ഉണ്ടോ നിങ്ങൾ തൻ ശേഖരത്തിൽ
ഒത്തു വരുന്നൊരു വേഷം തന്നീടുവാൻ
നിങ്ങൾക്ക് ചേരുന്നതെൻ ശേഖരത്തിലുണ്ടാകാം
കൗമാരത്തിൽ അണിഞ്ഞൊരു "ഗുരുത്തം കെട്ടവനാകാം"
ആസ്വാദകർക്കിഷ്ടമാകില്ലെങ്കിലും കെട്ടിയാടുവാനുത്തമം
യൗവ്വനം തന്നൊരു "നിഷേധി"യുണ്ടെൻ കയ്യിൽ
തലയിൽ കെട്ടി നടക്കാൻ കെങ്കേമം
വിവാഹ പ്രായത്തിലണിയാൻ "നല്ല പയ്യനു"ണ്ടെൻ കയ്യിൽ
കളം മാറ്റി ചവിട്ടുവാൻ എളുപ്പമാണ്
എന്നും ഗുണം ചെയ്യും "സത്യസന്ധനു"ണ്ടോ കയ്യിൽ ?
നല്ല പരിശീലനം വേണം ഫലിപ്പിച്ചീടുവാൻ എന്ന് കേട്ടിട്ടുണ്ട്
"കർമ്മശേഷി"യുണ്ടെൻ കയ്യിൽ
കലക്കും തൊഴിലിലും ജീവിതത്തിലും !
"സ്നേഹനിധി"യുണ്ടോ കയ്യിൽ,
സ്നേഹിച്ചിടാതെ, സ്നേഹിക്കാത്തവരെയും
സ്നേഹിക്കുന്നവരെയും "സ്നേഹിക്കുവാൻ"?
"ആത്മയോഗി" വേണമെനിക്ക്, സ്വയം സന്തോഷിക്കുവാനും
ദുഃഖങ്ങളിൽ പോലും പുഞ്ചിരി തൂകുവാനും
"അഹങ്കാരി"യും "ധിക്കാരി"യും ഗുണം ചെയ്യില്ലെങ്കിലും
അറിയാതെ തന്നെ ആടേണ്ടി വരും, കരുതിക്കൊള്ളൂ !
കൂട്ടി വയ്ക്കാം, പങ്കിടാം
പിന്നെ തങ്ങളിൽ തങ്ങളിൽ അലിച്ചു ചേർക്കാം
കൂടെ കൊണ്ടുപോകാം
സ്വത്വത്തിനൊപ്പം അലിഞ്ഞു ചേർന്നില്ലാതാകാൻ
ശേഷിക്കുന്നത് ശിലാഫലകത്തിൽ പകർത്തിടാനും !

No comments:
Post a Comment