പ്രാർത്ഥന
---------------
പ്രാർത്ഥനകൾ മറ്റുള്ളവർക്ക് ഉപദ്രവമാകുന്ന രീതിയിൽ ദൈവ പ്രീതി വേഗം ധരിച്ചിരുന്നവരുടെ കൂട്ടത്തിൽ ഉള്ള ഒരു സത്യക്രിസ്ത്യാനി ആയിരുന്നു പിള്ള ചേട്ടൻ. പേരും മതവും ഇഴപിരിഞ്ഞു കിടക്കുന്ന നമ്മുടെ നാട്ടിൽ, അങ്ങിനെ ഒരു പേരിൽ ഒരു ക്രിസ്ത്യാനി എങ്ങിനെ വന്നു എന്നത് അറിയില്ല.
പിള്ളച്ചേട്ടന്റെ വീട് ഞങ്ങളുടെ ഹോസ്റ്റലിലെ പതിനഞ്ചാം മുറിയുടെ പുറകിൽ എന്തിനു വന്നു പെട്ടു എന്നും അറിയില്ല. രണ്ടിടത്തേയും അന്തേവാസികളും സഹവർത്തിത്തത്തോടെ ജീവിച്ചു പോന്നിരുന്നു കാണണം. അങ്ങിനെ ഇരിക്കലെ ആണ് പിള്ളച്ചേട്ടന് തലവേദനയായി പതിനഞ്ചിൽ പുതിയ അന്തേവാസികൾ കുടിയേറിപ്പാർത്തത്. തൊട്ടടുത്ത റൂമുകളിൽ നിന്നും പുറത്താക്കപ്പെട്ടവരും, റൂം കിട്ടാത്തവരുമായ മാന്യന്മാർ!!
അത് പിള്ളച്ചേട്ടന്റെ സ്വൈരജീവിതത്തിന് തടസമാകുമെന്ന് സ്വപ്നേപി കരുതി കാണില്ല.
പിള്ളച്ചേട്ടൻ പതിവ് കലാപരിപാടികൾ തുടരവെ, ആദ്യം മാന്യമായിട്ടു ശബ്ദം കുറച്ച് പ്രാർത്ഥിക്കാൻ പറഞ്ഞ് നോക്കി. പിള്ളച്ചേട്ടൻ ക്രിമിനൽ വക്കീൽ ആയതിനാൽ നിയമവശം ശരിക്കും അറിയാവുന്ന ആളാണ്. കിളുന്ത് പിള്ളേരുടെ അഭ്യർത്ഥന ചെവിക്കൊള്ളാതെ പ്രാർത്ഥന തുടർന്ന് പോന്നു. പ്രാർത്ഥനയ്ക്ക് ആള് കൂടിയപ്പോൾ മൈക്ക് വേണമെന്ന് പിള്ളച്ചേട്ടന് അതിമോഹം ജനിച്ചു. കിളുന്തന്മാർ വിട്ടുകൊടുക്കാൻ നിന്നില്ല. ഹോസ്റ്റലിലെ കൂട്ടത്തിൽ കൂടുന്ന തറകളെ എല്ലാം ഒപ്പിച്ച് ഒരു മറു പ്രാർത്ഥന ആരംഭിച്ചു. കൂക്കി വിളിയും, തെറിവിളിയുമായി ആ പ്രാർത്ഥന അങ്ങ് കൊഴുത്തു. കാലക്രമത്തിൽ പിള്ളച്ചേട്ടന്റെ പ്രാർത്ഥനയ്ക്ക് ആള് കുറഞ്ഞ്, ശക്തി ക്ഷയിച്ചു, അവസാനം ഇല്ലാതായി..
അതിന് ശേഷം മാത്രമാണ് സൈക്കിൾ അഗർബത്തിയുടെ പരസ്യം സത്യമാണെന്ന് മനസ്സിലായത് " ദൈവം ഉണ്ട്..ണ്ട്..ണ്ട്.. പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ .. "
അരക്കുപ്പിയും അഭ്യാസങ്ങളും
-------------------------------------------------
കൂട്ടം കൂടിയാൽ എന്തും ചെയ്യാൻ തോന്നിപ്പിക്കുന്ന ഹോസ്റ്റൽ കാലം. പഠനകാലത്തെ അർമാദിക്കൽ അവസാനിക്കാറായി. ഹോസ്റ്റലും ക്യാമ്പസും വിട്ടു പോകാൻ കാലമടുത്തു വരുന്നു. വേദനകൾ മാറ്റാൻ കൈയ്യിലെ ചില്ലറകൾ തട്ടിക്കൂട്ടി കൂട്ടത്തിൽ പിച്ചകളെല്ലാം കൂടി ഒരു പൈന്റ് ഓ.പി.ആർ. വാങ്ങി. കൂട്ടത്തിൽ മാന്ന്യന്മാർ പിരിവ് താരത്തെ സെക്കൻറ് ഷോ കാണാൻ പോയി.
പണിതീരാതെ കിടക്കുന്ന യുണിവേഴ്സിറ്റി കെട്ടിടത്തിന് മുകളിൽ പൈന്റ്നു ചുറ്റും പത്ത് ഡിസ്പോസബൾ ഗ്ലാസ്സുകൾ നിരന്നു. അളവിൽ കേമൻ വിളമ്പി, ആവശ്യത്തിലധികം വെള്ളവും. ഫിറ്റ് ആയി എന്ന് തോന്നിപ്പിക്കാൻ തെറിപ്പാട്ട് പാടി തുടങ്ങി. പോരാ , പോരാ എന്ന മുറവിളി കൂടിയപ്പോൾ, അളവിൽ കേമൻ തന്നെ അവസാനത്തെ വിദ്യയിറക്കി. ഓ.പി.ആർ.കുപ്പിയുടെ അടപ്പിൽ ഒരു സൊയമ്പൻ ഡ്രൈ !! അടിച്ചവർ അടിച്ചവർ നീട്ടി വലിച്ച് ശ്ര്ർ പറഞ്ഞു രംഗം കൊഴുപ്പിച്ചു. കൂട്ടത്തിലെ ബൂർഷ്വയുടെ കൈയിൽ ഉണ്ടായിരുന്ന സിഗരറ്റ് അവസാനത്തെ അത്താഴത്തിലെ അപ്പം പോലെ എല്ലാവരെയും തൃപ്തിപ്പെടുത്തി. കിക്കിറങ്ങാൻ നടക്കണം എന്ന് ആരോ പറഞ്ഞു കേൾക്കേണ്ട താമസം, തെന്നി തെന്നി താഴെയിറങ്ങി. വഴിവക്കിൽ അഴുക്ക് ചാലിൽ കൊതുകുകൾ പ്രണയിക്കുന്നു.
രണ്ട് നിലയുള്ള ഹോസ്റ്റലിനു തൊട്ടു പിന്നിൽ അൾസ കണ്‍സ്ട്രക്ഷൻസ് കെട്ടിപ്പൊക്കുന്ന ഫ്ലാറ്റ് ഞങ്ങളുടെ സ്വകാര്യത കവർന്നെടുക്കുമെന്നു ചർച്ചകൾ കൊഴുത്തു. അപ്പോളതാ കാണുന്നു "അൾസ കണ്‍സ്ട്രക്ഷൻസ്" എന്ന് എഴുതിയ ഒരു പരസ്യ ബോർഡ്. അമർഷം പുകഞ്ഞ് പൊന്തി പുളിച്ച ഏമ്പക്കം ആയി. "പൊക്കെടാ" എന്ന് കേൾക്കേണ്ട താമസം, ബോർഡ് ചാടി തോളത്തിരുന്നു. ഹോയ്..ഹോയ്..പറഞ്ഞ് ബോർഡ് ഹോസ്റ്റലിലേക്ക് എഴുന്നള്ളിക്കെപ്പെട്ടു.
ഗേറ്റ് എത്താറായപ്പോൾ, ദൂരെ കാണാം ആരൊക്കെയോ നടന്നു വരുന്നു. പങ്ക് തരാതെ സെക്കന്റ് ഷോക്ക് പോയ മൂരാച്ചികൾ ആകുമെന്ന് ഒന്നര ആയ ആ സമയത്തും ഏതോ വിരുതൻ ഉറപ്പിച്ചു പറഞ്ഞു. വരുന്നവരുടെ വേഗം കൂടുന്നോ എന്ന് ഏതോ പേടിത്തൊണ്ടൻ ആശങ്കിച്ചതും ടോർച് അടിക്കുന്നതായി തോന്നിയതും ഒരുമിച്ചായിരുന്നു. "പോലീസാണെടാ.." എന്ന് പറഞ്ഞതും ഓരോരുത്തരായി ബോർഡിൻറെ പിടിവിട്ട് ഓടാൻ തുടങ്ങി. കൂട്ടത്തിൽ കുറിയവനും, സൗമ്യനും ആയവൻറെ തോളിൽ മാത്രമായി അവസാനം ബോർഡ്. ഏന്തി വലിഞ്ഞ് ബോർഡ് മറവിൽ ഇട്ടിട്ട്, പോകുന്ന വഴിയുള്ള ലൈറ്റ് എല്ലാം ഓഫ് ചെയ്ത് റൂമിൽ കയറി കതകടച്ചു, കാതോർത്തു..കിതപ്പിന് പോലും പെരുമ്പറ കൊട്ടുന്ന ശബ്ദം!! ഓരോ അനക്കവും ബൂട്ടിന്റെ ആണെന്ന് കരുതി ശ്വാസം പിടിച്ചു കിടന്നു നേരം വെളുപ്പിച്ചു.
പിറ്റേന്ന്, ആദ്യം തപ്പിയത് അടിച്ച് മാറ്റിയ ബോർഡ് ആയിരുന്നു. അതിൻറെ ഭാരം അതിശയിപ്പിക്കുന്നതായിരുന്നു. നാലഞ്ചു പേർക്ക് മാത്രം പോക്കാൻ കഴിയുമായിരുന്ന ആ ബോർഡ് അവസാനം വരെ കൈവിടാതെ എത്തിച്ചവൻ പിന്നീട് "മിസ്റ്റർ ഹോസ്റ്റൽ" ആയി വാഴ്ത്തപ്പെട്ടതും, ആ ബോർഡ് പിന്നീട് ഹോസ്റ്റൽ ബോർഡ് ആയി പരിണമിച്ച് ഇന്നും തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നു എന്നതും ചരിത്രം.

No comments:
Post a Comment