വാർത്ത :
തിരഞ്ഞെടുപ്പ് ചിലവുകൾ സമർപ്പിക്കാത്തതിന് കേരള കോണ്‍ഗ്രസ്സ് ( എം ) ന് തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാരണം കാണിക്കൽ നോട്ടീസ്. 2014 മെയ് 16നു നടന്ന തിരഞ്ഞെടുപ്പിൻറെ കണക്കുകൾ ആഗസ്റ്റ് 26നു മുൻപ് സമർപ്പിക്കേണ്ടത് ആയിരുന്നു. ഒക്ടോബർ 26നും 28നും ഇതനുസരിച്ച് വീണ്ടും നോട്ടീസ് അയച്ചിരുന്നു എങ്കിലും ഇതുവരെയും കണക്കുകൾ സമർപ്പിക്കാത്തതിനാൽ വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ്.
മറുപടി :
ബഹുമാനപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ,
താങ്കളുടെ നോട്ടീസുകൾ തുടരെ തുടരെ കിട്ടുന്നുണ്ട് എങ്കിലും അവശ്യപ്പെട്ടത് പ്രകാരം കണക്കുകൾ ബോധ്യപ്പെടുത്താൻ കഴിയാത്തതിൽ ഖേദിക്കുന്നു. ഞങ്ങളുടെ പാർട്ടിയും പ്രിയ നേതാവും ഒട്ടനവധി കണക്ക് കൂട്ടലിൽ തിരക്കിൽ ആയിരുന്നതിനാലും, വാങ്ങിയ കാശ് മുഴുവൻ എണ്ണി തിട്ടപ്പെടുത്താൻ നോട്ടെണ്ണൽ യന്ത്രം ഒഴിവില്ലാത്തതിനാലും, കണക്കെല്ലാം ഒന്ന് കൂട്ടിമുട്ടിക്കാൻ പാടുപെടുകയായിരുന്നു. അതിനിടയിൽ ചില രാഷ്ട്രീയ സദാചാരം ഇല്ലാത്ത കച്ചവടക്കാർ തന്നത് വിളിച്ച് പറഞ്ഞതിനാൽ, അതെല്ലാം എങ്ങിനെയും ഒതുക്കി തീർക്കാനുള്ള തിരക്കിൽ പെട്ട് ഞങ്ങളുടെ നിഷ്കളങ്കനായ നേതാവ് ഉഴലുകയായിരുന്നു. കൂട്ടത്തിൽ കണക്കിലെ ഏറ്റവും വലിയ പാമ്പും കോണിയും കളിയായ ബജറ്റും കളിച്ച് ജയിക്കേണ്ട ബാദ്ധ്യത ഞങ്ങളുടെ നേതാവിൽ തന്നെ ആയി. ആ കണക്കും എല്ലാം കൂടി തലയ്ക്കു വട്ട് പിടിച്ചിരിക്കുമ്പോൾ, ആർക്കും ഒരു ദ്രോഹവും ചെയ്യാതെ ഉള്ള അങ്ങയുടെ ഈ നോട്ടീസുകൾ ചവറ്റ് കുട്ടയിൽ അല്ലാതെ വേറെ എവിടെയാണ് സാർ ഇടുക. കാര്യങ്ങൾ എല്ലാം ഒതുങ്ങി ഇപ്പോൾ കുറച്ച് ആശ്വാസം ആയിട്ടുണ്ട് എങ്കിലും, ഇനിയും പതിയിരിക്കുന്ന കരിങ്കാലികൾ ഇപ്പോളാണ് തലപൊക്കി പ്രശ്നമുണ്ടാക്കുന്നത് എന്ന് നിശ്ചയം ഇല്ല. പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ധാക്കും എന്ന ഭീഷണി ഒന്നും ഇവിടെ വിലപ്പോകില്ല എന്ന് അങ്ങ് മനസ്സിലാക്കണം. തങ്കം പോലത്തെ ഒരു നേതാവിന് ഇനിയും ഒരു പുതിയ പാർട്ടി ഉണ്ടാക്കാനോ, ജയിക്കാനോ, ഭരിക്കാനോ, ഇനി അങ്ങയുടെ ആ കസേരയിൽ കയറി ഇരിക്കാനൊ പോലും അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചുറ്റുപാടിൽ, ഇതുപോലുള്ള ഓലപ്പടക്കം ഒന്നും ശരിക്കും പൊട്ടില്ല സാർ. എന്നാലും സാറും ഒരു സാറല്ലെ എന്ന് കരുതി മാത്രം പറയുന്നു, ഞങളുടെ കുറച്ച് ജഗജില്ലി കണക്കപ്പിള്ളമാർ അങ്ങ് ആവശ്യപ്പെട്ട കണക്കുകൾ ശരിയാക്കി തുടങ്ങിയിട്ടുണ്ട്. അത് എത്രയും പെട്ടെന്ന് ഒരു പരുവത്തിൽ ആക്കി അയച്ച് തരുന്നതാണ്. ഇനിയും ഉമ്മാക്കി കാണിക്കാൻ ഈ നോട്ടീസ് ഇങ്ങോട്ട് അയക്കണമെന്നില്ല.
എന്ന്
വിധേയൻ ( ഒപ്പ് )

No comments:
Post a Comment