Monday, March 2, 2015

വാത്സല്യം

ഇന്നെൻ സ്നേഹ ശാസനകൾ അസഹ്യമാകിലും,
നിനക്ക് ഞാൻ അന്ന്യനാകിലും,
അന്തരാത്മാവിൽ  കാത്തൊരെൻ സ്നേഹ വാത്സല്യങ്ങൾ
എണ്ണമറ്റവ ആകും നിൻ ജീവിതത്തിലൊരിക്കൽ..
 അന്നു നമ്മൾ തൻ ദൂരമളക്കുകിൽ
അറിഞ്ഞിടാം ഞാനാരായിരുന്നെന്നു..
 ഓടിയകലാം എന്നിൽ നിന്ന് വേഗത്തിൽ
ഓടിക്കിതക്കുമ്പോൾ തിരിഞ്ഞു നോക്കീടണം..
അന്നുമെൻ മിഴികൾ പിന്തുടരും നിന്നെ,
നിൻറെ പാതകൾ കല്ലും മുള്ളും കളഞ്ഞു തെളിച്ചിടും







No comments:

Post a Comment