വേദനിക്കുന്നമ്മേ, ഉമ്മ വയ്ക്കല്ലേ
ആ മാമൻമാർ ഉമ്മവെച്ചെന്റെ
ദേഹമാസകലം വേദനിക്കുന്നല്ലോ
എന്തിനവരെന്നെ വേദനിപ്പിച്ചമ്മേ?
എന്തിനവരെൻടെ ശരീരം വലിച്ചു കീറി?
ഇന്നെൻ ചേട്ടനോ, അച്ഛനോ
ഉമ്മവയ്ക്കുമ്പോൾ പോലും പേടിയാകുന്നമ്മേ
കുഞ്ഞേ നിൻ മുടികൾ നീണ്ടിട്ടില്ലല്ലോ
നിനക്ക് ഞാൻ നന്നായി കണ്ണെഴുതിയില്ലല്ലോ
നിന്ടെ ശബ്ദം തെളിഞ്ഞില്ലല്ലോ
എന്നിട്ടും നിന്നെ വേടന്മാർ വേട്ടയാടി
നീ വലുതാകുമ്പോൾ,
നിന്ടെ മുടികൾ വെട്ടി ഒതുക്കി വയ്ക്കാം
നിന്നിലെ അടയാളങ്ങൾ എല്ലാം ഒതുക്കി വയ്ക്കാം
ഒതുങ്ങാത്തവയെ മുറിച്ചു മാറ്റാം
ശബ്ദം മാറ്റി സംസാരിക്കുവാൻ ശീലിപ്പിക്കാം
എങ്കിലുമെനിക്കാകില്ല
നിന്നെ പൂർണമായി സംരക്ഷിക്കുവാൻ
ഈ ഭൂമിയിൽ ജന്മം തന്നതിന് ക്ഷമിക്കൂ കുഞ്ഞേ
ആ മാമൻമാർ ഉമ്മവെച്ചെന്റെ
ദേഹമാസകലം വേദനിക്കുന്നല്ലോ
എന്തിനവരെന്നെ വേദനിപ്പിച്ചമ്മേ?
എന്തിനവരെൻടെ ശരീരം വലിച്ചു കീറി?
ഇന്നെൻ ചേട്ടനോ, അച്ഛനോ
ഉമ്മവയ്ക്കുമ്പോൾ പോലും പേടിയാകുന്നമ്മേ
കുഞ്ഞേ നിൻ മുടികൾ നീണ്ടിട്ടില്ലല്ലോ
നിനക്ക് ഞാൻ നന്നായി കണ്ണെഴുതിയില്ലല്ലോ
നിന്ടെ ശബ്ദം തെളിഞ്ഞില്ലല്ലോ
എന്നിട്ടും നിന്നെ വേടന്മാർ വേട്ടയാടി
നീ വലുതാകുമ്പോൾ,
നിന്ടെ മുടികൾ വെട്ടി ഒതുക്കി വയ്ക്കാം
നിന്നിലെ അടയാളങ്ങൾ എല്ലാം ഒതുക്കി വയ്ക്കാം
ഒതുങ്ങാത്തവയെ മുറിച്ചു മാറ്റാം
ശബ്ദം മാറ്റി സംസാരിക്കുവാൻ ശീലിപ്പിക്കാം
എങ്കിലുമെനിക്കാകില്ല
നിന്നെ പൂർണമായി സംരക്ഷിക്കുവാൻ
ഈ ഭൂമിയിൽ ജന്മം തന്നതിന് ക്ഷമിക്കൂ കുഞ്ഞേ
No comments:
Post a Comment