പടിഞ്ഞാറു മലനിരകളിലേക്ക് സൂര്യൻ ചരിഞ്ഞു തുടങ്ങി. മേടമാസത്തിലെ ചൂട് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു.
" ഞാനൊന്നു മയങ്ങി പോയി, നേരം പോയതറിഞ്ഞില്ല. സാരമില്ല, ഇരുട്ടാൻ ഇനിയും വൈകും. മോള് വേഗം വാ.. "
അമ്മു അപ്പൂപ്പന്റെ കൈ മുറുകെ പിടിച്ചു..
" മോള് ആ ടോർച്ചു കൂടി എടുത്തോ. അപ്പൂപ്പന് കുറച്ചു മുറുക്കാനും."
അമ്മു ഓടിപോയി അതെല്ലാം എടുത്തുകൊണ്ടു വന്നു..
അവർ മെല്ലെ പുറത്തേക്കിറങ്ങി.
" മോൾക്ക് ഓർമ്മയുണ്ടോ എവിടെയാ അപ്പൂപ്പൻ താടി ഉണ്ടാവുക എന്ന് ? "
" ഉഊം.. ഓർമ്മയുണ്ട്" അമ്മുവിന്റെ മറുപടി കിട്ടിയെങ്കിലും, അപ്പൂപ്പൻ പറഞ്ഞു.
"സർപ്പക്കാവിനപ്പുറം കാണും. സന്ധ്യയ്ക്ക് മുൻപ് അവിടെനിന്നും പോരണം"
അമ്മു അപ്പൂപ്പൻറെ വലതു കൈ മുറുകെ പിടിച്ചു തന്നെ നടന്നു.
ഒരു വാര അകലെയുള്ള കുന്നിറങ്ങി ചെന്നാൽ സർപ്പക്കാവാണ്.
" മോള് കുട്ടിയായിരുന്നപ്പോൾ, അപ്പൂപ്പൻ തോളിൽ വച്ച് കൊണ്ടുപോകുമായിരുന്നു. മോൾക്ക് ഒരുപാടു ഇഷ്ടമായിരുന്നു അപ്പൂപ്പൻ താടി. കുന്നിക്കുരുവും .."
" ഉഊം " അമ്മു മൂളി.
നടന്നു നടന്നു അവർ കുന്നിൻ മുകളിൽ എത്തി. അപ്പൂപ്പൻ കിതപ്പ് മാറ്റാൻ ഒന്നിരുന്നു. എന്നിട്ട് മുറുക്കാൻ എടുത്തു വയിലിട്ടു. അമ്മു അപ്പൂപ്പനോടു ചേർന്ന് നിന്നു.
"ആ വഴിയാണ് മോൾ സ്കൂളിൽ പോയിരുന്നത്" കുന്നിനു തെക്കുവശത്ത് കൂടി വളഞ്ഞു തിരിഞ്ഞു കിടക്കുന്ന വഴി ചൂണ്ടി കാണിച്ചിട്ട് അപ്പൂപ്പൻ പറഞ്ഞു.
"വൈകിക്കേണ്ട നമുക്ക് ഇരുട്ടുന്നതിനു മുൻപ് തിരിച്ചു പോരണം" അപ്പൂപ്പൻ എഴുന്നേറ്റു.. അമ്മു അപ്പൂപ്പനെ താങ്ങി. മെല്ലെ നടന്നു അവർ സർപ്പക്കാവെത്തി. അമ്മു അപ്പൂപ്പൻറെ കരം മുറുകെ പിടിച്ചു..
" അമ്മുവിന് പേടിയാകുന്നു.."
" പേടിക്കേണ്ട മോളെ, ഒന്നു പ്രാർത്ഥിച്ചോളു"
" പ്രാർത്ഥിക്കുന്നത് എങ്ങിനെയെന്ന് ഞാൻ മറന്നു പോയി അപ്പൂപ്പാ"
" സാരമില്ല, അപ്പൂപ്പൻ പ്രാർത്ഥിക്കാം .. മോള് അപ്പൂപ്പൻറെ കൈ പിടിച്ചു നിന്നോളു" അപ്പൂപ്പൻ മനസ്സുരുകി പ്രാർത്ഥിച്ചു ..
" എനിക്ക് പേടിയാകുന്നപ്പൂപ്പാ, നമുക്ക് പോകാം"
" പേടിക്കേണ്ട മോളെ ഞാനില്ലേ കൂടെ.. അപ്പൂപ്പൻ താടി പിടിക്കേണ്ടേ ?"
" വേണ്ട.. എനിക്കമ്മയെ കാണണം..നമുക്കു പോകാം. എനിക്ക് പേടിയാകുന്നു "
" ശരി നമുക്ക് പോകാം.. നടക്കു " അമ്മു വേഗം തിരിഞ്ഞു നടക്കാൻ തുടങ്ങി.
" മോളെ പതിയെ. അപ്പൂപ്പനും വരുന്നു" അമ്മു കൈ വിട്ടുകൊണ്ട് ഓടി....ആരോ പിന്നാലെ വരുന്നതു പോലെ..ഓടി ഓടി കിതച്ചു..വേഗം ഓടി വീട്ടിൽ കയറി..അമ്മു തൻറെ പഴയ പെട്ടി തുറന്നു..അതിലെ ദാവണി എടുത്തു ചുറ്റി..ദാവണിക്കു താഴെ വച്ചിരുന്ന ഒരു ചെപ്പ് അമ്മു കണ്ടു.. അതെടുത്തു തുറന്നു..കുന്നിക്കുരു മുഴുവനും താഴെ വീണു..അപ്പൂപ്പൻ പുറകിൽ നിന്നു ചിരിക്കുന്നു..അമ്മുവും ചിരിച്ചു..
" മോളെ... സന്ധ്യ ആയി...എഴുന്നേൽക്കു" തലവഴി മൂടിയ പുതപ്പു മാറ്റി അമ്മ തട്ടി വിളിച്ചു.." എന്തൊരു ഉറക്കമാണിത് .. പനി കുറവുണ്ടോ.? നന്നായി വിയർത്തിട്ടുണ്ടല്ലോ "
അമ്മു കണ്ണു തുറന്നു..." അപ്പൂപ്പൻ .. " അമ്മു ചുറ്റും കണ്ണോടിച്ചു..
" അപ്പൂപ്പനോ? .. മോള് സ്വപ്നം കണ്ടോ ? നല്ല പനിയുണ്ടായിരുന്നില്ലേ .. അതിൻറെയാകും...എന്നാലും പത്തു വർഷം മുൻപ് മരിച്ചു പോയ അപ്പൂപ്പനെ തന്നെ കണ്ടല്ലോ.." അമ്മ ചിരിച്ചു..സ്നേഹത്തോടെ തലോടി..
അമ്മു ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു...
അമ്മു കണ്ണടച്ച് തന്നെ കിടന്നു. പുതപ്പു വലിച്ചു തലവഴി പുതച്ചു. അവൾക്കു തണുക്കുന്നുണ്ട്. എന്തൊക്കെയോ സ്വപ്‌നങ്ങൾ, തേനീച്ച കൂട് കൂട്ടിയത് പോലെ. അനക്കിയാൽ എല്ലാം കൂടി മൂളി അസ്വസ്ഥത ഉണ്ടാക്കും. ഉറക്കം കണ്ണുകളെ വീണ്ടും തലോടി. ഇപ്പോൾ അമ്മുവിനു കാണാം. പച്ച പാവാടയും വെള്ള ഷർട്ടും ധരിച്ചു പുസ്തകക്കെട്ടും എളിയിൽ വച്ച് ഒറ്റയ്ക്ക് നടന്നു പോകുന്ന ആ കൊച്ചു കുട്ടിയെ. അമ്മു വീണ്ടും സൂക്ഷ്മമായി നോക്കി. കുട്ടി വലുതാകുന്നു, ദാവണി ചുറ്റുന്നു. തീവണ്ടി മൂളി പായുന്നു. ഇപ്പോൾ അവൾക്കു ചുറ്റും കുറെ പേർ. എല്ലാവരും ചിരിക്കുന്നു. കളിക്കുന്നു. കൊഞ്ചി കുഴയുന്നു. അമ്മു ഇപ്പോൾ ചിരിക്കുന്നുണ്ടോ? ഉണ്ട്. ആരൊക്കെയോ അവളെ എടുത്തു പോക്കുന്നു. ഒരു കണ്ണാടിയുടെ മുന്നിലുടെ കടന്നു പോയപ്പോൾ, ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ചുണ്ടിൽ ചായം ഉണ്ടല്ലോ. ദാവണി അല്ലല്ലോ, ജീൻസും ടീ ഷർട്ടും !! തൻറെ അരികിൽ നിഴലായി നിൽക്കുന്ന അവനാരാണ് ? ഇല്ല, അവനെ തൊടാൻ കഴിയുന്നില്ല. എവിടെയോ കണ്ടു മറന്ന മുഖം. ഇതവനല്ലേ? അതെ അവൻ തന്നെ. കൈ എത്തിച്ചു നോക്കി. അവനും കൈനീട്ടുന്നുണ്ടല്ലോ. കൈകൾ തൊട്ടുവോ? അറിയില്ല. അയ്യോ, ആ കൈകൾ അകന്നു പോകുന്നല്ലോ. കൈകൾ എത്ര നീട്ടിയിട്ടും എത്തുന്നില്ലല്ലോ. അവൻ മാഞ്ഞു പോകുന്നതെന്താണ് ? കാല് ചലിപ്പിക്കാൻ നോക്കി. ഇല്ല അനങ്ങുന്നില്ല. ആഞ്ഞു വലിച്ചു മുന്നിലേക്കെടുത്ത് വച്ചു . അയ്യോ, എങ്ങോട്ടാണ് ഇത്ര താഴ്ചയിലേക്ക് പോകുന്നത്?
"അയ്യോ, ആരെങ്കിലും എന്നെ ഒന്നു പിടിക്കു...അമ്മേ" അമ്മ മാറി നിന്ന് ഉച്ചത്തിൽ കരയുകയാണല്ലോ
" അച്ഛാ"...അയ്യോ, അച്ഛനെ കാണുന്നില്ലല്ലോ..
"ഏട്ടാ..എന്നെ രക്ഷിക്കു" ഏട്ടൻ എന്താ എന്നെ രക്ഷിക്കാത്തത് ..ഏട്ടൻ ഇതൊന്നും കാണുന്നില്ലേ? അമ്മയുടെ കരച്ചിൽ കാണുന്നില്ലേ?
"അയ്യോ ... ആരെങ്കിലും എന്നെ ഒന്ന് രക്ഷിക്കു.."..ഹോ..ആശ്വാസം.. ഒരു പിടുത്തം കിട്ടി..മെലിഞ്ഞു, തളർന്ന ഒരു വള്ളി..അമ്മു അതിൽ മുറുകെ പിടിച്ചു

"മോളെ അമ്മൂ" അമ്മു ഞെട്ടി ഉണർന്നു.. അപ്പൂപ്പൻ അരികിൽ ഇരിക്കുന്നു, ആ ശുഷ്ക്കിച്ച കയ്യിൽ അമ്മു മുറുകെ പിടിച്ചിരിക്കുകയാണ്..
"നീയല്ലേ പറഞ്ഞത് അപ്പൂപ്പൻ താടി പിടിക്കാൻ പോകണം എന്ന്?", ശോഷിച്ച ശരീരം നേരെ നിർത്താൻ പാടുപെട്ടുകൊണ്ട് അപ്പൂപ്പൻ ചോദിച്ചു.
ഉറക്കച്ചടവോടെ അമ്മു എഴുന്നേറ്റു ഇരുന്നു. എന്നാലും, അപ്പൂപ്പൻ താടിയെന്നു കേട്ടപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി." ഞാനൊന്നു മയങ്ങി പോയി, നേരം പോയതറിഞ്ഞില്ല. സാരമില്ല, ഇരുട്ടാൻ ഇനിയും വൈകും. മോള് വേഗം വാ.. "
അമ്മു അപ്പൂപ്പന്റെ കൈ മുറുകെ പിടിച്ചു..
" മോള് ആ ടോർച്ചു കൂടി എടുത്തോ. അപ്പൂപ്പന് കുറച്ചു മുറുക്കാനും."
അമ്മു ഓടിപോയി അതെല്ലാം എടുത്തുകൊണ്ടു വന്നു..
അവർ മെല്ലെ പുറത്തേക്കിറങ്ങി.
" മോൾക്ക് ഓർമ്മയുണ്ടോ എവിടെയാ അപ്പൂപ്പൻ താടി ഉണ്ടാവുക എന്ന് ? "
" ഉഊം.. ഓർമ്മയുണ്ട്" അമ്മുവിന്റെ മറുപടി കിട്ടിയെങ്കിലും, അപ്പൂപ്പൻ പറഞ്ഞു.
"സർപ്പക്കാവിനപ്പുറം കാണും. സന്ധ്യയ്ക്ക് മുൻപ് അവിടെനിന്നും പോരണം"
അമ്മു അപ്പൂപ്പൻറെ വലതു കൈ മുറുകെ പിടിച്ചു തന്നെ നടന്നു.
ഒരു വാര അകലെയുള്ള കുന്നിറങ്ങി ചെന്നാൽ സർപ്പക്കാവാണ്.
" മോള് കുട്ടിയായിരുന്നപ്പോൾ, അപ്പൂപ്പൻ തോളിൽ വച്ച് കൊണ്ടുപോകുമായിരുന്നു. മോൾക്ക് ഒരുപാടു ഇഷ്ടമായിരുന്നു അപ്പൂപ്പൻ താടി. കുന്നിക്കുരുവും .."
" ഉഊം " അമ്മു മൂളി.
നടന്നു നടന്നു അവർ കുന്നിൻ മുകളിൽ എത്തി. അപ്പൂപ്പൻ കിതപ്പ് മാറ്റാൻ ഒന്നിരുന്നു. എന്നിട്ട് മുറുക്കാൻ എടുത്തു വയിലിട്ടു. അമ്മു അപ്പൂപ്പനോടു ചേർന്ന് നിന്നു.
"ആ വഴിയാണ് മോൾ സ്കൂളിൽ പോയിരുന്നത്" കുന്നിനു തെക്കുവശത്ത് കൂടി വളഞ്ഞു തിരിഞ്ഞു കിടക്കുന്ന വഴി ചൂണ്ടി കാണിച്ചിട്ട് അപ്പൂപ്പൻ പറഞ്ഞു.
"വൈകിക്കേണ്ട നമുക്ക് ഇരുട്ടുന്നതിനു മുൻപ് തിരിച്ചു പോരണം" അപ്പൂപ്പൻ എഴുന്നേറ്റു.. അമ്മു അപ്പൂപ്പനെ താങ്ങി. മെല്ലെ നടന്നു അവർ സർപ്പക്കാവെത്തി. അമ്മു അപ്പൂപ്പൻറെ കരം മുറുകെ പിടിച്ചു..
" അമ്മുവിന് പേടിയാകുന്നു.."
" പേടിക്കേണ്ട മോളെ, ഒന്നു പ്രാർത്ഥിച്ചോളു"
" പ്രാർത്ഥിക്കുന്നത് എങ്ങിനെയെന്ന് ഞാൻ മറന്നു പോയി അപ്പൂപ്പാ"
" സാരമില്ല, അപ്പൂപ്പൻ പ്രാർത്ഥിക്കാം .. മോള് അപ്പൂപ്പൻറെ കൈ പിടിച്ചു നിന്നോളു" അപ്പൂപ്പൻ മനസ്സുരുകി പ്രാർത്ഥിച്ചു ..
" എനിക്ക് പേടിയാകുന്നപ്പൂപ്പാ, നമുക്ക് പോകാം"
" പേടിക്കേണ്ട മോളെ ഞാനില്ലേ കൂടെ.. അപ്പൂപ്പൻ താടി പിടിക്കേണ്ടേ ?"
" വേണ്ട.. എനിക്കമ്മയെ കാണണം..നമുക്കു പോകാം. എനിക്ക് പേടിയാകുന്നു "
" ശരി നമുക്ക് പോകാം.. നടക്കു " അമ്മു വേഗം തിരിഞ്ഞു നടക്കാൻ തുടങ്ങി.
" മോളെ പതിയെ. അപ്പൂപ്പനും വരുന്നു" അമ്മു കൈ വിട്ടുകൊണ്ട് ഓടി....ആരോ പിന്നാലെ വരുന്നതു പോലെ..ഓടി ഓടി കിതച്ചു..വേഗം ഓടി വീട്ടിൽ കയറി..അമ്മു തൻറെ പഴയ പെട്ടി തുറന്നു..അതിലെ ദാവണി എടുത്തു ചുറ്റി..ദാവണിക്കു താഴെ വച്ചിരുന്ന ഒരു ചെപ്പ് അമ്മു കണ്ടു.. അതെടുത്തു തുറന്നു..കുന്നിക്കുരു മുഴുവനും താഴെ വീണു..അപ്പൂപ്പൻ പുറകിൽ നിന്നു ചിരിക്കുന്നു..അമ്മുവും ചിരിച്ചു..
" മോളെ... സന്ധ്യ ആയി...എഴുന്നേൽക്കു" തലവഴി മൂടിയ പുതപ്പു മാറ്റി അമ്മ തട്ടി വിളിച്ചു.." എന്തൊരു ഉറക്കമാണിത് .. പനി കുറവുണ്ടോ.? നന്നായി വിയർത്തിട്ടുണ്ടല്ലോ "
അമ്മു കണ്ണു തുറന്നു..." അപ്പൂപ്പൻ .. " അമ്മു ചുറ്റും കണ്ണോടിച്ചു..
" അപ്പൂപ്പനോ? .. മോള് സ്വപ്നം കണ്ടോ ? നല്ല പനിയുണ്ടായിരുന്നില്ലേ .. അതിൻറെയാകും...എന്നാലും പത്തു വർഷം മുൻപ് മരിച്ചു പോയ അപ്പൂപ്പനെ തന്നെ കണ്ടല്ലോ.." അമ്മ ചിരിച്ചു..സ്നേഹത്തോടെ തലോടി..
അമ്മു ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു...
No comments:
Post a Comment