ഉമ്മറപ്പടിയിൽ പത്രവും വായിച്ച് , മുത്തച്ഛൻ തനിക്കുള്ള ചായക്കായ് കാത്തിരുന്നു . തലേന്നത്തെ ഭക്ഷണത്തിൻറെയും, മദ്യത്തിന്റെയും ദുർമ്മേദസ്സ് ഉരുക്കിക്കളയാൻ മകൻ ഓട്ട പ്രതക്ഷിണം നടത്താൻ പോയിട്ട് വരണം ചായ കിട്ടാൻ, അവനു കൊടുക്കുന്നത്തിന്റെ കൂടെ. പുറത്തു നല്ല തണുപ്പാണ്. എങ്കിലും അകത്തിരിക്കാൻ വയ്യ. " ദോരി മോൻ" കണ്ണിനും കാതിനും അസ്വസ്ഥത ഉണ്ടാക്കുന്നു. അടുക്കളയിൽ മരുമകളും പേരമകളും മത്സരിച്ചു ഫോട്ടോ പിടിക്കുന്നു. ഫേസ് ബുക്കിൽ ഇടാനത്രെ . അമ്മയിന്നു പപ്പടം കച്ചുന്നതിന്റെ മെനു ആണ് ഇടുന്നത്. ഇന്നലത്തെ ഉണ്ണിയപ്പത്തിനു പതിനഞ്ചു ലൈകും , മൂന്ന് കമൻറുമേ കിട്ടിയുള്ളൂ. പേരമകൾ ഇന്ന് പുതിയ പോളിഷ് ഇട്ടു നഖം "പോസ്റ്റ്" ചെയ്യുന്നു.. "അവൻ സൊറ പറഞ്ഞു നിൽക്കുകയായിരിക്കും. കുറച്ചു ചായ കിട്ടുമോ, ?" മുത്തച്ഛൻ അക്ഷമനായി എഴുന്നേറ്റു അടുക്കളയിലെത്തി. " തൽക്കാലം ഇത് കഴിക്കു" എന്ന് പറഞ്ഞു മരുമകൾ ഒരു പപ്പടം നീട്ടി. മുത്തച്ഛൻ അത് വാങ്ങി, പുറത്തുപോയി ആരുമറിയാതെ ഞെരിച്ചു കളഞ്ഞു.
Friday, June 21, 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment