അരിച്ചിറങ്ങുന്ന വെളിച്ചം കാഴ്ച്ചയെ കൂടുതൽ മറയ്ക്കുന്നു.
പരുപരുത്ത ഭിത്തി തലപ്പുകൾക്ക് മൂർച്ച കൂടിയിരിക്കുന്നു.
ആർത്തനാദം പോലും വലിച്ചെടുക്കുന്ന സ്വാംശീകരണം.
ഇടയ്ക്ക് നെടുവീർപ്പുകൾ പോലും പ്രകമ്പനം സൃഷ്ടിക്കുന്നു.
വിസർജ്യത്തിന്റെ ദുർഗന്ധം..
തലകീഴായ് പിടിച്ചിരിക്കുന്ന കൊടിക്ക് പിന്നാലെ അനുയായികൾ തല താഴ്ത്തി നടക്കുന്നു. വായടച്ചാസനത്താൽ വിളികളേറ്റു വിളിക്കുന്നു.
ചുറ്റും തലയറ്റ കബന്ധങ്ങൾ നൃത്തം ചവിട്ടുന്നു. എതിരേ വരുന്ന മഞ്ചത്തിൽ എത്തിച്ചു നോക്കി. ആശയങ്ങളെ തോൽപ്പിച്ച് അച്ഛൻ ചിരിച്ചുറങ്ങുന്നു.
കഴുത്തിലമർന്ന കയറഴിച്ചു മാറ്റിയിട്ടില്ല. ആ കയറിന്നറ്റം കൂട്ടിക്കെട്ടി വണ്ടി കളിച്ചു. വണ്ടിയിൽ കയറുവാനാളുകൾ തിക്കി തിരക്കി. വണ്ടിയുരുണ്ടപ്പോൾ ചക്രമായ് മാറി. തലകറങ്ങുന്നു..
വീഴാതിരിക്കാൻ പാടുപെട്ടു. ചുവടുറപ്പിക്കാൻ വലം കാലെടുത്തു വെച്ചു. അഗാധ ഗർത്തത്തിലേക്കാണല്ലോ വീഴുന്നത്. ചുഴിയിൽ അകപ്പെട്ട് താഴേയ്ക്ക്. ചുവന്ന തിരമാലകൾ കൊടുമുടിയോളം ഉയരത്തിൽ. ചെറുമീനുകൾ വാപിളർന്നു..
കയ്യിൽ കടന്നുപിടിച്ച് രക്ഷിച്ച കൈത്തലം ആരുടേതാണ്? അച്ഛനോ? അല്ല മകനാണല്ലോ. എന്തേ മോനെ നിന്റെ കൈത്തലം പരുപരുത്ത് പോയത്? അമ്മയുടെ കയ്യിലേൽപ്പിച്ചവൻ നടന്നു നീങ്ങിയല്ലോ. കരയുന്ന വായിൽ അമ്മ മുല തിരുകി. നീലച്ച മുലകൾ!! അയ്യോ, അമ്മയല്ല..ദംഷ്ട്രകൾ കാട്ടി ചിരിക്കുന്നു.. കഴുത്തിലമരുന്ന കൈത്തലം..
കുളിപ്പിച്ചണിയിച്ചൊരുക്കുന്നു. ദർഭയും, എള്ളും, പൂവും..കൊള്ളികൾ നിരക്കുന്നു..എരുക്കിൻപൂവിൻ മണം..ചീവീടുകൾ ചിലയ്ക്കുന്നു..കാറ്റത്ത് ചാരം പറക്കുന്നു..
ഭിത്തിക്കപ്പുറം ആൾക്കൂട്ടം മൂക്ക് പൊത്തുന്നു..അളിഞ്ഞ മാംസത്തിനു മീതെ കീടമരിക്കുന്നു..കാലിലണിഞ്ഞ ചങ്ങല ഊർന്നു മാറിക്കിടന്നു..

No comments:
Post a Comment