Sunday, May 26, 2013

ഞാനേകൻ

ജീവിതയാത്രയിൽ ആദ്യഘട്ടത്തിൽ തന്നെ
സോദരർ ഹൃദയം പറിച്ചു നട്ടു
ഭ്രാതൃ സ്നേഹം സ്പർശിച്ചറിയാവുന്നതിലും ദൂരെയാണ്
ബന്ധങ്ങൾതൻ ചരടു വീണതിൻ ശേഷം
താരാട്ടു പാട്ടിൻ ഈണവും അന്ന്യമായ്
അടുക്കുവാൻ ശ്രമിക്കുമ്പോളും അകന്നുമാറുന്ന
ബന്ധുജനങ്ങൾക്ക് അന്ന്യഗ്രഹജീവിയായി
വിജയങ്ങൾ കൊയ്ത വാൾ
അറിയാതെ എന്നുടെ ബന്ധങ്ങളും കൊയ്തെറിഞ്ഞോ?
പുത്രൻ കവിളിൽ ഉമ്മവയ്ക്കുമ്പോളും
ഞാനുണ്ട് കൂടെയെന്നോതി പത്നി തലോടുമ്പോളും
ഞാനേകനാണെന്ന സങ്കടം
പാൽക്കഞ്ഞി കിണ്ണത്തിൽ ഉപ്പു ചേർത്തു
ഞാനേകനാണെന്ന സങ്കടം
പാൽക്കഞ്ഞി കിണ്ണത്തിൽ ഉപ്പു ചേർത്തു

സജീഷ് വി ബാലൻ

No comments:

Post a Comment