Monday, October 5, 2015

നവോത്ഥാനം ഉഴുതു മറിച്ചൊരു കേരള മനസ്സിൽ
അടരറ്റു കിടന്നിരുന്ന ജാതി വിഷവിത്തുക്കൾ 
വിദ്വേഷ മഴ കാത്തു കിടന്നിരുന്നു, തളിർക്കാൻ 
വിഷ ശിഖിരത്തിനായ് കാത്തിരുന്നു, പടർന്നു പന്തലിക്കാൻ.
ചരിത്രം വർത്തമാനത്തിലേക്ക്‌ നടന്നു നീങ്ങിയപ്പോൾ,
ഇരുട്ടറയിൽ അടയ്ക്കപ്പെട്ട ഗുരുചരന്മാർക്ക് ശ്വാസം മുട്ടുന്നു.
ഉഴുതുമറിച്ചിവിടെ നന്മ വിത്തുകൾ വിതറാൻ 
ഇനിയൊരു കാഹള ഭേരി മുഴങ്ങുവതെവിടെ ?


No comments:

Post a Comment