പത്താം തരത്തിൽ ഇംഗ്ലിഷ് ഭാഷയ്ക്ക് കഷ്ടിച്ച് കടന്നു കൂടിയ എനിക്കറിയില്ലായിരുന്നു goodഉം satisfactory ഉം തമ്മിൽ ഉള്ള വ്യത്യാസം. അല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിച്ചില്ല. ഗ്രാമത്തിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങി ജയിച്ചവൻ എന്ന അഹങ്കാരം കുറച്ചൊന്നു തലയ്ക്കു പിടിച്ചിരുന്നു..അതുകൊണ്ട് തന്നെ എന്റെ കൊച്ചു ലോകത്തിൽ ഞാൻ മിടുക്കൻ ആയിരുന്നു..എല്ലാവരും ചെയ്യുന്ന പോലെ, ഞാനും പല കോളേജുകളിലും pre-degree പ്രവേശനത്തിനുള്ള അപേക്ഷകളും കൊടുത്തു കാത്തിരിക്കുന്ന കാലം. ഒഴിവു ദിനങ്ങൾ വെറുതെ കളയാതെ ചെറിയ വരുമാനം കിട്ടുന്ന ജോലികൾ ചെയ്തുകൊണ്ടിരുന്നു ..ആഗ്രഹിച്ചതുപോലെ ഏറ്റവും അടുത്തുള്ള കോളേജിൽ നിന്നു തന്നെ ഇന്റർവ്യൂ കാർഡ് വന്നു..ഉച്ചവരെ ജോലിയും ചെയ്തു, അമ്മയേയും കൂട്ടി കോളേജിൽ എത്തി.
പേര് വിളിച്ചപ്പോൾ ഭവ്യതയോടെ അകത്തു കടന്നു. മാർക്ക് ലിസ്റ്റും മറ്റും പരിശോധിച്ച് ബോധ്യപ്പെട്ടു. സ്വഭാവ സർട്ടിഫിക്കറ്റ് പരിശോധിച്ചപോൾ ഉദ്യോഗസ്ഥന്റെ നെറ്റി ചുളിഞ്ഞു . സ്കൂളിൽ വല്ല പ്രശ്നവും ഉണ്ടാക്കിയിട്ടുണ്ടോ എന്നൊരു ചോദ്യവും ഉന്നയിച്ച്, പ്രിൻസിപാളിന്റെ മുറിയിലേക്ക് കൊണ്ടുപോയി. അമ്മ ഒന്നുമറിയാതെ പകച്ചു നില്ക്കുന്നു.. എന്നെ ഒരു കുറ്റവാളിയെ എന്നപോലെ വിചാരണ ചെയ്യൽ തുടരുന്നു. എന്റെ സ്വഭാവ സർട്ടിഫിക്കറ്റിൽ "satisfactory " എന്നാണ് എഴുതിയിരുന്നത്. അതിന്റെ പോരായ്മ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നാൽ "good " എങ്കിലും ഇല്ലാതെ പ്രവേശനം തരാൻ കഴിയില്ല എന്ന് പ്രധാന അദ്ധ്യാപകൻ പ്രഖ്യാപിച്ചു. എന്ത് ചെയ്യും എന്നറിയാതെ അമ്മയോടൊപ്പം ഞാൻ തിരിച്ചു നടന്നു. അമ്മയെ ആശ്വസിപ്പിച്ചു. നേരെ സ്കൂളിൽ ചെന്ന് , പ്രധാന അദ്ധ്യാപികയെ കണ്ടു വിവരം ധരിപ്പിച്ചു. വിശദീകരണം കിട്ടി. "good " കൊടുക്കണമെങ്കിൽ distinction ( 80%) കിട്ടണം. 67% മാത്രമുള്ള എനിക്ക് "good " തരാൻ പറ്റില്ല!! ഞാൻ ധർമ്മസങ്കടത്തിൽ ആയി.എന്ത് ചെയ്യണം എന്നറിയില്ല. കുടുംബത്തിന്റെയും എന്റെയും പ്രതീക്ഷ എല്ലാം തകരുമോ? അവസാനം ഒരുപായം തോന്നി. എന്റെ മലയാളം അദ്ധ്യാപകനും, എന്നെ ഒരുപാടു സ്വധീനിച്ചിട്ടും ഉള്ള പൂയപ്പിള്ളി തങ്കപ്പൻ സാറിനെ പോയി കാണുകതന്നെ . അച്ഛനുമായുള്ള പരിചയം , ഗ്രാമത്തിൽ കൂടുതൽ മാർക്കു വാങ്ങിയതിനു അങ്കണവാടി ഏർപ്പെടുത്തിയ സമ്മാനം സാറിൽ നിന്നും എറ്റുവാങ്ങിയതിന്റെ ആത്മ വിശ്വാസം - അത് തന്നെ തീരുമാനിച്ചു. സാറിനോട് വീട്ടിൽ ചെന്ന് കാര്യം പറഞ്ഞപ്പോൾ കരഞ്ഞു പോയി. സ്നേഹത്തോടെ എന്നെ ആശ്വസിപ്പിച്ചിട്ട്, കൂടെ വന്നു പ്രധാന അദ്ധ്യാപികയോട് കാര്യം പറഞ്ഞു മനസ്സിലാക്കി എനിക്ക് "good " വാങ്ങി തന്നു. ഒരു കേസിൽ ജാമ്യം കിട്ടിയത് പോലെ, ഞാൻ അതുമായി കോളേജിൽ എത്തി പ്രവേശനം നേടി!!! എന്റെ ജീവിതത്തിൽ വഴിത്തിരിവായ ആ സംഭവത്തിൽ എന്നെ രക്ഷിച്ച തങ്കപ്പൻ സാറിനോടുള്ള എന്റെ കടപ്പാടും , നന്ദിയും ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കുന്നു...

No comments:
Post a Comment