നീ വരേണ്ടത്
രാവിന്നന്ത്യയാമത്തിലാകണം..
സ്വച്ഛമായുറങ്ങുകയാവും ഞാൻ
അപ്പോൾ നിന്നോട് വാദപ്രതിവാദത്തിന്
ഞാൻ മുതിരില്ല
അന്ത്യാഭിലാഷം ചോദിക്കാനുണർത്തരുത്
ഉണർന്നാൽ, നിൻറെ കർമ്മം മുടങ്ങും
നിനക്കൊരിക്കലും
സാധിച്ചു തരാൻ കഴിയാത്തഭിലാഷമെ
ഞാൻ ചോദിക്കൂ
എന്തെന്നാൽ,
എനിക്ക് ജീവിച്ച് മതിയായിട്ടില്ല
രാവിന്നന്ത്യയാമത്തിലാകണം..
സ്വച്ഛമായുറങ്ങുകയാവും ഞാൻ
അപ്പോൾ നിന്നോട് വാദപ്രതിവാദത്തിന്
ഞാൻ മുതിരില്ല
അന്ത്യാഭിലാഷം ചോദിക്കാനുണർത്തരുത്
ഉണർന്നാൽ, നിൻറെ കർമ്മം മുടങ്ങും
നിനക്കൊരിക്കലും
സാധിച്ചു തരാൻ കഴിയാത്തഭിലാഷമെ
ഞാൻ ചോദിക്കൂ
എന്തെന്നാൽ,
എനിക്ക് ജീവിച്ച് മതിയായിട്ടില്ല
No comments:
Post a Comment