പൂവിനു മണമുണ്ട്, സൗന്ദര്യമുണ്ട് , മാർദ്ദവമുണ്ട്
അതിൽ കൊതിയൂറും തേനുണ്ട്
രാഹുവും, കേതുവും നോക്കാതെ പ്രാപിക്കും
ശലഭതിനെന്തു പൂവിൻ ഇങ്കിതം ?
മാർദ്ദവമാം ഇതളുകളിൽ ചവിട്ടിനിന്ന്
ആകുന്നത്ര തേൻ നുകർന്നാസ്വദിക്കും-
ശലഭത്തിനറിയുന്നുവോ പൂവിന്നിഷ്ടവും, അനിഷ്ടവും?
പൂവറിയുന്നുവോ, ആ ശലഭം എന്തിനു തന്നിലേക്ക് തന്നെ വന്നു എന്നത്?
പ്രപഞ്ചനിയമം പോലെ അതങ്ങിനെ തുടർന്നു പോന്നു...

No comments:
Post a Comment