അറിയുന്നു പ്രണയമേ,
നിനക്കെന്നെയറിയില്ലയെങ്കിലും
പുറംകണ്ണടച്ചകക്കണ്ണാലയറിയുന്നു
നിൻ നിറസാന്നിദ്ധ്യം
സുഗന്ധിപ്പൂക്കളെ വെല്ലും
ഗന്ധത്താൽ ഭ്രമിക്കുന്നു നാസികാഗ്രം
മൗനം, നിശ്ചലമടുത്തിരിക്കുമ്പോൾ
പകരുന്നു തപനം ചുറ്റിലും
അറിയുന്നു ചലനവേഗങ്ങൾ
കാറ്റായെന്നെ തലോടുമ്പോൾ
മൗനമായ് പറയുന്നതൊക്കെയും
മനതാരിൽ തേന്മഴയായ് പെയ്യുന്ന-
തറിയുന്നു പ്രണയമേ,
നിനക്കെന്നെയറിയില്ലയെങ്കിലും
നിനക്കെന്നെയറിയില്ലയെങ്കിലും
പുറംകണ്ണടച്ചകക്കണ്ണാലയറിയുന്നു
നിൻ നിറസാന്നിദ്ധ്യം
സുഗന്ധിപ്പൂക്കളെ വെല്ലും
ഗന്ധത്താൽ ഭ്രമിക്കുന്നു നാസികാഗ്രം
മൗനം, നിശ്ചലമടുത്തിരിക്കുമ്പോൾ
പകരുന്നു തപനം ചുറ്റിലും
അറിയുന്നു ചലനവേഗങ്ങൾ
കാറ്റായെന്നെ തലോടുമ്പോൾ
മൗനമായ് പറയുന്നതൊക്കെയും
മനതാരിൽ തേന്മഴയായ് പെയ്യുന്ന-
തറിയുന്നു പ്രണയമേ,
നിനക്കെന്നെയറിയില്ലയെങ്കിലും
No comments:
Post a Comment