ആവശ്യത്തിനും അനാവശ്യത്തിനും വിവാദങ്ങളിൽ പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാക്കുകൾ ആണ് ഭാരതീയതയും ഹൈന്ദവീകതയും. ഭാരതീയം എന്നാൽ ഹൈന്ദവം ആണെന്ന അബദ്ധ ധാരണയിൽ ആണ്, പല സംരംഭങ്ങളും എതിർക്കപ്പെടുന്നതും, അനുകൂലിക്കപ്പെടുന്നതും. ഭാരതീയമായതിനെ എല്ലാം, ഹൈന്ദവീകതയുമായി കൂട്ടി കുഴച്ച് ഒതുക്കത്തിൽ കിട്ടുന്ന ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ഹൈന്ദവ സംഘടനകളും, അതിന് നേതൃത്വം കൊടുക്കുന്ന സംഘ പരിവാർ ശക്തികളും എന്നും ശ്രമിക്കുന്നുണ്ട്. എന്നാൽ വിവാദങ്ങളിലൂടെ, മറ്റ് മത വാദികളും, മത നിരപേക്ഷ വാദികളും ഒരു പരിധിവരെ അതിനു സഹായകരമായ നിലപാടുകൾ ആണ് കൈക്കൊള്ളുന്നത് എന്ന് കാണാനും കഴിയും. അങ്ങിനെ മറ്റുള്ളവരുടെ ചിലവിൽ ഭാരതീയതയുടെ മൊത്ത വില്പനക്കാർ സംഘ പരിവാർ ശക്തികൾ ആക്കപ്പെടുന്നു. ഭാരതത്തിലെ സംസ്കാരത്തിന്റെ ഭാഗമായതിനെ അതംഗീകരിച്ച്, എല്ലാവരുടെയും സ്വത്താക്കി മാറ്റാനുള്ള ദേശീയത എല്ലാവരും കാണിക്കേണ്ടതാണ്.
യോഗ ശാരീരികവും, മാനസീകവുമായ ആരോഗ്യത്തിനു നല്ല വ്യായാമ മുറ എന്നതിനപ്പുറം, ആത്മീയതയും കൂടി കൂട്ടി വിൽക്കുന്നവരും, അതിലുള്ള ആത്മീയത എന്ന് പറഞ്ഞാൽ അത് ഹൈന്ദവ ആത്മീയത ആണ് എന്ന് പറഞ്ഞ് എതിർക്കുന്നവരും, ഭാരതീയ സംസ്കാരത്തിൻറെ ഭാഗമായുള്ള ഒരു വ്യായാമ മുറയെ ഹൈന്ദവതയിലേക്ക് ചുരുക്കുകയാണ് ചെയ്യുന്നത്. യോഗയിലെ "ഓം" ഉച്ചാരണവും, സൂര്യ നമസ്കാരവും ആദിമകാലത്തെ രീതികൾ പിന്തുടരുന്നു എന്ന് മാത്രമേ കണക്കാക്കേണ്ടതൊള്ളൂ. "ഓം" ഉച്ചാരണം ശരിയായ ശ്വാസനിയന്ത്രണവും, സൂര്യ നമസ്കാരം ഊർജ്ജ സ്രോതസ്സിനെ വണങ്ങുന്നു, അഭിമുഖീകരിക്കുന്നു എന്ന രീതിയിലും കാണേണ്ടതൊള്ളൂ. ഭാരതത്തിന് കിട്ടിയ ഒരു അന്തർദ്ദേശീയ അംഗീകാരത്തിൻറെ ഉടമസ്ഥാവകാശം ബി.ജെ.പി.ക്കും സംഘപരിവാർ ശക്തികൾക്ക് തീറെഴുതി കൊടുക്കുന്നത് പോലെ പുറം തിരിഞ്ഞ് നിന്ന് എതിർത്തപ്പോൾ, സംഘ പരിവാർ ശക്തികൾ അതിനെ വേണ്ട വിധം വിനിയോഗിച്ചു എന്ന് പറയാം.മറ്റുള്ളവയുടെ കൂട്ടത്തിൽ ഉള്ള ഒരു വ്യായാമ മുറയായ യോഗയ്ക്ക് ആഡ്യപരിവേഷം കൊടുക്കുന്നത്, സസ്യാഹാരം മാംസ്യാഹാരത്തെക്കാൾ ആഡ്യം ആണെന്ന് പറയുന്നതിന് പിന്നിലുള്ള രാഷ്ട്രീയം തന്നെ ആണ്.
ഇതുപോലുള്ള പലതും ഹൈന്ദവം എന്ന് പറഞ്ഞ് മാറ്റി നിർത്തുമ്പോൾ, ഒരു സംസ്കാരത്തിൻറെ ഭാഗമാകാൻ വൈമനസ്യം കാണിക്കുകയും, അതിൻറെ അവകാശം ഏതാനും ചിലർക്കായി തീറെഴുതി കൊടുക്കുകയും ആണ് ചെയ്യുന്നത്. ഭാരത സംസ്കാരം ഹൈന്ദവ സംസ്കാരം ആണെന്ന മൂഡ ധാരണ എല്ലാവരും മാറ്റേണ്ടതാണ്.

No comments:
Post a Comment