എന്തെൻ കണ്ണുകൾ കാണാത്തെ?
രക്തം ചീന്തും തെമ്മാടികളുടെ പേക്കൂത്തുകളും
വരണ്ട തൊണ്ടയിലൊലിച്ചിറങ്ങും രക്തക്കറയും
കളിചിരി മറാത്ത ബാല്യം കരിഞ്ഞുറങ്ങുന്നതും
പോന്നോമനതൻ കൈത്തലം ഗ്രസിക്കാനുതറും കരവും
അങ്ങകലെ തനിച്ചിരിക്കും കണ്ണിൻ തുറിച്ചു നോട്ടവും
എന്തെൻ കണ്ണുകൾ കാണാത്തെ?
എന്തെൻ കാതുകൾ കേൾക്കാത്തെ?
ആക്ക്രോശത്താൽ ചീറിയടുക്കും വേട്ടപ്പട്ടിതൻ ഹുങ്കാരവും
അശരണൻറെ ചെറുത്ത്നിൽപ്പിൻ ശക്തിയില്ലായ്മയും
ജീവന് വേണ്ടി കേഴും കുഞ്ഞിൻ ദീന വിലാപവും
അടിവയറിൽ ചവിട്ടേറ്റമ്മയുടെ ശാപവചനങ്ങളും
സർവ്വം തകർക്കും വെടിയൊച്ചകളും
എന്തെൻ കാതുകൾ കേൾക്കാത്തെ?
എന്തെൻ ചർമ്മം നോവാത്തെ ?
ആളിപ്പടരും തീയിൻ നടുവിലും
ചൂഴ്ന്നിറങ്ങും വെടിയുണ്ടയിലും
ആഴ്ന്നിറങ്ങും വാൾത്തലപ്പിലും
ചവിട്ടി മെതിക്കും ബൂട്ടിന്നടിയിലും
എന്തെൻ ചർമ്മം നോവാത്തെ ?
എന്തെൻ ചിന്തകളുണരാത്തെ ?
ഇന്ദ്രിയങ്ങളടച്ചു ഞാനുറങ്ങുകയാണ്
നിറങ്ങൾ തിരിച്ച് വിശകലനം ചെയ്യുകയാണ്
എന്റെയീ ശീതീകരിച്ച മുറിയിലിരുന്നു
ഏടുകൾ മറിച്ച് ചരിത്രം വിളമ്പാം ഞാൻ
ഞാനൊരു നിഷ്പക്ഷനാണ്, തികച്ചും നിഷ്പക്ഷൻ!

No comments:
Post a Comment