Saturday, May 25, 2013

അധിനിവേശം

അവരെൻറെ നാടൻ ഭാഷയെ അധിഷേപിച്ചു പടിയിറക്കിച്ചു,
 "സംസ്കാര " ഭാഷ പഠി പ്പിച്ചു
അവരെൻറെ വേഷങ്ങൾ അഴിച്ചു മാറ്റി ,
പുതു " വേഷങ്ങൾ" തന്നു
അവരെൻറെ നാക്കുകൾ മുറിച്ചെടുത്തവിടെ,
അവരുടെ നാക്കുകൾവച്ചു തുന്നി.
അവരെൻറെ മസ്തിഷ്കം വിലയ്ക്കെടുത്തു,
ചിന്തകളറ്റ, സ്നേഹമില്ലാത്ത, കരയാൻ മറന്നവനായവർ വാർത്തെടുത്തു

No comments:

Post a Comment