ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ..
പിന്നാമ്പുറത്തെ കൂടാരത്തി-
ലഴിച്ചുവെച്ചിട്ടുണ്ടെൻ വേഷങ്ങൾ.
സ്വപ്നം കണ്ടാദർശങ്ങൾ
വിഷക്കൂണ് കൂട്ടിയപ്പോൾ,
വ്യതിരക്തതയുടെ തുലാസ് വാങ്ങി,
വിലയിട്ടു തൂക്കിവിറ്റ മസ്തിഷ്കം
ചില്ലുക്കൂട്ടിലടക്കി വെച്ചിട്ടുണ്ടവിടെ..
ജന്മബന്ധങ്ങൾ തീച്ചൂളയായപ്പോൾ,
ആത്മസത്തയുടെ ശൈത്യങ്ങൾ
തേടിയലഞ്ഞു വലഞ്ഞ ദേഹം,
വെടിയാതെ കൂട്ടിയ രക്ത ബന്ധം
കൊക്കിലൊതുക്കി കാകൻ പറന്നുപോയ്..
ഇന്നെൻ മുഖം തെളിഞ്ഞാലും
വാടിയാലുമൊന്നുപോൽ
തുറിച്ച് നോക്കും സുഷിരങ്ങൾ
ഭയമല്ലാതെന്ത് ഭാവം പകർന്നിടും?
ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ,
മസ്തിഷ്കമില്ലാത്ത, ബന്ധങ്ങളില്ലാത്ത
വികാരങ്ങളില്ലാത്ത ദേഹിയായ്
ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ..
പിന്നാമ്പുറത്തെ കൂടാരത്തി-
ലഴിച്ചുവെച്ചിട്ടുണ്ടെൻ വേഷങ്ങൾ.
സ്വപ്നം കണ്ടാദർശങ്ങൾ
വിഷക്കൂണ് കൂട്ടിയപ്പോൾ,
വ്യതിരക്തതയുടെ തുലാസ് വാങ്ങി,
വിലയിട്ടു തൂക്കിവിറ്റ മസ്തിഷ്കം
ചില്ലുക്കൂട്ടിലടക്കി വെച്ചിട്ടുണ്ടവിടെ..
ജന്മബന്ധങ്ങൾ തീച്ചൂളയായപ്പോൾ,
ആത്മസത്തയുടെ ശൈത്യങ്ങൾ
തേടിയലഞ്ഞു വലഞ്ഞ ദേഹം,
വെടിയാതെ കൂട്ടിയ രക്ത ബന്ധം
കൊക്കിലൊതുക്കി കാകൻ പറന്നുപോയ്..
ഇന്നെൻ മുഖം തെളിഞ്ഞാലും
വാടിയാലുമൊന്നുപോൽ
തുറിച്ച് നോക്കും സുഷിരങ്ങൾ
ഭയമല്ലാതെന്ത് ഭാവം പകർന്നിടും?
ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ,
മസ്തിഷ്കമില്ലാത്ത, ബന്ധങ്ങളില്ലാത്ത
വികാരങ്ങളില്ലാത്ത ദേഹിയായ്
ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ..
No comments:
Post a Comment