സായിപ്പിന് മുന്നിൽ മുട്ട് വിറയ്ക്കാതെ, നട്ടെല്ല് നിവർത്തി നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയെ നാട്ടിലെതിച്ചപ്പോൾ, രാജ്യത്തിൻറെ അഭിമാനത്തിന്റെ ഗ്രഫ് ഉയർന്നു എന്ന് കൊട്ടിഘോഷിക്കപ്പെടുന്നു. വളരെ പരിമിതമായി മാത്രം ഇന്ത്യാ ഗവണ്മെന്റിൽ നിന്നും കാണാറുള്ള ഇത്ര ആർജ്ജവത്തോടെയുള്ള പ്രതികരണങ്ങൾ, ചില സംശയങ്ങൾ ഉണർത്താതിരിക്കുന്നില്ല. ഒരു നയതന്ത്ര ഉദ്യോഗസ്ഥ എന്ന രീതിയിൽ , വൃത്തികെട്ട സർക്കാർ സംവിധാനത്തിന്റെ ഭാഗമായത് കൊണ്ടോ, ഉന്നതരിൽ ആർക്കോ ഉള്ള പ്രത്യേക താൽപ്പര്യമോ ആണ് ഇത്ര ആവേശത്തിൽ നിന്നത് എന്നത് ഇതുപോലുള്ള അവസരങ്ങളിൽ കാണിച്ചിട്ടുള്ള ഇരട്ടതാപ്പുകൾ ഓർമ്മിപ്പിക്കുന്നു. കേരള തീരത്ത് മത്സ്യതൊഴിലാളികൾ കൊലചെയ്യപ്പെട്ട വിഷയത്തിലോ , വിവിധ രാജ്യങ്ങളിൽ അപമാനിക്കപ്പെട്ടിട്ടുള്ള സാധാരണ പൗരന്മാരുടെ വിഷയത്തിലോ ഇതുപോലുള്ള ഒരു ആർജ്ജവവും കാണാൻ കഴിഞ്ഞിട്ടില്ല. ദേവയാനി വിഷയത്തിൽ വാദിയും ഒരു ഇന്ത്യക്കാരി ആണെന്നുള്ളതും ഒരു കൂറ് എങ്ങോട്ടാണ് എന്ന ചോദ്യം ഉയർത്തുന്നു.
Saturday, January 11, 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment