നിരാശാ ജനകമായ വിധിയെഴുത്തിലൂടെ അരുവിക്കര പറയാൻ ശ്രമിക്കുന്നതെന്താണ്? ശക്തമായ രാഷ്ട്രീയ മനസ്സുള്ള കേരളത്തിൽ, ഒരു പരമ്പരാകത യു.ഡി.എഫ്. മണ്ഡലം പിടിച്ചെടുക്കൽ എളുപ്പമല്ല എങ്കിലും, കേരള മനസാക്ഷി മൊത്തം സർക്കാരിൻറെ മുഖത്ത് ഒരു അടി കൊടുക്കാനുള്ള അവസരം ആയി ഈ തിരഞ്ഞെടുപ്പ് മാറും എന്ന് ആഗ്രഹിച്ചിരുന്നു. ബി.ജെ.പി.യുടെ സാന്നിദ്ധ്യം കേരളത്തിലെ പൊതു രാഷ്ട്രീയത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നത് ? ശക്തമായ സർക്കാർ വിരുദ്ധ സാഹചര്യങ്ങൾ ഉണ്ടായിട്ടും, അഴിമതിക്കും ദുഷ്ഭരണത്തിനുമുള്ള അംഗീകാരം എന്ന രീതിയിൽ ഈ തിരഞ്ഞെടുപ്പ് ഫലം മാറ്റപ്പെട്ടത് നല്ല സൂചന അല്ല. ബി.ജെ.പി.യുടെ സാന്നിദ്ധ്യം മൂലം ഉണ്ടാകുന്ന ന്യൂന പക്ഷ വോട്ടുകളുടെ ഏകീകരണം, കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സമവാക്യങ്ങൾ അനുസരിച്ച് യു.ഡി.എഫ്.നു അനുകൂലമെ ആകൂ. സർക്കാരിനെതിരെയുള്ള വിധിയെഴുത്തിൽ വോട്ടുകൾ ഭിന്നിച്ച് പോയത്, സർക്കാരിനുള്ള അംഗീകാരം ആയി മാറ്റപ്പെട്ടു എന്നത് ഖേദകരമാണ്. ശക്തമായ പ്രതിപക്ഷം എന്ന രീതിയിൽ ഇടത്പക്ഷം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കി എന്ന് വേണം കരുതാൻ. ഇടത് പക്ഷത്തിൻറെ കക്ഷത്തിലിരിക്കുന്നത് പോയാലും, ഉത്തരത്തിലിരിക്കുന്നത് കിട്ടുമെന്ന വ്യാമോഹം കലർന്ന നയം രണ്ടും നഷ്ടമാക്കാനെ ഇടയാക്കുന്നൊള്ളൂ. തിരഞ്ഞെടുപ്പ് വരെ കുറ്റം ചാർത്തലും, തിരഞ്ഞെടുപ്പടുക്കുമ്പോൾ കൊട്ടിയെഴുന്നള്ളിക്കലും എല്ലാം യു.ഡി.എഫ്. അണികൾ സ്വീകരിക്കുന്നത് പോലെ ഇടതുപക്ഷ അനുഭാവികൾ സ്വീകരിക്കില്ല എന്നതും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഏത് ചട്ടക്കൂടിന് പുറത്തും, പൊതുജന സ്വീകാര്യത തന്നെ ആണ്, ജനാധിപത്യത്തിൽ വിജയം കാണുക എന്നതും തിരിച്ചറിയുക.
Tuesday, June 30, 2015
Monday, June 29, 2015
കേരളാ പോലീസിന് മാലിദ്വീപ് പോലീസിൽ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നിയമലംഘനം റിപ്പോർട്ട് ചെയ്‌താൽ അന്വേഷിക്കുകയാണ് നിയമപാലകരുടെ ഉത്തരവാദിത്തം. അല്ലാതെ ആരോപിക്കുന്നവൻ തെളിയിക്കണം എന്ന് പറഞ്ഞ്, കുറ്റവാളിയെ രക്ഷിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്? ബാർ കോഴ കേസിൽ മാണിയെ കുറ്റവിമുക്തനാക്കുന്നത്, തൊടുന്യായത്തിൻറെ അടിസ്ഥാനത്തിൽ മാത്രം ആണ്. സാഹചര്യ തെളിവുകൾ ഉള്ള കേസുകളിൽ, കൂടുതൽ തെളിവുകൾ സമ്പാദിച്ച് കുറ്റവാളിക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കേണ്ട പോലീസ്, ഉള്ള തെളിവുകൾ പോലും പരിഗണിക്കാതെ കേസിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമം ആണ് വിജിലൻസിൻറെ ഉന്നതങ്ങളിൽ നിന്നും ഉണ്ടായത്. കോഴ കൊടുത്തിട്ടില്ല എന്ന് പറയാതെ, കൊടുത്തതിന് തെളിവില്ല എന്ന് പറഞ്ഞ് മാണിയെ രക്ഷിക്കാനുള്ള ശ്രമം ഭരണ നേതൃത്ത്വത്തിനും, പോലീസിനും നേരെ വിരൽ ചൂണ്ടുന്നു. കേരള ജനതയുടെ മനസ്സിലുള്ള അഴിമതിയുടെ അളവ് കോൽ ഉയർത്തി, അഴിമതികളെ നിസ്സാരവൽക്കരിക്കാൻ പഠിപ്പിച്ചു എന്നതാകും ഈ സർക്കാരിനെ കുറിച്ച് കേരള ചരിത്രം കുറിക്കാൻ പോകുന്നത്.
Sunday, June 28, 2015
Wednesday, June 24, 2015
കലയും രാഷ്ട്രീയവും
ഒരു കലാകാരനോ, സാഹിത്യകാരനോ രാഷ്ട്രീയം പറയുകയോ, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയോ ചെയ്താൽ രാഷ്ട്രീയ പാർട്ടികളും സമൂഹവും ഇപ്പോൾ ചെയ്യുന്നത് പോലെ നെറ്റി ചുളിക്കേണ്ടതുണ്ടോ ? സമൂഹത്തിലെ ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയ നിലപാടുകൾ വെച്ചുപുലർത്താനും, പ്രകടിപ്പിക്കാനും ഉള്ള അവകാശം ഉള്ളപ്പോൾ, കലാകാരൻ മാത്രം എന്തിന് അതിൽ നിന്നും വ്യത്യസ്തൻ ആകണം?
രാഷ്ട്രീയം എല്ലാവർക്കും ഉണ്ട്, എന്നാൽ അത് കക്ഷിരാഷ്ട്രീയം ആകുന്നിടത്താണ് അസ്വീകാര്യത. കുറച്ച് കൂടി ഔദാര്യം കൊടുത്താൽ,രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകാമെങ്കിലും, അത് പറയാതിരിക്കുകയാണ് നല്ലത് എന്ന ചിന്ത എന്തുകൊണ്ട് നമ്മൾ വെച്ച് പുലർത്തണം? കേരള സമൂഹം അത്രമാത്രം സങ്കുചിതമായി കക്ഷി രാഷ്ട്രീയം ചിന്തിക്കുന്നത് കൊണ്ടാണോ ? അതോ, രാഷ്ട്രീയം എന്നത് വേറെ ഒരു മേഘലയാണ് അതിലേക്ക് മറ്റ് മേഘലയിൽ ഉള്ളവർ വന്ന് ശ്രദ്ധ നേടുന്നത് രാഷ്ട്രീയം മാത്രം തൊഴിലാക്കി നടക്കുന്നവർ ഇഷ്ടപ്പെടുന്നില്ല എന്നത് കൊണ്ട് അവർ തന്നെ അവരെ അകറ്റി നിർത്തുന്നതൊ ?
നല്ല സാമൂഹ്യ ചിന്തകളിൽ നിന്നാണ് പലരിലും കലയും സാഹിത്യവും വളരുന്നത്. ഇന്നത്തെ പല കലാകാരന്മാരും സാഹിത്യകാരന്മാരും പ്രശസ്തരാകുന്നതിനു മുൻപ് വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിച്ചിരുന്നവർ ആകണം, ഇപ്പോളും ആകും. പ്രശസ്തരായത് കൊണ്ട് മാത്രം, എന്തിന് അവരുടെ രാഷ്ട്രീയ ചിന്തകൾക്കും, പ്രവർത്തനങ്ങൾക്കും അദൃശ്യ വരമ്പുകൾ തീർക്കണം?
കലകാരാൻ രാഷ്ട്രീയ നിലപാടെടുക്കുന്നതിനെ എതിർത്തു കൊണ്ട് ഒരു കലാകാരനായ രാഷ്ട്രീയക്കാരന്റെ നിലപാടിങ്ങനെ " കലാകാരൻ സമൂഹത്തിൻറെ പൊതു സ്വത്താണ്. അവർ കക്ഷി രാഷ്ട്രീയം പറഞ്ഞാൽ, ആ കക്ഷിയിൽ ഉള്ളവർ മാത്രം അവരുടെ കല ആസ്വദിക്കും എന്ന് തീരുമാനിച്ചാൽ എങ്ങിനെ ഇരിക്കും?" എന്നാണ് !! മതവും, ജാതിയും പ്രകടിപ്പിക്കുന്നതിൽ ഒരപാകതയും കാണിക്കാത്ത സമൂഹം, രാഷ്ട്രീയം എന്ന് പറയുമ്പോൾ എന്തിന് അസ്വസ്ഥരാകണം ? മതത്തിനും ജാതിക്കും അതീതമായ ഒരു കലാസ്വാദനം സാദ്ധ്യമാണെങ്കിൽ, കക്ഷി രാഷ്ട്രീയത്തിന് അതീതമായി പറ്റില്ല എന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്? ജാതിയെക്കാളും, മതത്തെക്കാളും ചീഞ്ഞ ദർശനം ആണോ കക്ഷി രാഷ്ട്രീയം ?

Monday, June 22, 2015
ഭാരതീയം
ആവശ്യത്തിനും അനാവശ്യത്തിനും വിവാദങ്ങളിൽ പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാക്കുകൾ ആണ് ഭാരതീയതയും ഹൈന്ദവീകതയും. ഭാരതീയം എന്നാൽ ഹൈന്ദവം ആണെന്ന അബദ്ധ ധാരണയിൽ ആണ്, പല സംരംഭങ്ങളും എതിർക്കപ്പെടുന്നതും, അനുകൂലിക്കപ്പെടുന്നതും. ഭാരതീയമായതിനെ എല്ലാം, ഹൈന്ദവീകതയുമായി കൂട്ടി കുഴച്ച് ഒതുക്കത്തിൽ കിട്ടുന്ന ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ഹൈന്ദവ സംഘടനകളും, അതിന് നേതൃത്വം കൊടുക്കുന്ന സംഘ പരിവാർ ശക്തികളും എന്നും ശ്രമിക്കുന്നുണ്ട്. എന്നാൽ വിവാദങ്ങളിലൂടെ, മറ്റ് മത വാദികളും, മത നിരപേക്ഷ വാദികളും ഒരു പരിധിവരെ അതിനു സഹായകരമായ നിലപാടുകൾ ആണ് കൈക്കൊള്ളുന്നത് എന്ന് കാണാനും കഴിയും. അങ്ങിനെ മറ്റുള്ളവരുടെ ചിലവിൽ ഭാരതീയതയുടെ മൊത്ത വില്പനക്കാർ സംഘ പരിവാർ ശക്തികൾ ആക്കപ്പെടുന്നു. ഭാരതത്തിലെ സംസ്കാരത്തിന്റെ ഭാഗമായതിനെ അതംഗീകരിച്ച്, എല്ലാവരുടെയും സ്വത്താക്കി മാറ്റാനുള്ള ദേശീയത എല്ലാവരും കാണിക്കേണ്ടതാണ്.
യോഗ ശാരീരികവും, മാനസീകവുമായ ആരോഗ്യത്തിനു നല്ല വ്യായാമ മുറ എന്നതിനപ്പുറം, ആത്മീയതയും കൂടി കൂട്ടി വിൽക്കുന്നവരും, അതിലുള്ള ആത്മീയത എന്ന് പറഞ്ഞാൽ അത് ഹൈന്ദവ ആത്മീയത ആണ് എന്ന് പറഞ്ഞ് എതിർക്കുന്നവരും, ഭാരതീയ സംസ്കാരത്തിൻറെ ഭാഗമായുള്ള ഒരു വ്യായാമ മുറയെ ഹൈന്ദവതയിലേക്ക് ചുരുക്കുകയാണ് ചെയ്യുന്നത്. യോഗയിലെ "ഓം" ഉച്ചാരണവും, സൂര്യ നമസ്കാരവും ആദിമകാലത്തെ രീതികൾ പിന്തുടരുന്നു എന്ന് മാത്രമേ കണക്കാക്കേണ്ടതൊള്ളൂ. "ഓം" ഉച്ചാരണം ശരിയായ ശ്വാസനിയന്ത്രണവും, സൂര്യ നമസ്കാരം ഊർജ്ജ സ്രോതസ്സിനെ വണങ്ങുന്നു, അഭിമുഖീകരിക്കുന്നു എന്ന രീതിയിലും കാണേണ്ടതൊള്ളൂ. ഭാരതത്തിന് കിട്ടിയ ഒരു അന്തർദ്ദേശീയ അംഗീകാരത്തിൻറെ ഉടമസ്ഥാവകാശം ബി.ജെ.പി.ക്കും സംഘപരിവാർ ശക്തികൾക്ക് തീറെഴുതി കൊടുക്കുന്നത് പോലെ പുറം തിരിഞ്ഞ് നിന്ന് എതിർത്തപ്പോൾ, സംഘ പരിവാർ ശക്തികൾ അതിനെ വേണ്ട വിധം വിനിയോഗിച്ചു എന്ന് പറയാം.മറ്റുള്ളവയുടെ കൂട്ടത്തിൽ ഉള്ള ഒരു വ്യായാമ മുറയായ യോഗയ്ക്ക് ആഡ്യപരിവേഷം കൊടുക്കുന്നത്, സസ്യാഹാരം മാംസ്യാഹാരത്തെക്കാൾ ആഡ്യം ആണെന്ന് പറയുന്നതിന് പിന്നിലുള്ള രാഷ്ട്രീയം തന്നെ ആണ്.
ഇതുപോലുള്ള പലതും ഹൈന്ദവം എന്ന് പറഞ്ഞ് മാറ്റി നിർത്തുമ്പോൾ, ഒരു സംസ്കാരത്തിൻറെ ഭാഗമാകാൻ വൈമനസ്യം കാണിക്കുകയും, അതിൻറെ അവകാശം ഏതാനും ചിലർക്കായി തീറെഴുതി കൊടുക്കുകയും ആണ് ചെയ്യുന്നത്. ഭാരത സംസ്കാരം ഹൈന്ദവ സംസ്കാരം ആണെന്ന മൂഡ ധാരണ എല്ലാവരും മാറ്റേണ്ടതാണ്.

Wednesday, June 17, 2015
എല്ലാ ജാതി-മത മേലദ്ധ്യക്ഷന്മാരും, ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ രാജകീയം ആയി വീമ്പിളക്കുന്നവർ ആണ്. അവരുടെ വിടുവായത്തത്തിനെല്ലാം മറുപടി/ നിശബ്ദത " മത-ജാതി നിരപേക്ഷമായി" പറയുന്ന diplomatic സ്റ്റൈൽ, "കപട മതനിരപേക്ഷ മലയാളി" മാറ്റാത്തിടത്തോളം ഇതിനെ എല്ലാം ചുമന്നു കൊണ്ട് നടക്കാൻ ആൾക്കാരും ഉണ്ടാകും.
കള്ളം പറയുന്ന പരസ്യങ്ങൾ
സമീപകാലത്തെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻടെർഡും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും ഗുണനിലവാര നിയന്ത്രണ രംഗത്ത് നടത്താൻ ഉദ്ദേശിക്കുന്ന ഗുണപരമായ മാറ്റങ്ങൾ സർവ്വാത്മനാ സ്വാഗതം ചെയ്യേണ്ടതുണ്ട്.
തങ്ങളുടെ ഉത്‌പന്നമോ സേവനമോ ആശയമോ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഉള്ള ഉപാധി ആയിട്ടാണ് പരസ്യം എന്ന ആശയം ഉയർന്ന് വന്നത്. എന്താണോ നൽകുന്നത് അതിൻറെ ഗുണനിലവാരം വ്യക്തമായി മനസ്സിലാകുന്നവിധം ( വേണമെങ്കിൽ ആകർഷണമാം വിധം ) ഉൾപ്പെടുത്താം എന്നല്ലാതെ, ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതോ, തെളിയിച്ചതിന് തെളിവ് ഇല്ലാത്തതോ ഒന്നും തന്നെ പരസ്യത്തിൽ ഉൾപ്പെടുത്താൻ പാടുള്ളതല്ല.
പരസ്യത്തിനു ചിലവാക്കുന്ന ഓരോ രൂപയും ഉത്പന്നത്തിന്റെ/ സേവനത്തിൻറെ വിലയിൽ കൂട്ടിയിട്ടുകൊണ്ടാണ് ഓരോന്നും വിൽക്കപ്പെടുന്നത് എന്നിരിക്കെ നമ്മൾ കണ്ടാലും ഇല്ലെങ്കിലും ആ അധിക ബാദ്ധ്യത ഉപഭോക്താവിൻറെ കീശയിൽ നിന്ന് പോയ്ക്കൊണ്ടേ ഇരിക്കുന്നു. നമ്മൾ വാങ്ങുമ്മ ഓരോ ഉല്പന്നത്തിനും/ സേവനത്തിനും സർക്കാർ ഖജനാവിലേക്ക് നികുതിയും അടക്കുന്നുണ്ട്. ഇതെല്ലാം ഇരിക്കെ, ഈ പരസ്യങ്ങളുടെ മുകളിൽ എന്തെങ്കിലും നിയന്ത്രണം ഗുണനിലവാര നിയന്ത്രണ സ്ഥാപനങ്ങൾ വെച്ചുപുലർത്തുന്നുണ്ടായിരുന്നോ എന്നത് സംശയം ആണ്.
നമ്മുടെ ഓരോ നിമിഷവും ഒന്നല്ലെങ്കിൽ മറ്റൊരു പരസ്യത്തിലൂടെ നമ്മൾ വഞ്ചിക്കപ്പെടുകയാണ് എന്ന ദയനീയ സത്യം നമ്മൾ മനസ്സിലാക്കുന്നുണ്ടോ? ഭക്ഷണ സാധനങ്ങൾ തുടങ്ങി, വാഹനങ്ങൾ, സ്വർണ്ണം , ഇൻഷുറൻസ്, പേസ്റ്റ്, സോപ്പ്, ബ്രഷ്, എന്തിന് കക്കൂസ് കഴുകുന്ന പാനീയത്തിന് പോലും നേരും നെറിവും ഇല്ലാത്ത പരസ്യങ്ങൾ നമ്മളുടെ ഓരോ തീരുമാനത്തെയും സ്വാധീനിക്കുന്നു. സ്വർണ്ണത്തിൻറെ പരിശുദ്ധി 916 ആണെന്നിരിക്കെ, ഓരോ ജ്വല്ലറിയും തങ്ങളുടെ സ്വർണ്ണം മാത്രമാണ് പരിശുദ്ധം എന്നതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? ആരും ശുദ്ധമായത് തരുന്നില്ല എന്നത് തന്നെ അല്ലെ? എനർജി ബൂസ്റ്ററുകൾ, ആരോഗ്യത്തിന് ഹാനികരം അല്ലാതെ അത് ചെയ്യുന്നു എന്നതിന് എന്ത് ശാസ്ത്രീയ തെളിവുകൾ ആണുള്ളത് ? ഭക്ഷണ സാധനങ്ങളുടെ ലേബലിൽ ഉപഭോക്താവിന് മനസ്സിലാകുന്ന രീതിയിൽ എന്തെല്ലാം വിവരങ്ങൾ കൊടുക്കുന്നുണ്ട്? ഇൻഷുറൻസ് പരസ്യങ്ങൾക്ക് പിന്നാലെ കൊടുക്കുന്ന ആർക്കും മനസ്സിലാകാത്ത വാചകങ്ങൾ പരസ്യത്തിൽ പറഞ്ഞതെല്ലാം സത്യമല്ല എന്നെങ്കിലും പറയുന്നുണ്ട്.
പരസ്യത്തിൽ അഭിനയിക്കുന്നവർക്കും അവർ പറയുന്നതിൻറെ ഉത്തരവാദിത്തവും ഉണ്ട്. നേരത്തെ പറഞ്ഞത് പോലെ, പരസ്യത്തിനു ചിലവാക്കുന്ന ഓരോ രൂപയും ഉത്പന്നത്തിന്റെ/ സേവനത്തിൻറെ വിലയിൽ കൂട്ടിയിട്ടുകൊണ്ടാണ് ഓരോന്നും വിൽക്കപ്പെടുന്നത്. അങ്ങിനെ ആകുമ്പോൾ അവർക്ക് കിട്ടുന്ന ഓരോ രൂപയും നമ്മൾ കൊടുക്കുന്നു എന്നർത്ഥം. അവർ വിൽക്കുന്നത് ഉല്പന്നത്തോടൊപ്പം, അവരുടെ പൊതു സ്വീകാര്യതയും കൂടി ആണ്.
വിപണിയിൽ എത്തിക്കുന്ന ഓരോ ഉല്പന്നത്തിനും ഗുണനിലവാരം ഉറപ്പ് വരുത്താനും, പരസ്യത്തിലൂടെ സത്യമായ വിവരങ്ങൾ മാത്രം നൽകാനും ഉത്തരവാദിത്തം നിർമ്മാതാവിനും, ശക്തമായ ഗുണനിലവാര പരിശോധന നടത്താനുള്ള ഉത്തരവാദിത്തം സർക്കാർ സംവിധാനങ്ങൾക്കും ഉണ്ട്

Tuesday, June 16, 2015
അരുവിക്കര തിരഞ്ഞെടുപ്പ് ഫലം ഭരണത്തിലോ, കേരള രാഷ്ട്രീയത്തിലോ, അരുവിക്കരയിൽ തന്നെയോ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കാൻ പോകുന്നില്ല എങ്കിലും, ഒരു തിരഞ്ഞെടുപ്പ് മാമാങ്കം കൂടി തകർത്ത് അരങ്ങേറുകയാണ്. ഏത് അരാഷ്ട്രീയ വാദിയും കക്ഷിരാഷ്ട്രീയം പറയുന്ന ഈയൊരു മുഹൂർത്തത്തിൽ, പക്ഷം ചേരാതെ ഒരു വിലയിരുത്തൽ മലയാളിക്ക് പറ്റുമോ എന്നത് സംശയം ആണ്. അത് ഇതിലും കാണുന്നു എങ്കിൽ, അത് ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരൻ ആയതുകൊണ്ട് മാത്രം ആകും എന്ന് പറഞ്ഞുകൊള്ളട്ടെ.
സർക്കാരിൻറെ കാലാവധി തീരാൻ ഒരു വർഷം മാത്രമേ ഒള്ളൂ എങ്കിലും, ഭരണപരമായ "സ്തംഭനം" ഒഴിവാക്കാൻ വേണ്ടി ഇങ്ങനെ ഒരെണ്ണം നടത്തിയേ അടങ്ങൂ. ഇത് അങ്ങ് കഴിയാൻ വേണ്ടി കാത്തിരിക്കുകയാണ്, ഈ "സ്തംഭനം" മാറ്റി ഒന്ന് ഇളക്കാൻ. കേരളത്തെ മൊത്തത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തീരുമാനിക്കേണ്ട നിയമ സഭാ സമ്മേളനം വെട്ടിച്ചുരുക്കി, ഗോദയിലേക്കിറങ്ങാൻ ഭരണപക്ഷവും പ്രതിപക്ഷവ്വും ഒറ്റക്കെട്ട്! നിയമസഭയിൽ ഇരുന്നാൽ ചോദ്യങ്ങൾ , ഉത്തരങ്ങൾ, പിടിവലി, കടി, പീഡനം അങ്ങിനെ എന്തെല്ലാം കാര്യങ്ങൾ നോക്കണം. അപ്പോൾ ഭേദം അരുവിക്കരയിലെ കാറ്റ് തന്നെ നല്ലത്.
രാഷ്ട്രീയത്തിൽ ഇറങ്ങാൻ പാരമ്പര്യമാണോ, പ്രവർത്തി പരിജയമാണോ, കഴിവാണോ, പ്രയമാണോ പരിഗണിക്കേണ്ടത് എന്നുള്ള ചോദ്യങ്ങൾക്കെല്ലാം അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന പതിവ് ശൈലിയിൽ മറുപടി കൊടുത്ത് ഭരണപക്ഷം അടവ് പയറ്റുമ്പോൾ, അഴിമതിയിലും കെടുകാര്യസ്ഥതയിലും ചരിത്രം സൃഷ്ടിച്ച ഈ സർക്കാരിന് വേണ്ടി വോട്ട് ചോദിയ്ക്കാൻ ഒരു ഉളുപ്പും ഇല്ലാതെ തീപ്പൊരി പ്രസംഗവുമായി അല്പസംസാരി, ആദർശധീരൻ എ.കെ.ആന്റണി തന്നെ ആദ്യം ഇറങ്ങി, എവിടെ എങ്കിലും കുറച്ചെങ്കിലും നാണം ബാക്കി ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ്കാർക്ക് കൂടി നാണം ഇല്ലാതാക്കി, തകർത്താടാൻ ആവേശം പകർന്നു. ദോശയ്ക്ക് ചമ്മന്തി എന്ന പോലെ ഉമ്മൻ-ചെന്നിത്തല സംഘം കള്ളന്മാരെ എല്ലാവരെയും പരിശുദ്ധൻമാരാക്കി രംഗം കൊഴുപ്പിച്ചു. എവിടെയെല്ലാമോ പൊട്ടിക്കാൻ വെച്ചിരുന്ന ബോംബ് നനഞ്ഞ് ചീറ്റിക്കാൻ പോലുമാകാതെ പി.സി.അണ്ണൻ എന്തോപോയ അണ്ണാനെ പോലെ ഇരിക്കുന്നു.
കഴിഞ്ഞ നാല് വർഷം ഭരണം ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നത് പോലെ തന്നെ പ്രസക്തം ആണ്, പ്രതിപക്ഷം ഉണ്ടായിരുന്നോ എന്ന ചോദ്യവും. തലനാരിഴയുടെ ഭൂരിപക്ഷവും ആയി കയറിയ ഭരണത്തെ, ഇത്രയധികം അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ട് പോലും ഒന്ന് ശരിക്കും പിടിച്ച് കുലുക്കാൻ പോലും ആകാതെ നിർജ്ജീവം ആയിരുന്നില്ലേ പ്രതിപക്ഷം? സ്വന്തം തട്ടകത്തിലെ കേമന്മാരെ ഒതുക്കാൻ ഉള്ള ബദ്ധപ്പാടിൽ പലവിഷയങ്ങളിലും കാര്യക്ഷമമായി ഇടപെടാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. പാർട്ടിയുടെയും, അഞ്ച് വർഷം കഴിഞ്ഞ് കനിഞ്ഞ് കിട്ടുന്ന അധികാരത്തിന്റെയും നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കാൻ ഉള്ള കുതികാൽ വെട്ടലും, പിടിച്ചടക്കലും ആയിരുന്നു പ്രധാനമായും നടക്കുന്നത്. ജനകീയ നേതാക്കളെ കാര്യക്ഷമമായ് ഉൾകൊള്ളാൻ ശ്രമിക്കുന്നതിനു പകരം, അണികൾ ചോരുന്നതറിയാതെ, പാർട്ടിയുടെ ചട്ടക്കൂട് എന്ന ഉമ്മാച്ചി കാണിച്ച് കൂച്ച് വിലങ്ങിട്ട് നിർത്തുന്ന നേതാവിനെ തന്നെ വേണം ഇന്നും തിരഞ്ഞെടുപ്പിനെ നേരിടാൻ എന്നത് പാപ്പരത്തം ആണ്. ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥിയെ നിർത്തി "മതനിരപേക്ഷത" പയറ്റുന്ന ഈ പ്രായോഗിക രാഷ്ട്രീയം ഇടത്പക്ഷ രാഷ്ട്രീയത്തിന് ചേർന്നത് തന്നെ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഭാരതീയ ജനതാ പാർട്ടിയാണോ അതോ രാജഗോപാൽ ആണോ മത്സരിക്കുന്നത് എന്ന് ചോദിച്ചാൽ രാജഗോപാൽ എന്ന വ്യക്തിയാണ് എന്ന് തന്നെ ആണ് ഇത്തവണത്തെ ഉത്തരം. പാർട്ടിയുടെ പിന്തുണ ഇല്ലാതെ മത്സരിച്ചിരുന്നു എങ്കിൽ പണ്ടേ ജയിക്കുമായിരുന്ന അദ്ദേഹത്തെ ഇനിയും ഒരു പരീക്ഷണത്തിന് നിർത്തണമായിരുന്നോ? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോഡിക്ക് വേണ്ടി വോട്ട് ചോദിച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളത് എന്നതുകൊണ്ട്, വലിയ അത്ഭുതങ്ങൾ ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല.
എണ്ണം പറഞ്ഞ് ഊറ്റം കൊള്ളുന്ന മതമേലദ്ധ്യക്ഷന്മാരും ജാതി നേതാക്കളും ഒരു പരിധിയിൽ അധികം പരിഗണിക്കപ്പെടുമ്പോൾ, ഒളിഞ്ഞും തെളിഞ്ഞും മനസ്സിൽ ജാതിയും, മതവും. കക്ഷി രാഷ്ട്രീയവും സൂക്ഷിക്കുന്ന ഒരു സമൂഹം കാര്യക്ഷമമായി അവരുടെ അവകാശം എത്രമാത്രം വിനിയോഗിക്കും എന്ന് അറിയില്ല.
ഈ മഹാമേള കഴിഞ്ഞാൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വരികയായി. എല്ലാം കൊണ്ടും കോള് തന്നെ സമ്മതിദായകാ!!! ആഞ്ഞ് തന്നെ കുത്തണം ഓരോ കുത്തും !!!

Monday, June 1, 2015
രാജ്യത്തിൻറെ പല ഭാഗങ്ങളിലും അത്യുഷ്ണം കാരണം മനുഷ്യൻ വെന്ത് മരിക്കുന്നു. ഇങ്ങനെ ഒരു സാഹചര്യത്തെ disaster management ലെവലിൽ സർക്കാർ സംവിധാനം കണ്ടിരുന്നെങ്കിൽ ഇത്രമാത്രം മരണങ്ങൾ സംഭവിക്കില്ല എന്നത് ഒരു യാഥാർത്ഥ്യം ആണ്. ഒരു സ്വാഭാവിക പ്രകൃതി വൈപരീത്യം എന്ന രീതിയിൽ കണ്ട്, അലസമട്ടിൽ മാത്രമാണ് ഇങ്ങനെ ഒരു സാഹചര്യത്തെ കൈകാര്യം ചെയ്തത് എന്നത് ദിവസം പ്രതി വരുന്ന മരണ വിവര കണക്കുകൾ സക്ഷിപ്പെടുത്തുന്നു.
ഇങ്ങനെ ഒരു സാഹചര്യം എല്ലാ വർഷവും നേരിടുന്ന രാജ്യങ്ങൾ, ഉദാഹരണത്തിന് ഗൾഫ് നാടുകൾ, കൈക്കൊള്ളുന്ന മുൻകരുതലുകളും , ജോലി സ്ഥലത്തെ സമയ ക്രമങ്ങളും, നിയമങ്ങളും കണ്ട് മനസ്സിലാക്കാൻ എങ്കിലും ശ്രമിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമായിരുന്നു. സർക്കാർ സംവിധാനങ്ങൾ ഇടപെടേണ്ട അവസരങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി, ആവശ്യമായ സംമൂഹിക സുരക്ഷിത മാർഗ്ഗങ്ങൾ പ്രാവർത്തികമാക്കിയാൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയൂ.
അന്നന്നത്തെ അന്നത്തിന് വേണ്ടി ജോലിക്ക് പോകുന്നവൻ, അന്നം തേടിയിറങ്ങുന്നവൻ വരണ്ട തൊണ്ടയുമായി പിടഞ്ഞു മരിക്കുന്ന ഇന്ത്യയും INCREDIBLE INDIA തന്നെ ആണ്. ലോകം മുഴുവൻ നടന്ന് രാജ്യത്തിൻറെ മുന്നേറ്റവും, അഭിമാനവും ഘോര ഘോരം പ്രഘോഷിക്കുന്നവർ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ് - മനുഷ്യ ജീവന് വില കൊടുക്കാതെയുള്ള ഒരു മുന്നേറ്റങ്ങളും മുന്നേറ്റങ്ങൾ ആകില്ല.

Subscribe to:
Comments (Atom)