ലോക സംസ്കൃതിയിലെ പല നല്ല വശങ്ങളും ഉൾക്കൊണ്ടുകൊണ്ടാണ്, ഇന്ത്യയിൽ എല്ലാത്തരം ആളുകളെയും ഉൾക്കൊള്ളാൻ പാകത്തിനുള്ള സംസ്കാരം രൂപം കൊണ്ടത്. ഭാരത സംകാരവും ഹൈന്ദവ സംകാരവും കൂട്ടി കുഴച്ച്, അതിൻറെ അട്ടിപ്പേര് തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന്, ഹൈന്ദവതയെ രാഷ്ട്രീയ/ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികൾ എന്നും ശ്രമിച്ചിട്ടുണ്ട്. ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും ശാസ്ത്രം വളരാത്ത കാലത്ത് ദൈവ ഭയം എന്ന മാന്ത്രിക ചരടിനാൽ തളച്ചിടുകയായിരുന്നു. ശാസ്ത്രം വളർന്നപ്പോൾ, അവയ്ക്കെല്ലാം ശാസ്ത്രീയ അടിത്തറ സ്ഥാപിച്ചെടുക്കാനുള്ള സംഘടിതമായ ശ്രമങ്ങൾ നടന്നു എന്ന് കാണാം. അതിന്, വിദേശ സർവ്വകലാശാലയുടെ ഗവേഷണ ഫലങ്ങൾ കെട്ടി എഴുന്നള്ളിക്കപ്പെട്ടു.
സാമൂഹിക, സാമുദായിക ചുറ്റുപാടുകൾ കാരണം പുരോഹിത വർഗ്ഗം ശീലിച്ചു വന്ന പലതും കുലീനവും, ആഡ്ഡ്യത്വവും ആക്കി അവതരിക്കപ്പെട്ടു. അങ്ങിനെ അവതരിപ്പിക്കപ്പെട്ടതാണ് സസ്യാഹാര രീതിയും, ഋതുമതി ആകുന്ന സ്ത്രീയെ അകറ്റി നിർത്തുന്ന രീതിയും എല്ലാം. എതോരധ:സ്ഥിതനിലും "ആഡ്ഡ്യൻ" ആകാനുള്ള ഒരു തൊര ഉള്ളതിനാൽ, ഇതര വിഭാഗങ്ങളും അവയെല്ലാം അംഗീകരിക്കുകയും, പറ്റുന്നത് പോലെ പിന്തുടരാൻ ശ്രമിക്കുകയും ചെയ്തു. മനുഷ്യൻ ഭക്ഷണം തിരഞ്ഞെടുത്തിട്ടുള്ളത് ലഭ്യതയും, അവ കഴിക്കാനുള്ള മാനസിക താത്പര്യവും, രുചിയും അനുസരിച്ചാണ്. അത് എന്ത് തന്നെ ആയാലും അവ കഴിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും, അവകാശവും ഏതൊരാൾക്കും ഉണ്ട്.

No comments:
Post a Comment