Friday, October 2, 2015

രാജ്യത്തെ എല്ലാ മെഡിക്കൽ വിദ്യഭ്യാസ പ്രവേശനങ്ങളും ദേശീയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം ആക്കാനുള്ള മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ തീരുമാനം, മെഡിക്കൽ വിദ്യഭ്യാസ രംഗത്തുള്ള മൂല്യ തകർച്ച തടയുവാൻ ഒരു പരിധിവരെ സഹായിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. സ്വാശ്രയം, ന്യൂന പക്ഷം തുടങ്ങി പലവിധ ന്യായങ്ങൾ പറഞ്ഞ്, മടിയുടെ കനം നോക്കി മാത്രം തോന്നിയ രീതിയിൽ എല്ലാം പ്രവേശനം കൊടുക്കുകയും, സ്വാധീനങ്ങൾ ഉപയോഗിച്ച് സൗകര്യങ്ങളിലും, പരീക്ഷകളിൽ പോലും ക്രമക്കേടുകൾ കാണിച്ച് പടച്ച് വിടുന്ന പുതു തലമുറ ഡോക്ടർമാരിലെ നെല്ലും പതിരും തിരിച്ചറിയാൻ കഴിയാതെ ജനം വഞ്ചിക്കപ്പെടുകയാണ്.

No comments:

Post a Comment