Tuesday, July 22, 2014

മറുപുറം

പറയാതെ തിരയാതെ
സ്വന്തമായവർ..
അറിഞ്ഞും പറഞ്ഞും
വിശാലമനസ്കരായ്..
അറിഞ്ഞതൊക്കെയും
നെരിപ്പോട് തീർത്തപ്പോളും,
ചിരിച്ചു ശാന്തമനസ്കരായ്..
ഓർമ്മതൻ ചുടു നിശ്വാസത്തിൽ,
കനലെരിഞ്ഞതും, തണുത്തതും
മറുപുറമറിഞ്ഞതില്ലൊട്ടുമെ..
കൂർത്ത സങ്കൽപ്പങ്ങൾ  കെട്ടഴിച്ചിട്ടു,
പുഴുത്ത വ്രണത്തിലെന്നറിയാതെ..
അറിഞ്ഞതൊക്കെയും
മതിലുകൾ തീർക്കുമ്പോളും
പറയാതെ അറിയാതെ
 "എല്ലാമറിഞ്ഞവർ" !!




No comments:

Post a Comment