Wednesday, July 30, 2014

സഖീ, നീ തന്നെയെല്ലാം

സന്ധ്യേ, നിൻ മനോഹാരിത 
എൻസഖിതൻ
കവിൾത്തടത്തിൻ
ശോണിമയാലോ?
കാറ്റേ, നിൻ ചന്ദന ഗന്ധം
എൻ പ്രിയസഖിയുടെ
പൂമേനി തഴുകിയതിനാലോ ?
കുയിലേ, നിൻ കളകൂജനം
കടം കൊണ്ടതെൻ
തോഴിയിൽ നിന്നോ?
മഴയേ, നിൻ കുളിരാർന്ന സ്പർശനം
എൻസഖി പ്രണയമായ്
പെയ്തിറങ്ങുവതിനാലോ?
സഖീ, നീ തന്നെയെല്ലാം..

No comments:

Post a Comment