സാഹിത്യവും ഞാനും തമ്മിലുള്ള മൽപ്പിടുത്തം ചെറുപ്പത്തിലേ തുടങ്ങിയതാ. ബോധമനസ്സ് എന്തൊക്കെയോ എപ്പോളും കുത്തിക്കുറിക്കുമായിരുന്നു. അബോധ മനസ്സ് എപ്പോളും ഒളിപ്പിച്ചു വയ്ക്കുകയും. പലതും ആരെയും കാണിച്ചിരുന്നില്ല. ആദ്യ നാളത്തേതു കുറെ പുഴയിൽ ഒഴുകി പോയി.
അങ്ങിനെ ഇരിക്കലെ ആണ് ബ്ലോഗ് എന്ന സംഭവം അറിയുന്നത്. അങ്ങിനെ അതിൽ ചില കസർത്തുകൾ എല്ലാം നടത്തി. എന്നാൽ പ്രതികരണം ശുഷ്ക്കം ആയിരുന്നത് കൊണ്ട് അതിലും താൽപ്പര്യം കുറഞ്ഞു. പിന്നീടു ഫേസ്ബുക്കിന്റെ കാലമായി. എന്നിട്ടും അതിനു ഇങ്ങനെ ഒരു സാദ്ധ്യത ഉണ്ടെന്നു തിരിച്ചറിഞ്ഞിരുന്നില്ല. വല്ലപ്പോളും വരുന്ന തത്ത്വ ചിന്തകളും, ചില ഷെയറിംഗ്, പിന്നെ കുറച്ചു ഫോട്ടോസും. ഇതായിരുന്നു എന്റെ ഫേസ്ബുക്ക് ലോകം. "നീർമിഴിപീലികൾ " ആണ് ഉള്ളിൽ കിടന്നിരുന്ന വാസന വീണ്ടും ഉണർത്തിയത്. അങ്ങിനെ ചിലത് എഴുതി തുടങ്ങി. ചിലതിനു കുറച്ചു നല്ല പ്രോത്സാഹനം കിട്ടിയപ്പോൾ അത് കൂടുതൽ നന്നാക്കാനുള്ള പ്രയത്നം ആയി. അങ്ങിനെ ഞാൻ എപ്പോളും എന്തെങ്കിലും എഴുതുന്ന ആളായി മാറി.

No comments:
Post a Comment