് കനം കൂടി വരികയും ചെയ്തു. അവകാശ സംരക്ഷകരായി കേമന്മാർ തങ്ങളുടെ കൂടെ ഉള്ളവർക്ക് വേണ്ടി വില പേശൽ തുടങ്ങി. അങ്ങിനെ വിലപേശി വാങ്ങുന്ന ഒരു പങ്ക് കൂടെ ഉള്ളവർക്ക് കൊടുത്ത്, പ്രധാന പങ്ക് അടിച്ചു മാറ്റി കേമന്മാരെല്ലാം തടിച്ചു കൊഴുക്കാൻ തുടങ്ങി. കൊഴുത്തവർ പിന്നെ മറ്റുള്ളവർക്ക് കൊടുക്കുന്ന പൊതികളിലും വിഭവങ്ങളിലും ശ്രദ്ധ വയ്ക്കാനും, വില പേശാനും തുടങ്ങി. കൊതിച്ചത് കിട്ടാതെ വരുമ്പോൾ " ഇവിടെ ഒന്നും കിട്ടിയില്ല" എന്നു വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു.
ലോക സംസ്കൃതിയിലെ പല നല്ല വശങ്ങളും ഉൾക്കൊണ്ടുകൊണ്ടാണ്, ഇന്ത്യയിൽ എല്ലാത്തരം ആളുകളെയും ഉൾക്കൊള്ളാൻ പാകത്തിനുള്ള സംസ്കാരം രൂപം കൊണ്ടത്. ഭാരത സംകാരവും ഹൈന്ദവ സംകാരവും കൂട്ടി കുഴച്ച്, അതിൻറെ അട്ടിപ്പേര് തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന്, ഹൈന്ദവതയെ രാഷ്ട്രീയ/ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികൾ എന്നും ശ്രമിച്ചിട്ടുണ്ട്. ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും ശാസ്ത്രം വളരാത്ത കാലത്ത് ദൈവ ഭയം എന്ന മാന്ത്രിക ചരടിനാൽ തളച്ചിടുകയായിരുന്നു. ശാസ്ത്രം വളർന്നപ്പോൾ, അവയ്ക്കെല്ലാം ശാസ്ത്രീയ അടിത്തറ സ്ഥാപിച്ചെടുക്കാനുള്ള സംഘടിതമായ ശ്രമങ്ങൾ നടന്നു എന്ന് കാണാം. അതിന്, വിദേശ സർവ്വകലാശാലയുടെ ഗവേഷണ ഫലങ്ങൾ കെട്ടി എഴുന്നള്ളിക്കപ്പെട്ടു.
സാമൂഹിക, സാമുദായിക ചുറ്റുപാടുകൾ കാരണം പുരോഹിത വർഗ്ഗം ശീലിച്ചു വന്ന പലതും കുലീനവും, ആഡ്ഡ്യത്വവും ആക്കി അവതരിക്കപ്പെട്ടു. അങ്ങിനെ അവതരിപ്പിക്കപ്പെട്ടതാണ് സസ്യാഹാര രീതിയും, ഋതുമതി ആകുന്ന സ്ത്രീയെ അകറ്റി നിർത്തുന്ന രീതിയും എല്ലാം. എതോരധ:സ്ഥിതനിലും "ആഡ്ഡ്യൻ" ആകാനുള്ള ഒരു തൊര ഉള്ളതിനാൽ, ഇതര വിഭാഗങ്ങളും അവയെല്ലാം അംഗീകരിക്കുകയും, പറ്റുന്നത് പോലെ പിന്തുടരാൻ ശ്രമിക്കുകയും ചെയ്തു. മനുഷ്യൻ ഭക്ഷണം തിരഞ്ഞെടുത്തിട്ടുള്ളത് ലഭ്യതയും, അവ കഴിക്കാനുള്ള മാനസിക താത്പര്യവും, രുചിയും അനുസരിച്ചാണ്. അത് എന്ത് തന്നെ ആയാലും അവ കഴിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും, അവകാശവും ഏതൊരാൾക്കും ഉണ്ട്.

Friday, October 2, 2015
രാജ്യത്തെ എല്ലാ മെഡിക്കൽ വിദ്യഭ്യാസ പ്രവേശനങ്ങളും ദേശീയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം ആക്കാനുള്ള മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ തീരുമാനം, മെഡിക്കൽ വിദ്യഭ്യാസ രംഗത്തുള്ള മൂല്യ തകർച്ച തടയുവാൻ ഒരു പരിധിവരെ സഹായിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. സ്വാശ്രയം, ന്യൂന പക്ഷം തുടങ്ങി പലവിധ ന്യായങ്ങൾ പറഞ്ഞ്, മടിയുടെ കനം നോക്കി മാത്രം തോന്നിയ രീതിയിൽ എല്ലാം പ്രവേശനം കൊടുക്കുകയും, സ്വാധീനങ്ങൾ ഉപയോഗിച്ച് സൗകര്യങ്ങളിലും, പരീക്ഷകളിൽ പോലും ക്രമക്കേടുകൾ കാണിച്ച് പടച്ച് വിടുന്ന പുതു തലമുറ ഡോക്ടർമാരിലെ നെല്ലും പതിരും തിരിച്ചറിയാൻ കഴിയാതെ ജനം വഞ്ചിക്കപ്പെടുകയാണ്.
Subscribe to:
Comments (Atom)