Thursday, July 10, 2014

നിനക്കായ്‌

അർക്കൻ ചരിഞ്ഞിറങ്ങും സായംസന്ധ്യയിൽ
എന്നാരാമത്തിൽ പൂ നുള്ളാൻ വന്ന ഗോപികേ
ചെന്താമര തോൽക്കും നിന്നധരം പൊഴിയും
തേൻകണം നുകരാൻ വണ്ടായിടട്ടെ ഞാൻ?
കാർക്കൂന്തലിൻ പിടിവിടാതിരിക്കാൻ
തെച്ചികൾ തമ്മിൽ മത്സരിക്കുന്നല്ലോ
നിന്റെ ഗന്ധവും പേറി പറക്കും
കാറ്റിന്നുപൊലുമഹങ്കാരം !
കളിച്ചു ചിരിച്ചു നിന്റെ വരവറിയിക്കും
കൊലുസിനെ പുൽകാൻ
മണ്‍തരികൾ തിരക്ക് കൂട്ടുന്നു.
കടക്കണ്ണാലൊരു നോട്ടം കൊതിച്ച്
ഞാനിവിടെയൊളിച്ചിരിക്കുന്നു

No comments:

Post a Comment