Sunday, October 26, 2014

ഒസ്യത്ത്

വറുതി തന്നൊരാ അരവയർ നിറയ്ക്കുവാൻ
നെറിവുകേടിൻ അപ്പവുമായ് വന്നവർ,
കരിയേയും കൂസാത്ത കൗമാര പ്രായത്തിൽ
കാടിളക്കി ഓടിക്കളിക്കുമ്പോൾ,
കരിമ്പനകൾക്കിടയിൽ ഒളിച്ചിരുന്നെന്നുടെ
കന്യകാത്വം കവർന്നെടുത്തവർ,
കപടമോഹങ്ങൾ വിളമ്പി തന്നിക്കിളി കൂട്ടിയവർ,
അരവയർ നിറവായറാക്കി ഓടിയോളിച്ചവർ,
ഇവർക്കെല്ലാമായി ഞാനൊരു ഒസ്യത്തെഴുതുന്നു
എന്റെതല്ലാത്ത ഭൂമിയിൽ, പൊളിഞ്ഞ കൂരയിൽ,
മലിനമായൊരീഗർഭപാത്രത്തിൽ
പിറന്നൊരെൻ കുഞ്ഞിന്നവകാശം!

No comments:

Post a Comment