Sunday, October 4, 2015

ഒരിടത്തൊരിടത്ത് ഒരു കൊച്ചു ദേശം. അവിടെ മുൻപ് കുടുംബ രാജഭരണവും, പിന്നീട് പ്രജാരാജ ഭരണവും നിലവിൽ വന്നു. പ്രജാരാജഭരണ കാലത്ത്, ഒരു പുതിയ ആചാരം തുടങ്ങി വെച്ചു. വർഷത്തിൽ ഒരിക്കൽ, പത്തായത്തിലെ ധാന്യങ്ങളും, പഴങ്ങളും, പച്ചക്കറികളും ഉപയോഗിച്ചുള്ള ഒരു സമൂഹ സദ്യ. പിരിഞ്ഞു പോകുമ്പോൾ, കൂട്ടത്തിൽ കേമന്മാർക്ക് രാജാവിൻറെയും പരിവാരങ്ങളുടെയും വകയെന്ന വ്യാജേന സമ്മാനപ്പൊതികൾ നൽകി വന്നു. കാലക്രമത്തിൽ, പന്തിയിൽ പക്ഷഭേദവും, അടുപ്പക്കാർക്കുള്ള പൊതികൾക്ക് കനം കൂടി വരികയും ചെയ്തു. അവകാശ സംരക്ഷകരായി കേമന്മാർ തങ്ങളുടെ കൂടെ ഉള്ളവർക്ക് വേണ്ടി വില പേശൽ തുടങ്ങി. അങ്ങിനെ വിലപേശി വാങ്ങുന്ന ഒരു പങ്ക് കൂടെ ഉള്ളവർക്ക് കൊടുത്ത്, പ്രധാന പങ്ക് അടിച്ചു മാറ്റി കേമന്മാരെല്ലാം തടിച്ചു കൊഴുക്കാൻ തുടങ്ങി. കൊഴുത്തവർ പിന്നെ മറ്റുള്ളവർക്ക് കൊടുക്കുന്ന പൊതികളിലും വിഭവങ്ങളിലും ശ്രദ്ധ വയ്ക്കാനും, വില പേശാനും തുടങ്ങി. കൊതിച്ചത് കിട്ടാതെ വരുമ്പോൾ " ഇവിടെ ഒന്നും കിട്ടിയില്ല" എന്നു വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു.

No comments:

Post a Comment