Tuesday, October 7, 2014

തൊപ്പി

തട്ടിയെടുത്തെന്റെ
തൊപ്പിയൊരുപറ്റം
കശ്മലന്മാരവർ,
അഭിനവ തൊപ്പി വെച്ചെന്നെ
വിൽപ്പനച്ചരക്കാക്കുന്നു.
ഉരുവിടുന്നൊരു
തത്ത്വമതെന്തെന്നറിഞ്ഞിടാതെ.
കള്ളുമണത്താലും,
കട്ട് മുടിച്ചാലുമില്ലൊട്ടു നാണം;
നാറുന്ന കരങ്ങൾക്ക്
കക്കൂസിൻ നാറ്റമകറ്റാനാശങ്ക.
അറിയില്ലവർക്കെന്നെ,
യെനിക്കവരെയും..

No comments:

Post a Comment