രംഗം പ്രൈമറി സ്കൂൾ ആണ്. എല്ലായിടത്തും ഉള്ളതുപോലെ അവിടെയും ഒരുപറ്റം "താന്തോന്നികൾ" ഉണ്ടായിരുന്നു. ആരാണിവർ എന്നല്ലേ? വിശേഷണങ്ങളിൽ ഒതുങ്ങാത്തത് കൊണ്ട് ചെയ്യുന്നില്ല !!!
വിശേഷണം എന്തായാലും, എന്തിനും പോന്ന ഒരുകൂട്ടം കുട്ടികൾ ആയിരുന്നു അവർ. നിയതമായ രൂപമോ ഭാവമോ ഇല്ലായിരുന്നെങ്കിലും, അവരെല്ലാവരും ഏറെക്കുറെ ഒരുപോലെ ആയിരുന്നു. അവർ എല്ലാവരും കൂടി ഒരു ജോലി ഏറ്റെടുത്തു, അല്ലെങ്കിൽ അത് അവരിൽ വന്നു ചേർന്നു എന്ന് പറയുന്നതാകും സത്യം. സ്കൂളിൽ അന്ന് ഉച്ചയ്ക്ക് ഭക്ഷണം ഗോതമ്പ് നുറിക്കിന്റെയോ , കംബത്തിന്റെയോ ഉപ്പുമാവായിരുന്നു. അതിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു കൊടുക്കുക !!! മറ്റുള്ളവർക്ക് കിട്ടുന്നതിലും കൂടുതൽ ഉപ്പുമാവ് കിട്ടും, അത് കൈകാര്യം ചെയ്യുന്നതിന്റെ നേതൃത്തം , ഒരുക്കങ്ങൾ നടത്താൻ ഇടയ്ക്കിടയ്ക്ക് ക്ലാസ്സിൽ നിന്നും രക്ഷ !!!
അങ്ങിനെ അവർ ഉച്ച ഭക്ഷണം വയറു നിറച്ചു കഴിച്ചു. പ്രതാലോ, അത്താഴമോ ഇല്ലാത്ത ദിവസങ്ങളിലും അവർക്ക് അത് ഒരു വലിയ ആശ്രയം ആയി. ഇടയ്ക്ക് പൊതിഞ്ഞു വീട്ടിൽ കൊണ്ട് പോയി മറ്റുള്ളവരും ഒത്തു കഴിച്ചു. ഉപ്പുമാവ് മാറി കഞ്ഞിയും പയറും വന്നപ്പോളും അവരുടെ "അധികാരം" നിലനിന്നു...അങ്ങിനെ ചെറു കൈകൾ കൊണ്ട് ചെമ്പ് ചുമന്നും, ചിരട്ട കയറ്റിയ ഭാരവണ്ടി വലിച്ചും, ചൂടുള്ള ഉപ്പുമാവിന്റെ പാത്രം ചുമന്നും അവർ വയറു നിറച്ചു..
ഇത് കൂടാതെ അദ്ധ്വാനം ഉള്ള, മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന ജോലികൾ എല്ലാം അവർക്ക് തന്നെ നറുക്ക് വീണുകൊണ്ടിരുന്നു. അതിലെല്ലാം ഒരു "അർഹത " അവർ ആസ്വദിച്ചു. ഇതിൽ ചായ വാങ്ങി കൊടുക്കുക, അത്യാവശ്യം സാധനങ്ങൾ വാങ്ങിക്കൊടുക്കുക, കലോൽസവങ്ങൾക്ക് ചുമടെടുക്കുക തുടങ്ങിയവ പെടും.
ഓരോ വർഷവും കൊഴിയുന്ന കൂട്ടത്തിൽ, അവരുടെ രൂപവും ഭാവവും മാറിവന്നു..പ്രാഥമിക വിദ്യഭ്യാസം കഴിയുന്നതിനു മുൻപ് പലരും കൊഴിഞ്ഞു പോയി.. തോറ്റും , ജയിച്ചും ആരൊക്കെയോ കരകയറി..ചിലർ ജീവിത യാത്രയിൽ കുഴഞ്ഞു വീണു. ചിലർ ജയിച്ചു, ജയിച്ചു പടവുകൾ കയറി. ചിലരെല്ലാം അന്നത്തെ ഉപ്പുമാവിന്റെ രുചി ഹൃദയത്തിൽ സൂക്ഷിച്ചു, ചിലർ മറന്നു പോയി, ചിലർ ഓർക്കാൻ ഇഷ്ടപെട്ടില്ല, മറ്റുചിലർ മറച്ചു വെച്ചു..

No comments:
Post a Comment